Monday, 23 December 2013

ശ്ശോ ഈ മക്കള്‍ടെ ഓരോ കാര്യങ്ങളേയ്...

ഞാനും ഭാര്യയും അടിക്കളയില്‍ ഓരോരോ പണികള്‍ എടുത്ത് കൊണ്ടു നില്‍ക്കുകയായിരുന്നു...
പെട്ടെന്ന് കുറേ പാത്രങ്ങള്‍ തട്ടിമറിഞ്ഞ് താഴേവീണു പൊട്ടി...

ആ സമയം മക്കള്‍ രണ്ടുപേരും ഹാളില്‍ ഇരുന്ന് ടിവി കാണുന്നുണ്ടായിരുന്നു
അവര്‍ തമ്മിലുള്ള സംസാരം ഞാന്‍ കേള്‍ക്കാനിടയായി...

അത് ഉമ്മച്ചിയുടെ കയ്യില്‍ നിന്നാണു വീണുടഞ്ഞത്...ഇളയവന്‍ പറഞ്ഞു...

അത് നിനക്കെങ്ങനെ മനസിലായി...?....മൂത്തവന്‍

“ഉമ്മച്ചി ബാപ്പിച്ചിയെ വഴക്ക് പറയുന്നത് കേള്‍ക്കുന്നില്ല” അത് തന്നെ....

No comments:

Post a Comment