തലേന്ന് കുടിച്ച കള്ളിന്‍റെ വിട്ടുമാറാത്ത മണവും കാജാബീഡിയുടെ മണവും എല്ലാം ഒത്ത് ചേര്‍ന്ന്‍ ആ ചെറിയ കുടുസ് മുറിയില്‍ കിടന്ന ചെറിയകുരുവിനെ ഊതി തിരിച്ചപ്പോള്‍ ശ്ര്ര്ര്ര്ര്ര്ര്ര്രെ എന്ന ശബ്ദത്തോടെ ചതുരത്തിലൂടെയുള്ള ചെറിയ ഓട്ടയിലൂടെ പുറത്തേക്ക് വന്ന തുപ്പലിനു കൊടുങ്ങല്ലൂര്‍ ബസ്സ് സ്റ്റാന്‍റിലെ മൂത്രപ്പുരയുടെ മണം ആയിരുന്നു...
വാതിലിനരികില്‍ വളഞ്ഞകമ്പിയില്‍ ചാരിയിരുന്നുറങ്ങിയിരുന്ന് ഉറങ്ങിയ എന്‍റെ മുഖത്തേക്കാണു ആ തുപ്പലം തെറിച്ചത്...വികലാങ്കര്‍ എന്നെഴുതിയ സീറ്റില്‍ ഇരിക്കാന്‍ പാടില്ലെന്ന് അന്നെനിക്ക് മനസ്സിലായി...മുഖത്ത് തെറിച്ച വെള്ളം എന്താണെന്ന് മനസ്സിലാക്കാന്‍ അല്പം സമയം എടുത്തെങ്കിലും നാറ്റം പുറപ്പെട്ട സ്ഥലവും അത് കടന്ന് വന്ന സ്ഥലവും പെട്ടെന്ന് എനിക്ക് മനസ്സിലായി.
കക്ഷി മറ്റാരുമല്ല തുണിയുടുത്തിണ്ടൊ എന്ന് ചോദിച്ചാല്‍ ഉണ്ടെന്നും എന്നാല്‍ മടക്കി കുത്ത് കാണുമ്പോള്‍ ഇല്ലാന്ന് തോന്നുമാറ് രൂപത്തില്‍ ഒരു കാവിമുണ്ടുത്ത സാക്ഷാല്‍ “കിളി”യുടെ വായിലിരുന്ന വിസിലില്‍ നിന്നുമാണാനാറ്റം പുറപ്പെട്ടത്...
മുഖത്ത് വീണ വെള്ളം ഷോള്‍ഡര്‍ കൊണ്ട് തുടച്ച് കിളിയെ രൂക്ഷമായൊന്ന് നോക്കിയപ്പോള്‍ നീ പോടാ പുല്ലേ എന്നുള്ള അവന്‍റെ മറുനോട്ടം ഏറ്റുവാങ്ങാനാകാതെ ഞാന്‍ തിരക്കിനിടയിലേക്ക് ഊന്ന് കയറി..
വാക്കിനു ഒരു വ്യവസ്ഥയും ഇല്ലാത്ത കണ്ട്രാവിയും [ കണ്ടക്ടര്‍ ] ടിക്കറ്റ് കൊടുക്കുന്ന സമയം പിന്നിലാണേല്‍ പിന്നിലുള്ളവരോട് മുന്നോട്ട് കയറി നില്‍ക്കാനും അയാള്‍ മുന്നിലാണേ പിന്നിലോട്ട് ഇറങ്ങിനില്‍ക്കാനും പറഞ്ഞ് കൊണ്ട് കയര്‍ക്കുന്നവന്‍....നോട്ട് കൊടുത്താല്‍ ചില്ലറക്ക് ചീത്തപറയുന്നവനും ചില്ലറകൊടുത്താല്‍ ഈ ചില്ലറയല്ലാതെ മറ്റൊന്നും ഇല്ലേന്ന് പറയുന്നവന്‍...
ഡ്രൈവറുടെ കാര്യം പറയാതിരിക്കുകയാ നല്ലത്...ആളേ കൊല്ലുന്ന സ്പീഡില്‍ പാഞ്ഞ്പോകും എന്നിട്ട് സ്റ്റോപ്പുകളില്‍ നിറുത്തിയിടും....എന്തിനാ ഇങ്ങനെ അധിക നേരം ഇവിടെ കിടക്കുന്നത് എന്ന് ചോദിച്ചാല്‍ പറയുന്നതോ പിന്നില്‍ വരുന്ന ബസ്സിനെ കാത്ത് നില്‍ക്കുന്നതാണു പോലും ...അപ്പോഴവരെ വെട്ടിക്കാം എന്ന്..
അങ്ങനെയുള്ള ബസ്സില്‍ എന്നെപ്പോലുള്ളവരുടെ യാത്ര നിങ്ങള്‍ ഊഹിക്കുന്നതിലും അപ്പുറം ആകുന്നു...മുകളിലെ കമ്പിയില്‍ ഒന്ന് പിടിക്കണമെന്ന് തോന്നിയാല്‍...ഹാ കഷ്ടം....ബസ്സ് യാത്ര ഒരു അഡ്ജസ്റ്റ് മെന്‍റ് മാത്രം....അങ്ങനെയുള്ള യാത്രയെ ഒഴിവാക്കാനാണു എന്‍റെ രൂപത്തിനും ഭാവത്തിനും ചേരുന്ന ഒരു മാരുതി 800 വാങ്ങിയത്...
അപ്പോള്‍ വിരുതന്മാര്‍ ചോദിക്ക്യാ എല്ലായിടത്തും ഈ കാറ് കൊണ്ട്പോകാന്‍ ഭ്രാന്തുണ്ടോ .../? ഷഫീര്‍ക്കാ നിങ്ങള്‍ക്ക് ബസ്സില്‍ പൊയ്ക്കൂടെ എന്ന്...ന്തൂട്ടാ ഞാന്‍ ഇവരോട് പറയുക...
No comments:
Post a Comment