ഒരു ബി എസ്സ് എ എസ്സെല്ലാര്‍....ഞാന്‍ ആദ്യമായി സ്വന്തമാക്കിയ ആ സൈക്കില്‍...ഇന്നും എന്‍റെ മനസ്സില്‍ നിന്നും മായാതെ കിടക്കുന്നു....പ്രീഡിഗ്രി തോറ്റ് എന്ത് ചെയ്യണമെന്നറിയാതെ തലങ്ങൂം വിലങ്ങും നടക്കുന്ന സമയം...
എന്ത് ചെയ്യണമെന്നറിയാതെ എന്‍റെ വീട്ടുകാരും ...സൂര്യന്‍ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് സഞ്ചരിക്കുമ്പോള്‍ ഞാന്‍ വടക്ക് നിന്ന് തെക്കോട്ട് സഞ്ചരിക്കും..അതിനു മറ്റൊരുകാരണം കൂടിയുണ്ട് തെക്ക് നിന്ന് വടക്കോട്ടേക്ക് പോകാന്‍ കഴിയില്ല ...വടക്ക് സൈഡ് മുഴുവനും വെള്ളത്താല്‍ മൂടപ്പെട്ടുകിടക്കുന്ന പാടശേഖരങ്ങള്‍ ആകുന്നു...
അങ്ങനെയിരിക്കുന്ന സമയത്താകുന്നു കോണത്ത് കുന്നില്‍ “ദീപ്തീ ഡയമണ്ട് “ എന്നൊരു സ്ഥപനം വരുന്നത്..
“പണ്ടാരാണ്ട് പറഞ്ഞത് പോലെ അതൊരു വഴിത്തിരിവൊന്നും ആയിരുന്നില്ല എന്‍റെ ജീവിതത്തില്‍...“ അത് വാസ്തവം പറഞ്ഞാല്‍ എന്‍റെ ജിവിതത്തിന്‍റെ വാതായനങ്ങള്‍ കൊട്ടിയടക്കപ്പെടുകയാണു ചെയ്തത്....
ജീവിതത്തിലെ ആദ്യ ജോലിക്ക് വേണ്ടിയുള്ള ഒരു ശ്രമം...അന്നമനടയിലുള്ള അപ്പുമാസ്റ്റര്‍ എന്ന ഒരാളുടെ ആയിരുന്ന് ആ കമ്പനി...
എന്നേയും അവിടെയാക്കാനുള്ള ഒരു തീരുമാനത്തില്‍ എത്തിചേര്‍ന്നു..എന്നേയും കൊണ്ട് എന്‍റെ വാപ്പ അപ്പുമാസ്റ്ററുടെ വീട്ടിലേക്ക് യാത്രയായി...
“ചിലനേരം നല്ലൊരു ചെസ്സ് കളിക്കാരനെ പോലെ ആയിരുന്നു എന്‍റെ വാപ്പ...മൂപ്പിത്സ് നീക്കുന്ന ഓരോ കരുക്കളും എതിരാളിയുടെ അടിത്തറ ഇളക്കുന്നതായിരിക്കും...ഈ കളിയില്‍ എതിരാളി മറ്റാരുമല്ല...നമ്മുടെ കഥാ നായകന്‍ തന്നെ...തെല്ലൊരഹങ്കാരത്തൊടെ ഞാന്‍ പറയട്ടെ...“ആ എതിരാളി ഞാന്‍ തന്നെ”..
സ്ത്രീധനം കുറവായതിനാല്‍ കള്ളുകുടിയനു കെട്ടിച്ച് കൊടുക്കന്ന ലാഞ്ചനയോടെ എന്നെ ആ കമ്പനിയില്‍ ചേര്‍ത്തു....ഡയമണ്ട് പോളിഷിങ്ങ് എന്ന് ഇംഗ്ലീഷില്‍ പറയുമെങ്കിലും “കല്ലൊരകമ്പനി” എന്ന് ഞങ്ങളുടെ നാട്ടില്‍ പറയുന്ന ആ കമ്പനിയാണു ഞാന്‍ ആദ്യമായി ജോലിചെയ്യുന്നത്....
പ്രതിമാസം 200 രൂപ സ്റ്റൈഫെന്‍റ് ..അതും ആറുമാസം അത് കഴിഞ്ഞാല്‍ ആള്‍ ഓക്കെയാണെങ്കില്‍ ശമ്പളം അല്‍പ്പം വര്‍ദ്ധിപ്പിക്കും...200 എന്നുള്ളത് 300 ആക്കും.ഓക്കെ അല്ലേല്‍ വീണ്ടും 200 ല്‍ തുടരണം...
ഇവനു നിങ്ങള്‍ ഒന്നും കൊടുത്തില്ലേലും വിരോധം ഇല്ല എങ്ങനേലും ഇവിടെയാക്കണം എന്ന് പറഞ്ഞാണ് എന്നെ കമ്പനിയില്‍ ആക്കുന്നത് തന്നെ...
രാവിലെ 8 മണിമുതല്‍ വൈകിയിട്ട് അഞ്ച് മണിവരേക്കും ആണു കമ്പനി ടൈം...അങ്ങനെയാണു ജീവിതത്തിന്‍റെ ആദ്യ ഘഡുവിലേക്ക് എന്‍റെ പ്രവേശനം...ഒരു പതിഞ്ചാം തിയത്യാണു ഞാന്‍ ആദ്യമയി ജോലിയില്‍ പ്രവേശിക്കുന്നത്...അതിനാല്‍ ആദ്യമാസ സ്റ്റൈഫെന്‍റ് 100 രൂപ ...ഞാന്‍ ആദ്യമായി വാങ്ങുന്ന ശമ്പളം...
വീട്ടില്‍ നിന്നും കമ്പനിയിലേക്ക് ഏകദേശം മൂന്നര കിലോമീറ്ററോളം ഉണ്ട്..നടന്ന് വേണം പോകാന്‍...പല്ലക്കിന്‍റെയും കാളവണ്ടിയുടേയും കാലഘട്ടം കഴിഞ്ഞ് സൈക്കിളിലേക്ക് കടക്കുന്ന കാലം...എനിക്കും വാങ്ങണം ഒരു സൈക്കിള്‍ എന്ന് തോന്നി..200 രൂപ ശമ്പളക്കാരന്‍റെ മോഹങ്ങള്‍ക്ക് ചിറക് മുളച്ചു...അങ്ങിനെ ഇരിങ്ങാലക്കുട വിന്‍സെന്‍റ് സൈക്കിള്‍സില്‍ നിന്നും മറ്റൊരാള്‍ മുഖേനെ ഒരു സൈക്കിള്‍ ലോണ്‍ എടുക്കുന്നത്....അന്നതിന്‍റെ വില 750 രൂപ...
ബി എസ്സെ എസ്സെല്ലാര്‍...............................................കുറച്ച് കൂടെയുണ്ടല്ലോ കഥയില്‍ അത് നമുക്ക് പിന്നെ എഴുതാം...

No comments:
Post a Comment