ഓ......ഹ്ഹ്ഹ്ഹ്ഹ്ഹ്
എന്നൊരു കോട്ട്വായും ഇട്ട്...സൈഡിലൂടെ ഒലിച്ചിറങ്ങിയ ഊത്തായി വലത്ഷോള്‍ഡറുകൊണ്ട് തുടച്ച് കളഞ്ഞിട്ട് പാതി മയക്കത്തില്‍ മനോജിനോട് പറഞ്ഞു
“മനോജേ...ഞാന്‍ വരണില്ലെടാ....
അതെന്താ ഇന്നലെ പറഞ്ഞ് ഉറപ്പിച്ചതല്ലെ...ചവിട്ടും ഞാന്‍ വേഗം വന്നോ...
തീരെ നിവൃത്തിയില്ലാതെ ജോഗിങ്ങ് ഡ്രസ്സും എടുത്തിട്ട് മനോജിന്‍റെ കൂടെ കാങ്കേറിയ ബീച്ചിലേക്ക് ഓടാനായി പോകേണ്ടിവന്നു...കോടമഞ്ഞും താടി വിറക്കുന്നു...മൂത്രം ഒഴിക്കണമെന്ന് തോന്നിയെങ്കിലും വേണ്ടെന്ന് വച്ചു....കാരണം മൂത്രം പുറത്തേക്ക് വരുമ്പോഴേക്കും ഐസ് ആകുന്നു...അല്‍പ്പാല്പം ആയി ഒടിച്ച് കളയേണ്ടിവന്നു...വായ് തുറന്ന് ശ്വാസം വിട്ടാല്‍ ബീഡിവലിക്കുന്നതില്‍ കൂടുതല്‍ പുക പുറത്തേക്ക് വരുന്നു...ഈ സിറ്റുവേഷനില്‍ ജോഗിങ്ങിനു പോകുന്നത് ഭ്രാന്ത തന്നെ....
റൂമില്‍ നിന്നും ഏകദേശം അരകിലൊമീറ്റര്‍ ഉണ്ട് ബീച്ചിലേക്ക്...അവിടേക്ക് സാവധാനം നടന്ന് പോയി...എനിക്കൊരു സംശയം...ഞാനത് മനോജിനോട് ചോദിക്കയും ചെയ്തു...“ അല്ല മനോജേ..ബീച്ച് വരേക്കും നമുക്ക് ഓടിക്കൂടെ ..
അത് ശരിയാവില്ല...പിന്നെ അവിടെ ചെന്നാല്‍ കിതപ്പ് ആവും അപ്പോള്‍ അവിടെ ഓടാന്‍ പറ്റില്ല...
വേണ്ട ഓടണ്ടാ കുറച്ച് നേരം വിശ്രമിച്ചിട്ട് തിരിച്ച് പോരാം..
ഏയ് അത് ശരിയാവില്ല...അപ്പോള്‍ വയര്‍ കുറയില്ല..
എന്‍റെ ആദ്യ സംരംഭം....ജീവിതത്തില്‍ ബാപ്പ തല്ലാന്‍ ഓടിച്ചപ്പോള്‍ ഓടിയതല്ലാതെ ഇങ്ങനെ ഒരു കാര്യം എന്‍റെ ജീവിതത്തില്‍ ആദ്യമായിട്ടാകുന്നു...
ഓട്ടം ആരംഭിച്ചു ഏകദേശം പകുതി ദൂരം ആയപ്പോഴേക്കും വായില്‍ നിന്നും നുരയും പതയും പുറത്തേക്ക് വന്ന് തുടങ്ങി..എതിര്‍ ദിശയില്‍ നിന്നും ആളുകള്‍ വേറേയും ഓടിവരുന്നുണ്ട്...അപ്പോഴാ ഒരു കാര്യം എന്‍റെ ശ്രദ്ധയില്‍ പെട്ടത് ഓടുന്നവരില്‍ അധികവും മലയാളികള്‍ തന്നെ...വര്‍ഷങ്ങളായി ഓടുന്നവരും ഉണ്ട്...ചില തടിയന്മാര്‍ ജോഗ്ഗിങ്ങ് സൂട്ട് ഇട്ട് ഓടുമ്പോള്‍ വയര്‍ ഒരു പ്രത്യേക താളത്തില്‍ താഴേക്കും മുകലിലേക്കും ചലിക്കൂന്നു...
ചിലരുടെ ട്രൌസര്‍ കെട്ടിയിരിക്കുന്നത് കാണുമ്പോള്‍ പാണന്മാര്‍ കൊണ്ട് നടക്കുന്ന ഉടുക്ക് എന്ന വാദ്യോപകരണത്തിന്‍റെ നടുവിലുള്ള കയര്‍ കൊണ്ടുള്ള കെട്ട് ഓര്‍മ്മവരും...
അങ്ങനെ ഒരു വിധം ഒരു റൌണ്ട് ഓടിക്കഴിഞ്ഞപ്പോള്‍ മനോജ് ഓടിക്കയറിയത് ഒരു ചെരിയ നാലുചക്രം വണ്ടിയിലേക്ക്...അവിടെ ടൊമാറ്റൊ ജ്യൂസ് എന്ന് എഴുതി വച്ചിരിക്കുന്നു...തൊട്ടടുത്ത വണ്ടിയില്‍ കരേലാ ജ്യൂസ് എന്നും എഴുതികണ്ടു..പാവക്കാ ജ്യൂസ് ആണു കരേലാ ജ്യൂസ് എന്ന് പറയുന്നത്..
എന്തൊക്കെയോ പച്ചമരുന്നിട്ട് ഉണ്ടാക്കിയ ടൊമാറ്റോ ജ്യൂസ് ഒരെണ്ണം എനിക്ക് മനോജ് വാങ്ങി തന്നു...അവന്‍ എന്നേലും സെറ്റപ്പ് ആയിരുന്നു അവന്‍ കുടിച്ചത് കരേലാ ജ്യൂസ് ആയിരുന്നു..
ഉപ്പോ പുളിയോ ഒന്നുമില്ലാത്ത ടൊമാറ്റോ ജ്യൂസിനു ചെറിയൊരു കൈപ്പ് രസം ആയിരുന്നു..അപ്പൊള്‍ പിന്നെ പാവക്കാ ജ്യൂസും അത് കുടിച്ച മനോജിന്‍റെ കാര്യവും ഓര്‍ത്തപ്പോള്‍ തന്നെ എനിക്ക് ഓക്കാനം വന്നു..
അത് കുടിച്ച് ഓട്ടം തുടര്‍ന്നു ചുരുങ്ങിയത് മൂന്ന് റൌണ്ടെങ്കിലും ഓടണം എന്ന് പറഞ്ഞാണു രാണ്ടാം റൌണ്ട് സ്റ്റാര്‍ട്ട് ചെയ്തത്...മനോജ് എന്നെ കവര്‍ചെയ്ത് ഓടി..ഞാന്‍ പിന്നാലെ വയ്യാത്തവനെ പോലെ ...അങ്ങനെ തളര്‍ന്നും ആടിയും ഓടിയും ഞാന്‍ ഒടുമ്പോള്‍ അതാ അകലെ ഒരു ആള്‍ക്കൂട്ടം...എല്ലാവരുടേയും ഇടയിലൂടെ മുന്നോട്ട് നീങ്ങി നോക്കുമ്പോള്‍ ......
മനോജ് ദാണ്ടെ കുടിച്ച പാവക്കാ ജ്യൂസിന്‍റെ ഇരട്ടി ശര്‍ദ്ദിച്ചിട്ടിരിക്കുന്നു...ഒരു കവിള്‍ ചേര്‍ത്ത് ഫുഡ്പാത്തില്‍ അവശ നിലയില്‍ കിടന്നിരുന്ന അവന്‍റെ വായില്‍ നിന്നും പാവക്കാ ജ്യൂസ് പിന്നേയും വന്നുകൊണ്ടിരിക്കുന്നു...ആ രംഗം കണ്ടപ്പോള്‍ പണ്ട് വീട്ടില്‍ പശുപ്രസവിക്കുന്ന രംഗം എന്നിക്ക് ഓര്‍മ്മ വന്നു....
അവശതയായ മനോജിനെ താങ്ങിപ്പിടിച്ച് കൊണ്ട് ഞാന്‍ ഒരുവിധം റൂമില്‍ എത്തി ......
ശര്‍ദ്ദിച്ച് ശര്‍ദ്ദിച്ച് അവന്‍റെ വയര്‍ പരമാവധി അകത്തേക്ക് ഒട്ടിയിരിക്കുന്നു...
“ആദ്യ ഒരു ദിവസത്തെ ഓട്ടത്തിനു ഇത്രയും വയര്‍ കുറയുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല..“..
നഗീനവാഡിയും സംഭവ വികാസങ്ങളും അടുത്ത ദിവസം...

No comments:
Post a Comment