ഹാഫ് ഡോര്‍ തള്ളിതുറന്ന് പ്രവേശിച്ച അയാള്‍ കിതച്ച് കൊണ്ട് ഡോക്ടറുടെ മുന്‍പിലിരുന്നു......
എന്താണു നിങ്ങളുടെ അസുഖം...? ഡോക്ടര്‍ ചോദിച്ചു...
“ഭിഷഗ്വരാ എനിക്ക് മലബന്ധമാണ്.
എന്റ്റെ വയര്‍ നിശ്ചലമായിരിക്കുന്നു.
എന്റ്റെ വയറ്റില്‍ നിന്നും എന്തെങ്കിലും-
ബഹിര്‍ഗമിച്ചിട്ട് മൂന്ന് ദിനരാത്രങ്ങള്‍,
പൂര്‍ണ്ണമായി, എന്തെങ്കിലും ശമനൌഷധങ്ങള്‍ കുറിക്കുക“.
തന്റ്റെ നീണ്ട താടിരോമങ്ങള്‍ക്കിടയിലൂടെ വിരലുകളോടിച്ച് കാവ്യാത്മകമായി അയാള്‍ പറഞ്ഞു..
മരുന്ന് കുറിച്ച് കൊടുത്ത് ഡോക്ടര്‍ അയാളെ യാത്രയാക്കി.
അടുത്ത ദിവസം അയാളെത്തി .മരുന്ന് ഫലിച്ചില്ലെന്നും തന്റ്റെ വയറ്റില്‍ നിന്നും ഒന്നും പുറത്ത് പോകുന്നില്ലെന്നും അയാള്‍ പറഞ്ഞു...
വീര്യമേറിയ മരുന്നാണു ഇത്തവണ ഡോക്ടര്‍ കുറിച്ചത്.പക്ഷെ അടുത്തദിവസവും കൃത്യസമയത്ത് തന്നെ അയാളെത്തി.മരുന്ന് ഫലിച്ചില്ലെന്ന് ആവര്‍ത്തിച്ചു.അതുകേട്ട് അത്ഭുതപ്പെട്ട് ഡോക്ടര്‍ കുറച്ച് നേരം ആലോചിച്ചിരുന്നു.എന്നിട്ട് അയാളോട് ചോദിച്ചു...
എന്താ നിങ്ങളുടെ ജോലി..?
എന്നെ അറിയില്ലെ..?
ഞാന്‍ .....ഞാന്‍...
ഒരു കവിയാണു....മഹാകവി ഷഫീര്‍ പുവത്തുംകടവില്‍...
തൂലികയാണെന്‍--പണിയായുധവും പടവാളും...
ഡോക്ടര്‍ ഉടനെ പേഴ്സ് തുറന്ന് 50 രൂപയെടുത്ത് അയാള്‍ക്ക് നീട്ടി എന്നിട്ട് പറഞ്ഞു..
“എന്തെങ്കിലും വാങ്ങി കഴിക്കൂ അപ്പോഴേ നിങ്ങള്‍ടേ വയറ്റീന്ന് പോവുകയുള്ളു”....
No comments:
Post a Comment