വീണ്ടൂം ഒരു മരംവെട്ടി...
.............................. ..............

ചോക്കളേറ്റ് കളറുള്ള തന്റെ മുണ്ട് [ വാങ്ങിയപ്പോള്‍ വെള്ളകളര്‍ ആയിരുന്നു എന്ന് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട് ] മുറുക്കി ഉടുത്ത് പതിവുപോലെ കാട്ടിലേക്ക് തിരിച്ചു, കുടമ്പുളി പരുമത്തിലുള്ള ചുണ്ടില്‍ നിന്നു കാട് കറുത്ത കാട് എന്ന ഗാനവും ഇടക്കിടക്ക് പുറത്തേക്ക് ഗമിച്ചുകൊണ്ടെ ഇരുന്നു.
മരം മുറിക്കുന്ന സമയത്ത് മഴു കയ്യില്‍ നിന്നും വഴുതി പുഴയില്‍ വീണു...
പരീക്ഷക്ക് തോറ്റ കുട്ടിയെ പോലെ മരംവെട്ടി മോങ്ങാന്‍ തുടങ്ങി.....
ഇനി എന്ത് ചെയ്യും ഈ ഒരു മഴു കാരണമാണു മൂന്ന് നേരവും മ്രിഷ്ടാന്നമായി ഉരുട്ടി വിഴുങ്ങിയിരുന്നത്......
പെട്ടെന്ന് ദിഘന്തങ്ങള്‍ ഞെട്ടുമാറ് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി ജലദേവത പ്രത്യക്ഷപ്പെട്ടു....
ജലദേവത:.. എന്തിനാ നീ ഇരുന്നു മോങ്ങൂന്നത് . വേറെ പണിയൊന്നും ഇല്ലെ.....
മരംവെട്ടി: എന്റെ മഴു വെള്ളത്തില്‍ വീണു . അതില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല.
ജലദേവത: സാരല്ല നീ വിഷമിക്കേണ്ട. ഞാന്‍ എടുത്തു തരാം .
മരംവെട്ടി ഹാപ്പിയായി. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ഭാവം മരം വെട്ടിയില്‍ തെളിഞ്ഞു. വിവിധ ഭാവങ്ങള്‍ എല്ലാം ആ മുഖത്ത് മിന്നിമറഞ്ഞു.
ജലദേവത: ഞാന്‍ എടുത്ത് തരാം എന്നു പറഞ്ഞതല്ലെ . നീ ഇങ്ങനെ പേടിപ്പിക്കാതിരിക്ക്.
ജലദേവത തിരിച്ച് പോയി ....തിരികെ വന്നപ്പോള്‍ കയ്യില്‍ മൂന്ന് മഴു...
ഒന്ന് സ്വര്‍ണ്ണമഴു, ഇതാണോ നിന്റെ മഴു, സ്വര്‍ണ്ണമഴു കാണിച്ചിട്ട് ജലദേവത ചോദിച്ചു.
മരംവെട്ടി : അല്ല
ജലദേവത: ഇതാണോ .. വെള്ളി മഴുകണിച്ച് ചോദിച്ചു
മരംവെട്ടി : അല്ല
ജലദേവത : ഇതാണൊ ...
മരംവെട്ടി : ഇത് തന്നെ സ്വന്തം ഇരുമ്പിന്റെ മഴു മൂപ്പിലാന്‍ തിരിച്ചറിഞ്ഞു.
ജലദേവത : നീ സത്യസന്ധനാണു ഇതാ ഈ മൂന്നും മഴുവും നിനക്കിരിക്കട്ടെ.......
കാലങ്ങള്‍ കഴിഞ്ഞു ഒരു സായാഹ്നം നമ്മടെ മരംവെട്ടിയും ഭാര്യയും കൂടി നടക്കാനിറങ്ങി ... പുഴക്കക്കരെ കടക്കാന്‍ ചെറിയോരു പാലം ...
കടക്കുന്ന നേരത്ത് മരം വെട്ടിയുടെ ഭാര്യ പുഴയില്‍ വീണു.
മരംവെട്ടി വീണ്ടും മോങ്ങാന്‍ തുടങ്ങി ..ചരിത്രം ആവര്‍ത്തിച്ചു. ജലദേവത വീണ്ടും......
ജലദേവത ആദ്യം ഒരു അപ്സരസ്സിനേയും കൊണ്ടാണു വന്നത് ...ഇതാണോ നിന്റെ ഭാര്യ ?
മരംവെട്ടി: ഇത് തന്നെ ഇത് തന്നെ.....
ജലദേവത : ദേഷ്യത്തോടെ പണ്ട് നീ സത്യസന്ധനായിരുന്നു. ഇപ്പോള്‍ നീ പൈസ കയ്യില്‍ വന്നപ്പോള്‍ ആളാകെ മാറി ഇതാ നിന്റെ യതാര്‍ത്ഥഭാര്യയെ കൊണ്ടുപോ ഇനി ഈ വഴിക്ക് കണ്ടു പോകരുത്.
മരംവെട്ടി: ദേവതേ പണ്ട് ഞാന്‍ സത്യം പറഞ്ഞപ്പോള്‍ എനിക്കു നീ മൂന്ന് മഴുതന്നു. ഇപ്പോഴും ഞാന്‍ സത്യമ്പറഞ്ഞാല്‍ അങ്ങ് എനിക്ക് മൂന്ന് പെണ്ണുങ്ങളേയെങ്ങാനും തന്നാല്‍ എന്റെ കാര്യം കട്ടപൊകയാകും. ഒന്നിനെ കൊണ്ടുതന്നെ സഹിക്കാന്‍ പറ്റണില്ല എന്റെ ദേവതെ....സോറീട്ടോ...
ഷഫീര്‍ പുവത്തും കടവില്‍...................വള്ള ിവട്ടം
..............................

ഷഫീര്‍ പുവത്തും കടവില്‍...................വള്ള
No comments:
Post a Comment