ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയില്‍ അയാളുടെ ഫോണ്‍ റിങ്ങ് ചെയ്തു...“എടാ ഫോണെടുക്കടാ...ഫോണ്‍ എടുക്കെടാ...“ എന്നുള്ള കിളികൊഞ്ചല്‍ റിങ്ങ് ടോണായി വച്ചത്...എന്തിന്‍റെ സൂക്കേടായിട്ടാണാവോ...?
എന്താ ചെയ്കാ....റോഡിലാണേല്‍ പോലീസുകാര്‍ ..ഡ്രൈവര്‍മാരുടെ കുറ്റങ്ങള്‍ മാത്രം കണ്ടുപിടിക്കാന്‍ നില്‍ക്കുന്നു...ഇവര്‍ക്കെന്താ മറ്റുള്ളവരുടെ കുറ്റങ്ങള്‍ മാത്രം നോക്കിയാല്‍ മതിയോ..?
അങ്ങനെ കണ്ടുപിടിക്കണമെങ്കില്‍ വല്ല ഫേസ്ബുക്കിലും പോയ്ക്കൂടെ..അയാക്കാണേല്‍ ഫോണ്‍ എടുക്കാതിരിക്കാനും കഴിയുന്നില്ല...
കിളികൊഞ്ചല്‍ അവസാനിച്ചു...ഇനി എന്താ ചെയ്യാ ഒരു മനസമാധാനവും ഇല്ല...
തിരക്കൊഴിഞ്ഞ ഒരു സ്ഥലത്ത് കാര്‍ നിര്‍ത്തി ...മൊബൈലെടുത്ത് പുറത്തേക്ക് പാഞ്ഞു...
കോഴി ചിക്കിചികയുന്നതിലും സ്പീഡില്‍ വലത് കൈടെ തള്ളവിരല്‍ മൊബൈലില്‍ താളം ചവിട്ടി...
“നൊ സിഗ്നല്‍”...അന്നാദ്യമായി അയാള്‍ക്ക് മൊബൈല്‍ കമ്പനിക്കാരോട് ദേഷ്യം തോന്നി...കയ്യുടെ തള്ളവിരല്‍ വെറുതെ ഇരുന്നില്ല..അവസാനം മറുവശത്ത് റിങ്ങ് ടോണ്‍ മുഴങ്ങി....
മറുവശത്ത് റീങ്ങ് മാത്രം ഫോണ്‍ എടുക്കുന്നില്ല...അക്ഷമനായ അയാളുടെ മുഖം ചപ്പാത്തിക്ക് മാവ് കുഴക്കുന്നത് പോലെ തോന്നിച്ചു...
എല്ലാത്തിനും ഒരു വിരാമമിട്ട് കൊണ്ട് മറുതലക്കല്‍ നിന്നും ഒരു കിളികൊഞ്ചല്‍..കിളികൊഞ്ചലിന്‍റെ ഉടമയുടെ മുഖം നമുക്ക് കാണാന്‍ കഴിയില്ലേലും ഊഹിക്കാം എന്നാല്‍ നമ്മുടെ കഥാപാത്രത്തിന്‍റെ മുഖം വര്‍ണ്ണനാതീതം...
പ്രേമത്തിനു കണ്ണും മൂക്കും ബുദ്ധിയുമില്ലാ എന്ന് പറഞ്ഞറിയിക്കുന്നത് പോലുള്ള അയാളുടെ പ്രവൃത്തി ...അയാള്‍ ഫോണ്‍ ചെയ്ത് മുന്നോട്ട് നടന്നു...ഇടത് കയ്യില്‍ മൊബൈലും വലത് കയ്യില്‍ കാറിന്‍റെ താക്കോലും..സംസാരം മുറുകുന്തോറും പരിസരം മറക്കുന്ന അയാള്‍ ഒരു മതിലിന്‍റെ മുന്‍വശത്ത് വരേയും എത്തി .
വലത് കയ്യിലെ കാറിന്‍റെ താക്കോല്‍ കൊണ്ട് മതിലില്‍ താളം മുട്ടി ഫോണ്‍ ചെയ്തിരുന്ന ആള്‍ പെട്ടെന്ന് എന്തോ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോള്‍...തനിക്ക് ചുറ്റും ഒരു ആള്‍ക്കൂട്ടം കണ്ട് ഒന്ന് ഞെട്ടി...
തന്‍റെ പ്രൈവസിയെ ചോദ്യം ചെയ്തതിനു തുല്ല്യമാണ് ഈ പ്രവര്‍ത്തിയെങ്കിലും ..അറിയാത്ത മട്ടില്‍ കാര്യം തിരക്കി..“ ഉം എന്താകാര്യം..“..?
എലാവരും കണ്ണു കൊണ്ട് അയാളോട് മതിലിലേക്ക് നോക്കാന്‍ പറഞ്ഞു...
തിരിഞ്ഞ് നോക്കിയ ആള്‍ ഞെട്ടിപ്പോയി..
“ മതിലില്‍ ഒട്ടിച്ച ഏതോ ഇംഗ്ലീഷ് സിനിമയുടെ ഒരു പോസ്റ്റ്...അതില്‍ അര്‍ദ്ധ നഗ്നയായ ഒരു പെണ്ണിന്‍റെ അണ്ടര്‍വെയറില്‍ ആണു മൂപ്പിലാന്‍ താക്കോല്‍ കൊണ്ട് താളം പിടിച്ചിരുന്നത്”...
നമ്മുടെ കക്ഷി തിരിഞ്ഞ് നോക്കിയതേ പിന്നെ കണ്ടുള്ളൂ...
{ ഇതിലെ കഥാപാത്രം ഇന്നും ജീവിച്ചിരിക്കുന്നതിനാലും അയാളുടെ കൈക്കരുത്ത് താങ്ങാനുള്ള കെല്‍പ്പ് എനിക്കില്ലാത്തതിനാലും അയാളുടെ പേരു ഞാന്‍ വെളിപ്പെടുത്തുന്നില്ല }

No comments:
Post a Comment