Thursday, 12 December 2013

ഞാന്‍ കെ കെ ടി എം കോളേജില്‍ പഠിച്ചിരുന്ന കാലം [ അങ്ങനെ ഒന്ന് എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു ] കൊടങ്ങല്ലൂര്‍ ശ്രീകാളീശ്വരി തിയറ്ററില്‍ ഒരു ഹൊറര്‍ മൂവി കളിക്കുന്നു. ഹൊറര്‍ എന്നു പറഞ്ഞാല്‍ ഭയങ്കരം എന്നാണു എന്റെ കൂട്ടുകാര്‍ എന്നോട് പറഞ്ഞത് .[ ഗര്‍ഭിണികളും കുട്ടികളും ഈ പിക്ചര്‍ ഒരു കാരണവശാലും കാണരുത് ] എന്ന് പ്രത്യേകം പരസ്യത്തില്‍ എഴുതിയിരുന്നു.

സിനിമ തുടങ്ങി ആകെ ശബ്ദ കോലാഹലം ചിലസീനുകളില്‍ കാണികള്‍ കണ്ണ് പൊത്തി ഇരിക്കുന്നത് കണ്ട്. എന്റെ കൂട്ടുകരില്‍ ഒരുവന്‍ ഇടക്ക് പേടിച്ച് പുറത്തേക്ക് എഴുന്നേറ്റ് പോയി......

പടം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴി ഒരുവന്‍ എന്നോട് ;

“ ഇത്രയും പേടിപ്പെടുത്തുന്ന സിനിമ കണ്ടിട്ടും നീയെന്താ ചിരിച്ചുകൊണ്ടിരിക്കുന്നത് കണ്ടത് “
ഞാന്‍ നിര്‍വികാരനായി പറഞ്ഞു : ഓ ഇതെന്ത് സിനിമ അപ്പം നീയെന്റെ വപ്പാനെ കണ്ടാല്‍ എന്തു പറയും “

എന്റെ ഉത്തരത്തില്‍ നിന്നും ആ കൂട്ടുകാരന്‍ 3 ദിവസം പനിപിടിച്ച് കിടപ്പിലായിരുന്നു എന്ന് ചരിത്ര താളുകളീല്‍ എഴുതപെട്ടിരിക്കുന്നു...

ഷഫീര്‍ പുവത്തും കടവില്‍ ......വള്ളിവട്ടം

No comments:

Post a Comment