ഭൈയ്യാ....
യെ മുജെ ഛോഡ് ക്കെ ഗയീ...
[ ചേട്ടാ അദ്ദേഹം എന്നെ വിട്ട് പോയി...]
പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളേയും തോളില്‍ ഏന്തി എന്നെ കണ്ടപ്പോള്‍ ആര്‍ത്തലച്ച് കരഞ്ഞ് എന്‍റെ ശരീരത്തിലേക്ക് ചാഞ്ഞ അവള്‍...ചന്ദ്രിക...
സൂറത്തിലെ വരാച്ചാ റോഡില്‍ വച്ചായിരുന്നു ആ വിവാഹം നടന്നത്..പെണ്ണിന്‍റെ ഭാഗത്ത് നിന്നായിരുന്നു ഞാന്‍ എത്തിയതെങ്കിലും ചെറുക്കനെ എനിക്ക് വിവാഹ നിശ്ചയം മുതല്‍ക്കേ അറിയാം...ശ്രീ കുമാര്‍...ബ്രാഹ്മണനാണേലും അല്‍പ്പം മദ്യം അകത്താക്കുന്ന സ്വഭാവക്കാരനായിരുന്നു ശ്രീ...
വിവാഹ തലേന്ന് ഭാവേഷ് എന്നോട് പറഞ്ഞു കമല്‍ ജീ ജാജിക്ക് അണ്ടാ പൊറോട്ട തിന്നാന്‍ ഒരു ആഗ്രഹം...[ ഓംലെറ്റ് ]
ചെറുക്കന്‍റേയും പെണ്ണിന്‍റേയും വീട് അഹമ്മദാബാദില്‍ ആണെങ്കിലും വിവാഹം രണ്ട് കൂട്ടരുടേയും തീരുമാന പ്രകാരം സൂറത്തില്‍ വച്ച് നടത്താം എന്ന് തീരുമാനിക്കുകയായിരുന്നു...അതിനു കാരണവും ഉണ്ട്...ഇരുവരുടേയും തറവാട് വീടുകള്‍ സൂറത്തില്‍ ആയിരുന്നു..
വിവാഹ തലേന്ന് ചെറുക്കനു അങ്ങനെ ഒരു ആഗ്രഹം ഉണ്ടേല്‍ പിന്നെ ആ ആഗ്രഹം നടത്തിക്കൊടുക്കാന്‍ ഞാന്‍ സന്നദ്ധനനായി...
വരാച്ച ഗ്രാമത്തില്‍ തന്നെയുള്ള എന്‍റെ കൂട്ടുകാരുടെ അടുത്തേക്ക് കൂട്ടികൊണ്ട് പോയി കോഴിമുട്ടയും വാങ്ങി രണ്ട്മൂന്ന് ബോട്ടില്‍ ബിയറും വാങ്ങി ...പുയാപ്ലയെ ഹാപ്പിയാക്കി...
ഛോട്ടൂ നിന്നെ ഒരിക്കലും മറക്കില്ല എന്ന് പറഞ്ഞ വ്യക്തി...വിവാഹ ശേഷം ഏറിയാല്‍ ജീവിച്ചത് അഞ്ച് വര്‍ഷം...അറ്റാക്കായിരുന്നു...
കേട്ടറിഞ്ഞ് ചെന്നപ്പോള്‍ നെഞ്ചകം തകരുന്ന കാഴ്ച...എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ...ഞാന്‍ കുഴങ്ങുന്നത് കണ്ടിട്ടാകണം..കൂട്ടത്തില്‍ പ്രായമുള്ള ഒരാള്‍ വന്ന് ചന്ദ്രികയെ എന്നില്‍ നിന്നും അടര്‍ത്തി മാറ്റിയത്...
എന്‍റെ കണ്ണില്‍ നിന്നും വീഴുന്ന കണ്ണുനീരിനെ എനിക്ക് തുടക്കാന്‍ കഴിഞ്ഞെങ്കിലും മനസ്സിലെ നീറ്റല്‍ ഇന്നും അനുഭവിക്കുന്നു...
എല്ലാവരും എന്നെ നോക്കികൊണ്ടിരിക്കുന്നു...ആരാണാ മനുഷ്യന്‍ എന്നുള്ള ചിന്തായാവും എല്ലാവരിലും എങ്കിലും അവര്‍ക്ക് അറിയില്ലല്ലോ...ചന്ദ്രികക്ക് ഞാന്‍ മൂത്ത ജേഷ്ഠന്‍ ആയിരുന്നെന്ന്......
അന്യനാട്ടില്‍ ഇത് പോലുള്ള ഒരു കുടുമ്പം അവര്‍ എനിക്ക് തന്ന സ്നേഹം..അത് നിര്‍വചിക്കാന്‍ കഴിയില്ല.....

No comments:
Post a Comment