ചില നേരമ്പോക്കുകള്‍.....136
തോമസിന്‍റെ വിവാഹം ആയിരുന്നു അന്ന് ...അവനാണേല്‍ പ്രത്യേകം ക്ഷണിച്ചതും ആകുന്നു..
“ഷഫീറെ എന്ത് തന്നെയായാലും നീ വരണം മറക്കരുത്...
അല്ല തോമസുട്ടി അന്നെനിക്കൊരു അത്യാവശ്യ കാര്യം ഉണ്ടായിരുന്നല്ലോ വരാന്‍ പറ്റുമെന്ന് തോന്നുന്നില്ല...
നീയങ്ങിനെ പറയരുത് ഷഫീ...നിന്നെ കാണാാനായി വേറെ കുറച്ച് പേരുകൂടി അവിടെ വരും...നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് കൂടാം...
ശരി തോമസേ ഞാന്‍ വരാം എന്‍റെ കൂടെ വേറൊരു സുഹൃത്ത് കൂടെയുണ്ടാകും കുഴപ്പം ഇല്ലല്ലോ അല്ലെ..?
അങ്ങനെയാണു അവന്‍റെ വിവാഹത്തിനു കൂട്ടുകാരനുമൊത്ത് പോയത്...
എന്‍റെ കൂടെയുള്ളവനും ഞാനും ആദ്യമായിട്ടാണു ഒരു കൃസ്ത്യന്‍ കല്ല്യാണം കൂടുന്നത് തന്നെ...
“പന്നി മാംസവും കള്ളും ധാരാളം ഉണ്ടാകും എന്ന് പണ്ട് മുതലേ ഒരു ശ്രുതിയുള്ളതിനാല്‍ എത്ര വലിയ സുഹൃത്തായാലും കൃസ്ത്യന്‍ കല്യാണത്തിനു കൂടാറുണ്ടായിരുന്നില്ല”...എന്നാല്‍ ഇപ്പോള്‍ അതെല്ലാം അല്‍പ്പാല്‍പ്പം ആയി കുറഞ്ഞ് തുടങ്ങിയിട്ടുണ്ടെന്ന് കേട്ടു..
ഇക്ക ഈ കല്യാണം ഇന്ന് നടക്കുമെന്ന് തോന്നുന്നില്ല....കൂടെയുണ്ടായിരുന്നവന്‍ എന്നോട് പറഞ്ഞു..
അതെന്താ...?...
നല്ല മഴ പെയ്യുന്നുണ്ട്....മാത്രമല്ല...പള്ളിക്കുള്ളില്‍ ആരോ പറയുന്നത് കേട്ടു “വെയില്‍ വന്നലേ കല്ല്യാണം നടക്കൂ “ എന്ന്...
എടാ മണ്ടാ...അത് ആ വെയില്‍ അല്ല ഇവരുടെ ഇടയില്‍ മണവാട്ടി തലയിലിടുന്ന ആ വലപോലുള്ള തുണിയില്ലെ അതിനെയാ വെയില്‍ എന്ന് പറയുന്നത്...
കല്യാണകുര്‍ബാനയും മറ്റുള്ള ചടങ്ങുകളും ശരിക്കും ഒന്ന് ബോറഡിപ്പിച്ചു..
“താലി കെട്ടുന്നതിനു മുമ്പ് വധൂ വരന്മാര്‍ വൈദികന്‍റെ മുന്നില്‍ പരസ്പരം കൈ ചേര്‍ത്ത് പിടിച്ചു നിന്നു...
ഇതെന്താ ഷഫീര്‍ക്കാ ഷേക്ക് ഹാന്‍ഡ് കൊടുക്കുമ്പോലെ ചെക്കനും പെണ്ണും കൈകൊടുക്കുന്നത്...
അവന്‍റെ ഓരോ ഇടയിലുള്ള ചോദ്യങ്ങള്‍ സത്യത്തില്‍ എന്നെ കുഴപ്പിച്ചു...അവനെ കൊണ്ടുവന്നത് അബദ്ധമായെന്ന് തോന്നി പിന്നെ അല്പം ദേഷ്യത്തോടെ തന്നെ അവനോട് പറഞ്ഞു...
“ എടാ നമ്മള്‍ കണ്ടിട്ടില്ലെ ബോക്സിങ്ങും ഗുസ്തിയും ഒക്കെ തുടങ്ങുന്നതിനു മുമ്പ് എതിരാളികള്‍ റെഫ്രിയുടെ മുന്നില്‍ വന്ന് കൈകൊടുക്കുന്നത്”...ഇതും അത് പോലെ തന്നെയാ....
പിന്നെ അവന്‍ ഒന്നും ചോദിച്ചിട്ടില്ല....

No comments:
Post a Comment