Tuesday, 10 December 2013

എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം

ഭാഗം ...പതിനാല്

                                                                             കമ്പനി രാവിലെ 6.30 തുടങ്ങി കഴിഞ്ഞാല്‍ പിന്നെ 10 മണിയാവുമ്പോള്‍ അരമണിക്കൂര്‍ ബ്രേക്ക് ടൈം കിട്ടും .

എന്തെങ്കിലും മുണുങ്ങാനുള്ള സമയം അരമണിക്കൂര്‍.  ലത്തിഫ് എന്ന് പേരുള്ള ഒരു കാസര്‍ക്കോഡ് കാരന്‍ സൈക്കിളില്‍ ചായയും പിന്നെ പൊറോട്ട ,ദോശ, ചഡ്ണി,സാമ്പാര്‍ ബിസ്കറ്റ് എന്നിങ്ങനെ കുറേ സാധനങ്ങളുമായി കറക്ട് പത്ത് മണിക്ക് കമ്പനി പടിക്കല്‍ ഹാജര്‍....

    ആസമയം ലത്തീഫിന്റെ ഭാവം കണ്ടാല്‍ ...നമ്മള്‍ ഭിക്ഷക്ക് ചെന്നപോലെ യാണു...മൂപ്പിലാന്റെ ദോശയാണേല്‍ ...ആദ്യകാലങ്ങളില്‍ സിനിമക്ക് പോസ്റ്റ് ഒട്ടിക്കാന്‍ വരുന്നവരുടെ കയ്യില്‍ ഒരു ബക്കറ്റ് പശയുണ്ടാകും അതിനെ വെല്ലും...

പെട്ടെന്ന് പിന്നില്‍ നിന്നും കട്ടിയുള്ള പേപ്പര്‍ വലിച്ച് കീറുന്ന ഒരു ശബ്ദം കേട്ട് ഞാനൊന്ന് തിരിഞ്ഞ് നോക്കി...മാമ്പ്രയിലുള്ള സലാം പോറോട്ട രണ്ട് പീസ് ആക്കിയതാണ്..

ഞാനും വാങ്ങി ഒരു പൊറോട്ട...കൂടെ വെണ്ടക്ക സാമ്പാറും...പൊറോട്ടയില്‍ മണ്ണു കടിക്കുന്നു...ന്ത് ചെയ്യാം ഗള്‍ഫ് മണ്ണിനെ കുറ്റം പറയാന്‍ പാടില്ല എന്ന് വന്ന ദിവസം തന്നെ മനസ്സിലായിരുന്നു...അങ്ങിനെ ഗള്‍ഫ് മണ്ണിനേ സേവിക്കേണ്ടിവന്നു...

അബൂദാബിയിലുള്ള പെട്രോള്‍ പമ്പിലുള്ള ചെറിയ ചെറിയ കടകള്‍ ഞങ്ങളുടെ കമ്പനിയുടേ അണ്ടറില്‍ ആയിരുന്നു ആ കാലഘട്ടത്തില്‍ “മിനിമാര്‍ട്ട് എന്നാണു അറിയപ്പെട്ടിരുന്നത്” 

ആ സമയത്താണു മലപ്പുറം പുലമിന്തോളിലുള്ള മമ്മുക്കാനെ ആ ഷോപ്പിലേക്ക് മാറ്റുന്നത്...അവിടെ അന്ന് മൂന്ന് ഷിഫ്റ്റ് ആണു..  8 മണിക്കൂര്‍ വീതം ഓരോരുത്തരും മാറിമാറി നില്‍ക്കണം...മമ്മു നിന്ന ഷോപ്പിലെ ഒരാള്‍ നാട്ടില്‍ പോയപ്പോള്‍ ആ ഷോപ്പില്‍ മാത്രം രണ്ട് ഷിഫ്റ്റ്....

അധികവും അറബികളാണു കസ്റ്റമര്‍...മമ്മുവിനു പിന്നെ ഭാഷ ഒരു പ്രശ്നം അല്ല ..ആരു വന്നാലും { അറബികളായാലും,മിസ്രികളായാലും,ഫിലിപ്പീനികള്‍ ആയാലും, മൊത്തം ഇന്ത്യകാര്‍ വന്നാലും} എല്ലാവരോടും മലയാളത്തിലേ പറയൂ...

രണ്ട് ഷിഫ്റ്റ് കാരണം രാതി 12 മണീയായപ്പോള്‍ കടയടക്കേണ്ട സമയം ആയി കമ്പനി വണ്ടി വന്ന് റോഡ് സൈഡില്‍ കാത്ത് നില്‍ക്കുന്നു..

കടയില്‍ ആണേല്‍ മൂന്നാലു അറബികള്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നു നില്‍ക്കുന്നു...വാങ്ങിയവരാണേല്‍ പോകുന്നുമില്ല...

കടയടക്കണം.എല്ലാവരോടും പുറത്ത് പോകാന്‍ പറയാന്‍ അറിയില്ല...ന്ത് ചെയ്യും...ആദ്യമായി മമ്മു അള്ളാ ...എന്ന് നീട്ടിവിളിച്ചു.....
ഇങ്ങോട്ട് വരുവാന്‍ എന്താപറയുന്നത് എന്നറിയാം ...പോകാന്‍ പറയന്‍ അറിയില്ല...

മമ്മുവിന്റെ മനസില്‍ അന്നേ ഒരു ലഡുപൊട്ടി ...പിന്നീടാണു ആ ലഡുപൊട്ടലും മറ്റും ടിവിയില്‍ വന്നത്...
മമ്മു പുറത്തേക്ക് പാഞ്ഞു...എല്ലാവരും കേള്‍ക്കേ ഉറക്കേ വിളിച്ചു...താല്‍ താല്‍.....താ ആ ല്‍....

അറബികള്‍ ഞെട്ടി എന്തിനാണു ഈ ഹിമാര്‍ പുറത്തേക്ക് പാഞ്ഞ് അവിടെ നിന്നും വിളിക്കുന്നത് ..എല്ലാവരും പേടിച്ച് പുറത്തേക്ക് മമ്മുവിന്റ്റെ അടുത്തേക്ക് ചെന്നു...വീണത് വിദ്യ മമ്മും വേഗ്ഗം ഷട്ടര്‍ ഇട്ട് ബസ്സിലേക്ക് ഓടി കയറി......ന്റെ റബ്ബേ....

പിറ്റേന്ന് മമ്മുവിനെ ഓഫീസില്‍ വിളിപ്പിച്ചു...ക്യാഷ് ബോക്സില്‍ 4500 ദിര്‍ഹത്തിന്റെ കുറവ്...

മമ്മു ഞെട്ടി ദെന്ത് പറ്റി ഞാന്‍ വരുന്ന നേരത്തും കൂടി പൈസ എണ്ണി തിട്ടപ്പെടുത്തിയിട്ടാണു വന്നത് ..ദിപ്പം എന്ത് പറ്റി ...
അവസാനം അന്വോഷിച്ചപ്പോഴാണു കാര്യം മനസിലായത്..ആകെ കളക്ഷന്‍ 500 ദിര്‍ഹം ആണു ..ഈ പഹയന്‍ ഇലക്ട്രോക് ക്യാഷ്ബോക്സില്‍ 500 നു പകരം 5000 അടിച്ച് ക്ലോസ് ചെയ്തതാണു..........
                                                                                                                     തുടരും...


2 comments: