Thursday, 12 December 2013

വീണ്ടും കുപ്പിയിലെ ഭൂതം
***********************
മുക്കുവന്‍ വലവീശി......
ഒന്നും കിട്ടിയില്ല......
കുറേകൂടി ഉള്‍കടലിലേക്ക് തുഴഞ്ഞു.....
വല ആഞ്ഞ് വീശി.....
നിരാശാ....
ഒന്നൂടേ ശ്രമിക്കാം ഇല്ലേല്‍ തിരിക്കാം...
എറിഞ്ഞൂ വല . കുടുങ്ങി ഒരു കുപ്പി..

കുപ്പിയുടേ മൂടിതുറന്നപ്പോള്‍ പുകചുരുള്‍ പുറത്തേക്ക് ഗമിച്ചു.
പുകയില്‍ നിന്നും ഉമ്മഞ്ചാണ്ടിയുടെ രൂപത്തില്‍ ഒരു ഭൂതം പത്യക്ഷപെട്ടു
ഭൂതം : പറയൂ മുതലാളി അങ്ങേക്ക് എന്ത് വേണം. മൂന്ന് വരം അങ്ങേക്ക് തരുവാന്‍ എനിക്ക് കഴിയും ചോദിച്ചോളൂ
മുക്കുവന്‍ : എന്റെ വലയെല്ലാം കീറിപറിഞ്ഞുതുടങ്ങി എനിക്ക് പുതിയതൊന്ന് വേണം.
ഭൂതം : ശരി ഇതാപിടിച്ചോളൂ....
മുക്കുവന്‍ : എനിക്ക് പട്ടിണികൂടാതെ ജീവിക്കനുള്ള വക എന്നും വലവീശിയാല്‍ കിട്ടണം
ഭൂതം : ശരി അതും സമ്മതിച്ചിരിക്കുന്നു. ഇനി അടുത്തത് ചോദിക്കൂ..
മുക്കുവന്‍ : എനിക്ക് എറണാകുളം സിറ്റിയില്‍ താമസിക്കാനായി ഒരു രണ്ടുനില മാളീക വേണം.......
ഭൂതം കൈനിവര്‍ത്തി മുക്കുവന്റെ കരണത്ത്നോക്കി ഒന്ന് കൊടുത്തു എന്നിട്ട് പറഞ്ഞു.. കഴുവേറിടെ മോനെ എറണാകുളത്ത് സ്ഥലം കിട്ടുമെങ്കില്‍ ഞാന്‍ ഈ കുപ്പിയില്‍ കയ്യറിതാമസിക്കോ പൊക്കോ ഇവിടുന്ന്

ഷഫീര്‍

No comments:

Post a Comment