Thursday, 12 December 2013

തിങ്കളാഴ്ച നല്ലദിവസം ....
ശുഭദിനം......ഈവക പ്രതീക്ഷകളോടെ യാണു ഇന്ന് ഷോപ്പ് തുറന്നത്

ഓപ്പോസിറ്റുള്ള സലൂണീലുള്ള പീതാമ്പരന്‍ ചേട്ടന്‍ ചോദിച്ച് ഏയ് ഇന്നെന്താ ഷഫീര്‍ ഭായ് നേരത്തെ ? 
ഒന്നിരുത്തി മൂളിയതല്ലാതെ അതിനു പ്രത്യേകിച്ച് മറുപടിയൊന്നും കൊടുത്തില്ല.
ഷോപ്പ് തുറന്ന് എന്റെ സ്വന്തം കുര്‍സിയില്‍ ഉപവിഷ്ടനായസമയം ....
അല്പം മാന്യനെന്ന് തോന്നുന്ന ഒരു ചെറുപ്പക്കാരന്‍ നേരെ ഷോപ്പിലേക്ക് വന്നു എന്റെ കടകണ്ടിട്ട് മൊമൈല്‍ ഷോപ്പ് ആണെന്ന് തെറ്റിദ്ധരിച്ച് ജി പി ആര്‍ എസ്സ് നെ കുറിച്ച് കൂടുതല്‍ അറിയണമെന്നുണ്ട് എന്നോട് ചോദിച്ചു.
ഞാന്‍ പറഞ്ഞു ജി പി ആര്‍ എസ് നെ കുറിച്ച് ഇവിടുന്ന് അറ്യാന്‍ സാധിക്കില്ല.
അപ്പോള്‍ ടീ കക്ഷി എന്നോട് തിരിച്ചോരു ചോദ്യം “സാധിക്ക്“ എപ്പഴാവര്വ്യാ ?
ആള്‍ പോയതില്‍ പിന്നെ ഞാന്‍ വെറുതെ ഇരുന്ന് ഓര്‍ത്ത് ചിരിക്കയായിരുന്നു.

No comments:

Post a Comment