ഇന്നു ഞാന്‍ ഒരു രസകരമായ കാര്യം പറയാം. ഞാന്‍ പ്രീ ഡി ഗ്രി ക്കു പഠിക്കുന്ന കാലം . എന്റെ പൊക്കക്കുറവിനെ മറക്കാന്‍ വലിയ ഹീലുള്ള ഒരു ജോടി പ്ലാസ്റ്റിക്ക് ഷൂ ആ സമയത്ത് എനിക്കു സ്വന്തമായി ഉണ്ട്. അതിട്ടു നടന്നാല്‍ ലാഡന്‍ അടിച്ച കുതിര വരുന്ന ശബ്ദമാണ് . കെ കെ ട്ടി എം കോളേജില്‍ സെക്കന്റ് ഇയര്‍. എന്റെ വീടിന്റെ വടക്ക് വശം വലിയ പാടം ആയിരുന്നു. [ ഇപ്പോള്‍ പാടം ഇല്ല . പ്രക്രുതി സ്നേഹം ഇല്ലാത്ത കുഞ്ഞുമുഹമ്മദിക്ക തെങ്ങും തൈ വച്ച് പ്രക്രുതിയെ നശിപ്പിച്ചു.] ഞങ്ങളുടെ പറമ്പിലെ തെങ്ങുകള്‍ ഈ പാടത്തീക്കു ചെരിഞ്ഞു നില്‍ക്കുന്നു. സമയം രാവിലെ 8 മണി .
കാലാവസ്ഥ മഴക്കാലം പാടം നിറയെ വെള്ളം നിറഞ്ഞു കിടക്കുന്നു.ഒത്ത ഉയരം ഉള്ള ആള്‍ക്ക് ഏകദേശം അര വരെ വെള്ളം കാണും . എനിക്കു മുങ്ങി ചാകാന്‍ ഒരു ബക്കറ്റ് വെള്ളം തന്നെ ധാരാളം. കോളേജില്‍ പോകാന്‍ റെഡിയായി ഞാന്‍ ടിപ്പ് ടോപ്പായി നില്‍ക്കുന്നു.എടുത്താല്‍ പൊന്താത്ത ഷൂവും ധരിച്ചു ഞാന്‍ നില്‍ക്കുന്നു.ആ സമയം പടേയ് എന്ന ഒരു ശബ്ദത്തോടെ വടക്കെപ്പാടത്ത് ഞങ്ങളുടെ തെങ്ങില്‍ നിന്നും ഒരു തേങ്ങ വീണു.അതു എന്റെ തലയില്‍ ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് എനിക്കു തോന്നിയിരുന്നു.കാരണം...ആ തേങ്ങ വീഴുന്ന ശബ്ദം എല്ലാവരേലും മുമ്പു ഒരു മഹാന്‍ കേട്ടിരുന്നു.എന്റെ വാപ്പ .
ആ തേങ്ങ എടുത്തോണ്ട് വാടാ എന്ന ഒരു മുരള്‍ച്ചയും. ഇപ്പം പറ്റില്ല എന്നു ഞാന്‍ മുഴുവന്‍ പറഞ്ഞില്ല എന്നണു എനിക്കു തോന്നുന്നത് . തിരിഞ്ഞു നോക്കുമ്പോള്‍ ഒരു മുട്ടന്‍ വടിയാണു ആദ്യം കാണുന്നത് അതിനു കുറച്ചു പുറകിലായി സംഹാര താണ്ഡവം ആടികൊണ്ട് വാപ്പ.1500 സ്ക്വയര്‍ ഫീറ്റ ചുറ്റളവുള്ള എന്റെ വീട് ഞാന്‍ 10 സെക്ക്ന്റ് കൊണ്ട് 3 റൌണ്ട് ഓടിയിട്ടുണ്ടാവും എന്നാണു ചരിത്രത്തില്‍ രേഖ പെടുത്തിയിരിക്കുന്നത്. സകല മാന ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ചുള്ള ഓട്ടം.ഒരു ദൈവവും എന്നെ കടാക്ഷിച്ചില്ല.എനിക്കു എന്നെ എന്തായാലും രക്ഷിച്ചേ മതിയാകൂ . പിന്നെ ഒന്നും നോക്കിയില്ല.പാടത്തേക്കു എടുത്ത് ചാടി.തോട്ടു പിന്നാലെ വേറെ എന്തോ വെള്ളത്തില്‍ വീഴുന്ന ശബ്ദവും കേട്ടു.തിരിഞ്ഞു നോക്കുമ്പോള്‍ വാപ്പ തന്നെ.ഒരു വിധം തല്ലുകൊള്ളാതെ എങ്ങിനെയോ ഞാന്‍ രക്ഷപ്പെട്ടു.
മറുകരയില്‍ എത്തിപ്പെട്ട ഞാന്‍ നോക്കുമ്പോള്‍ റോഡിനുസൈഡിലും ,പാടത്തിന്റെ സൈഡിലും ജനങ്ങള്‍ വള്ളംകളി കാണാന്‍ നില്‍ക്കുന്നത് പോലെ നില്‍ക്കുന്നു. അന്നു വൈകിയിട്ടു വെറുതെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ അത്ര പരിചയം തൊന്നിക്കാത്ത ഒരാള്‍ ഒരു ചോദ്യം “ വെള്ളത്തിന്റെ മുകളിലൂള്ടെ സ്പീഡില്‍ ഓടാന്‍ എവിടുന്നാ പഠിച്ചത് “ എന്ന്
No comments:
Post a Comment