Thursday, 12 December 2013

എന്താ വിഷണ്ണനായിട്ട് ?
ഒന്നും പറയണ്ടാ കൊച്ചുമോനെ ...[ എനിക്ക് അങ്ങിനേയും ഒരു പേരുണ്ട് ]
ങളു കാര്യമ്പറാന്ന് ന്നാലല്ലെ മന്‍സ്സിലാവൂ
ഞങ്ങട നാടകത്തിന്റെ കാര്യം ഓര്‍ത്ത് വിഷമിച്ചിരിക്കയാ‍ാ.
ഉം ഉം എന്തു പറ്റി ?
ന്നും പറയെണ്ടാ മോനെ നാടകത്തിന്റെ പേരു മിശിഹാതമ്പുരാന്‍.
അഭിനേതാക്കള്‍ ഒക്കെ റെഡി പക്ഷേ യേശുദേവനായിട്ട് അഭിനയിക്കാന്‍ ആരേം കിട്ടിയില്ല . തേടാത്ത സ്ഥലം ഇല്ല അവസാനം ഒരാളെ കിട്ടി . അപ്പൊ വേറെ കുഴപ്പം ടീയാന്‍ ഒരു കുടവയറ്ന്‍. എങ്ങനെ ശരിയാവും
കമിഴ്ന്ന് കിടന്നും മലര്‍ന്നുകിടന്നും ആലോചിച്ചും യേശുദേവനു കുടവയര്‍ ഇല്ലാല്ലോ..

എടാ കൊച്ചു നീ തന്നെ ഒരു വഴി പറഞ്ഞു താ...

അതിനിപ്പം എന്താ കുഴപ്പം കര്‍ട്ടന്‍ പൊന്തണ നേരത്ത് മൂപ്പിലാന്‍ കുടവയര്‍ ശ്വാസം അല്പം ഉള്ളിലേക്ക് അമര്‍ത്തിപിടിച്ച് വയര്‍ ഞെക്കിപിടിച്ച് നില്‍ക്കട്ടെ കഴിഞ്ഞീല്ലെ ആള്‍ടെ റോള്‍ ആണേല്‍ ഏകദേശം 2 മിനിറ്റും.

നാടകം
............
കര്‍ട്ടന്‍ പൊന്തി അവസാനം യേശുദേവന്‍ വരുന്ന രംഗം
കര്‍ട്ടന്‍ പൊന്തിയ സമയം തന്നെ അതിലും സ്പീഡില്‍ കര്‍ട്ടന്‍ താഴ്തേണ്ടി വന്നു. അഭിനയിക്കുന്നവന്‍ നേരത്തെ ചട്ടം കെട്ടിയത് പോലെ പ്രവര്‍ത്തിച്ചു. പക്ഷെ ഉടുത്തിരുന്ന ഡ്രസ്സ് ലൂസായി ഊരി താഴെവീണു.
ഷഫീര്‍ പുവത്തും കടവില്‍........വള്ളിവട്ടം

No comments:

Post a Comment