അന്നത്തെ പ്രഭാതത്തിനു എന്തോ ഒരു പ്രത്യേകതയുണ്ടായിരുന്നു...ഉദയസൂര്യന്‍റെ ചെങ്കിരണങ്ങള്‍ എന്തോ കണ്ട് പേടിച്ചത്പോലെ തോന്നിയിരുന്നു..കാരണം പ്രകാശം പുറത്തേക്ക് വരുവാന്‍ ഒരു അമാന്തം...
പെട്ടെന്ന് പൊന്തകാട്ടില്‍ നിന്നും “അയ്യോ” എന്നൊരു ശബ്ദം അവിടമാകെ മുഴങ്ങി കേട്ടു...ആ ഒരു ശബ്ദത്തിനു പിന്നാലെ “അയ്യോ “ അയ്യോ എന്ന വിളികള്‍ അവിടെ മുഴങ്ങിക്കേട്ടു...
എന്താ സംഭവം എന്ന് പെട്ടെന്ന് ആര്‍ക്കും ഒന്നും മനസ്സിലായില്ല...കുറ്റികാടുകളെല്ലാം പെട്ടെന്ന് ഹുങ്കാരത്തോടെ കുലുങ്ങുവാനും തുടങ്ങി..
ഏകദേശം പത്ത് മിനിറ്റു കഴിഞ്ഞപ്പോള്‍ കാഞ്ഞിരപ്പുഴ ഡാമിന്‍റെ മുകളിലുള്ള ആളുകള്‍ക്ക് അപൂര്‍വ്വമായ ഒരു കാഴ്ച കാണുവാന്‍ കഴിഞ്ഞു..മറുകരയില്‍ “ധ”രൂപത്തില്‍ എന്തോ വെള്ളത്തിലേക്ക് താഴുന്നു...പല വര്‍ണ്ണങ്ങളില്‍...
തലേ ദിവസം ടര്‍ക്കി കോഴിയും നെയ്ച്ചോറും ആവശ്യത്തിലധികം കഴിച്ചതിനാലാവും രാവിലെ തന്നെ എല്ലാവരും വണ്‍ ടു ത്രീ പറഞ്ഞ് കാര്യം സാധിക്കാനായി വെളുക്കുന്നതിനു മുമ്പേ കുറ്റികാട്ടിലേക്ക് കയറിയത്...അതിന്‍റെ പരിണിതഫലം ആണു ആദ്യം തന്നെ ഞാന്‍ കുറിച്ച് വച്ചത്...
തഴച്ച് മുളച്ച് നില്‍ക്കുന്ന കാട്ടില്‍ ആദ്യകാലങ്ങളില്‍ വെട്ടിക്കളഞ്ഞിരുന്ന മരങ്ങളുടെ കുറ്റികള്‍ പൊന്തി നില്‍ക്കുന്നുണ്ടായിരുന്നു...വയറിനുള്ളില്‍ ടര്‍ക്കി കോഴിയുടെ ശല്യം സഹിക്കാനാവാതെ...വരാനിരിക്കുന്ന പുസ്തക പ്രകാശന കര്‍മ്മത്തെ ഒരു നിമിഷം മറന്നുകൊണ്ട് എല്ലാവരും കുറ്റിക്കാട്ടില്‍ ഉപവിഷ്ഠനായി...പൊന്തി നില്‍ക്കുന്ന മരകുറ്റികള്‍ക്ക് ഉന്നം തെറ്റിയില്ല....അതിന്‍റെ ഉന്നം കൃത്യം ആയെന്ന സൂചന എല്ലാവരിലും “അയ്യോ” എന്ന ആര്‍ത്ഥനാദമായി പുറത്ത് വന്നു...
ശുദ്ധികലശത്തിനുള്ള തത്രപ്പാടിലാണു ഡാമിന്‍റെ മുകളിലുള്ളവര്‍ക്ക് “ധ” എന്ന അക്ഷരം വ്യക്തമായി കാണാനായത്...
അപ്പോഴും കാഞ്ഞിരപ്പുഴയുടെ തീരങ്ങള്‍ ഒരു നവോഡയെ പോലെ തിളങ്ങി നിന്നു...
No comments:
Post a Comment