ചില നേരമ്പോക്കുകള്‍...122
എന്‍റെ ഉമ്മച്ചിയുടെ വീട് പുത്തഞ്ചിറയിലാണ്...ഞാന്‍ ഇടക്കിടക്ക് അവിടേക്ക് പോകാറുണ്ട്...അന്നാണേല്‍ ഒരു പഴയ തറവാട് ഓട് മേഞ്ഞ ആ വീട്ടില്‍ ഒരു പ്രത്യേക തണുപ്പായിരുന്നു...അത് കൊണ്ട് തന്നെ അവിടെ എത്തിയാല്‍ ഉറക്കം വരും ഒന്ന് ഉറങ്ങണമെന്ന് തോന്നും...
“എനിക്കാണേല്‍ എന്തെങ്കിലും ഒരു കാര്യം തീരുമാനിച്ചാല്‍ ഉടനെ അത് നടപ്പിലാക്കണം”...അത് കൊണ്ട് ഞാന്‍ വേഗം കിടന്നുറങ്ങുകയും ചെയ്യും..
“അവനു കട്ടില്‍ കണ്ടാല്‍ മതി അപ്പോഴേക്കും ഉറങ്ങണം എന്ന് എന്‍റെ ഉമ്മച്ഛിയുടെ ഉമ്മ” സ്നേഹത്തോടെ പരാതി പറയുന്നത് കേള്‍ക്കാം....
ഒരിക്കല്‍ ഇങ്ങനെ ഉറങ്ങിയെഴുന്നേറ്റ് വീട്ടിലേക്ക് പോകാന്‍ തയ്യാറായിരിക്കുമ്പോള്‍ ...അവിടെയുള്ള ആരോ എന്നോടൊരു ചോദ്യം...
“എടാ കൊച്ചുമോനെ നീ എപ്പോഴും ഇങ്ങനെ കിടന്നുറങ്ങിയാല്‍ ക്ഷീണം തോന്നില്ലെടാ.“...?
“ ഏയ് അങ്ങനെ ക്ഷീണം വരുമ്പോള്‍ ഞാന്‍ എഴുന്നേറ്റ് അഞ്ചുമിനിറ്റ് റെസ്റ്റ് എടുക്കും”.....
പിന്നെ എന്നോടാരും ഇങ്ങനെയുള്ള ചോദ്യം ചോദിച്ചിട്ടില്ല..
No comments:
Post a Comment