Tuesday, 31 December 2013

മാഷ് : എന്തെ ഹോം വര്‍ക്ക് ചെയ്യാതിരുന്നത്..?
കുട്ടി  : കറന്റ് ഇല്ലായിരുന്നു.
മാഷ് : കറന്റ് ഇല്ലെങ്കില്‍ മെഴുകുതിരി കത്തിക്കാമായിരുന്നില്ലെ.?
കുട്ടി  : തീ പെട്ടി പൂജാ മുറിയില്‍ ആയിരുന്നു.
മാഷ് : പൂജാ മുറിയില്‍ പോയി തീപ്പെട്ടി എടുക്കാമായിരുന്നില്ലെ ?
കുട്ടി  : കുളിക്കാതെ എങ്ങനാ പൂജാമുറിയില്‍ കയറാ...
മാഷ് : എന്തു കൊണ്ടാ കുളിക്കാതിരുന്നത്..?
കുട്ടി  : ടാങ്കില്‍ വെള്ളം ഉണ്ടായിരുന്നില്ല..
മാഷ് : ടാങ്കില്‍ എന്താ വെള്ളം പമ്പ് ചെയ്യാതിരുന്നത്..?
കുട്ടി  : അതല്ലെ മാഷേ ആദ്യം ഞാന്‍ പറഞ്ഞത് കറണ്ടില്ലായിരുന്നു എന്നു.

No comments:

Post a Comment