ഞാനും നിന്‍റെ കൂടെ പോരട്ടെ...ആ ഗേറ്റ് കടന്ന് പോകുന്ന ഏതൊരു പെണ്‍കുട്ടിയോടും അന്നേരം അങ്ങനെ ഒരു ചോദ്യം ചോദിക്കാന്‍ തോന്നും..പക്ഷേ കൂടെ ഏതെങ്കിലും ആണുങ്ങള്‍ ഉണ്ടെന്നുള്ളതിനാല്‍ ഒറ്റക്ക് വരുന്ന ഒരുത്തിയേ നോക്കി ഇരിക്കും...
തെറ്റിദ്ധരിക്കേണ്ട ട്ടോ...നാഗിന വാഡി...ഗുജ്റാത്തിലെ അഹമ്മദാബാദില്‍ ആണു ഈ സ്ഥലം...മനുഷ്യ നിര്‍മ്മിതമയ ഒരു തടാകവും അതിനു ഒത്ത നടുക്ക് പ്രണയിക്കുന്നവര്‍ക്ക് മാത്രമായി ഒരു ചെറിയ പൂന്തോട്ടവും..“അതിന്‍റെ പേരാണ് “നാഗിന വാഡി”..
മനുഷ്യ നിര്‍മ്മിതമായ ആ തടാകത്തിന്‍റെ പേരാണു “കാങ്കേറിയ” മനോഹരമായ ഈസ്ഥലത്ത് രാവിലെ ഞങ്ങള്‍ ഓടാന്‍ പോകാറുണ്ടായിരുന്നു..
രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് ഓടാന്‍ പോകാന്‍ ഒരു മടിയാണേലും അവിടെ എത്തിപ്പെട്ട് കഴിഞ്ഞാല്‍ നല്ല രസം ആയിരിക്കും..
അന്ന് ഇന്നത്തെ പോലെ സിക്സ് പാക്ക് ഒന്നും ഇല്ല..ആകെ ഒരു പാക്കേ ഉണ്ടായിരുന്നുള്ളു...അതിനെ ഞങ്ങള്‍ കുടവയര്‍ എന്ന ഓമനപ്പേരില്‍ വിളിച്ചിരുന്നു...
ഈ കുടവയറിനെ ഒന്ന് അകത്തേക്ക് ഒതുക്കാനായാണു രാവിലെ കാങ്കേറിയയില്‍ ഓടാന്‍ പോവുക...ശ്വാസം അകത്തേക്ക് വലിച്ച് വയര്‍ ഉള്ളിലേക്കെടുത്താല്‍ തല്‍ക്കാലം കുടവയര്‍ അകത്തേക്ക് പോകുമെങ്കിലും ഇട്ടിരിക്കുന്ന ട്രൌസര്‍ ഊരി പോകുന്നത് കാരണം ആ പരിപാടി പാതിയിലേ നിര്‍ത്തി...നമ്മുടെ എലസ്സ് എന്തിനാ മറ്റുള്ളവരെ കാണിക്കുന്നത് എന്ന് ചിന്ത തലയില്‍ കയറും...
അങ്ങനെയാണു ഈ ഒരു ബുദ്ധി തലയില്‍ ഉദിച്ചത്...ഏകദേശം മൂന്നര കിമി ചുറ്റലവിലുള്ള കാങ്കേറിയാ ബീച്ച് ഒരു വട്ടം ഓടി എത്തുമ്പോഴേക്കും വയറുമാത്രം അല്ല ആളുതന്നെ ഇല്ലാതാവും എന്ന് തോന്നും...
ഓടുന്നതിനായി അരയില്‍ മുറുക്കി കെട്ടുന്ന ഒരു ട്രൌസര്‍ വാങ്ങി...ഞാനും വാങ്ങിയൊരെണ്ണം...അരയില്‍ എങ്ങനെയെങ്കിലും കെട്ടിയുറപ്പിക്കാം എന്ന് കരുതാം എന്നാല്‍ താഴേഭാഗം...കാലും തുണിയും തമ്മില്‍ പുലബന്ധം പോലും ഇല്ലാതെ തളര്‍ന്ന് കിടക്കും...“ഗോതമ്പ് മില്ലിലെ പൊടിവരുന്ന ഉറയാണെന്നേ ഒറ്റ നോട്ടത്തില്‍ തോന്നുകയുള്ളു...
രാവിലെ നാലേമുക്കാലിനു അലാറം വച്ച് എഴുന്നേല്‍ക്കും...എഴുന്നേറ്റ ഉടനെ ഒരു കട്ടഞ്ചായയും ഉണ്ടാക്കി ചുണ്ടുപൊള്ളിച്ച് കുടിക്കും അപ്പോഴാ ശരീരത്തില്‍ നിന്നും ഉറക്കം നഷ്ടം ആകുകയുള്ളു...അപ്പോഴേക്കും മനോജ് ജനലില്‍ തലേ ദിവസം റെഡിയാക്കി വച്ചിരുന്ന തീസ് ചാപ് ബീഡി എടുത്ത് ചുണ്ടിലേക്ക് തിരുകും...ഉന്നം ശരിയാവാഞ്ഞിട്ടോ അതോ ബീഡിക്ക് മനോജിനെ ഇഷ്ടം ആകാഞ്ഞിട്ടോ എന്തൊ രണ്ടോ മൂന്നോ പ്രാവശ്യം ബീഡി ലക്ഷ്യ സ്ഥാനത്ത് ചെല്ലാതെ മൂക്കിലേക്ക് കയറുന്നത് രണ്ട് പ്രാവശ്യം ഞാന്‍ കണ്ടിട്ടുണ്ട്...
അത് ശ്രദ്ധിക്കാനും കാര്യമുണ്ട്...രാവിലെ എഴുന്നേറ്റ് ഒരാള്‍ ആവസ്യമില്ലാതെ തുമ്മുന്നത് കാണുമ്പോള്‍ ചോദിച്ചു ...എന്താ മനോജെ രാവിലെ തന്നെ ജലദോഷം ഉണ്ടോ..?
“ഇല്ല് ഹുസൂര്‍ [ എന്നെ അവന്‍ അങ്ങനെയാ വിളിച്ചിരുന്നത് ] ബീഡികുറ്റി തെറ്റി മൂക്കില്‍ കയറിയതാ...“

No comments:
Post a Comment