ബി എസ്സെ എസ്സെല്ലാര്‍........2
അക്കാലത്ത് നാട്ടിൽ വാഹനം എന്ന് പറയുന്നത് സൈക്കിൾ മാത്രം..പിന്നെ ഇടക്കിടക്ക് അംബാസിഡർ കാറും...അതും വല്ല കല്യാണമോ ആശുപത്രി കേസോ വരുമ്പോൾ മാത്രം...പിന്നെ നാട്ടിൽ കാണുന്ന വാഹനങ്ങളിൽ കാളവണ്ടിയും ഉന്ത് വണ്ടി എന്ന് അറിയപ്പെടുന്ന കട്ടവണ്ടി...
എനിക്കും ഒരു സൈക്കിൾ വേണമെന്ന് ആഗ്രഹം തോന്നിയത് അപ്പോഴാണ്...അത് വീട്ടിൽ പറഞ്ഞാൽ വീട്ടിൽ ഉടനെ തന്നെ അംബാസിഡർ കാറ് വരും എന്ന് എനിക്കറിയാം...."എന്നെ ആശുപത്രിയിൽ കൊണ്ടോകാൻ"...
അങ്ങനെ ഇരിക്കുമ്പോൾ .....
മാസം 100 രൂപ വച്ച് അടക്കാവുന്ന വ്യവസ്ഥയില്‍ സൈക്കിള്‍ സ്വന്തമാക്കി....
സ്വന്തമായി ഒരു വാഹനം ഉള്ളതിന്‍റെ ഹുങ്ക് നിസാരമായിരുന്നില്ല എനിക്ക്...
ഹാന്‍ഡിലിന്‍റെ വലത് ഭാഗത്ത് ടിങ്ങ് ടോങ്ങ് ബെല്ലും ഇടത് സൈഡില്‍ ക്രിങ്ങ് എന്ന് അടിക്കുന്ന ബെല്ലും...അത് കൂടാതെ എക്സ്ട്രാ ഫിറ്റിങ്ങ് മുന്നില്‍ തന്നെ പ്ലാസ്റ്റിക്കിന്‍റെ ചെത്തിപ്പൂവ്, ഹാന്‍ഡിലില്‍ രണ്ട് സൈഡിലും ഓഡിയോ കാസറ്റിന്‍റെ റിബ്ബള്‍ ഞാത്തി ഇട്ടിരിക്കുന്നു...ഡൈനാമോ ലൈറ്റിന്‍റെ ഹെഡില്‍ ചുമന്ന കളറുള്ള സിബ്ബ് വച്ച കവര്‍...ഹാന്‍ഡിലിന്‍റെ പിടിയില്‍ റംബുട്ടന്‍റെ പുറന്തോട് പോലുള്ള കവര്‍ ...മൊത്തത്തില്‍ ഒരു ഫുള്‍സെറ്റപ്പ് തന്നെ...
രാവിലെ എഴുന്നേറ്റുകഴിഞ്ഞാല്‍ സൈക്കിള്‍ തുടക്കലായിരുന്നു ഒരു പണി...പുതിയതായി സൈക്കിള്‍ കിട്ടിയപ്പോള്‍ ആദ്യം ചെയ്ത പണി വെള്ളം ഒഴിച്ച് കഴുകല്‍ ആയിരുന്നു...പുത്തനച്ചി പുരപ്പുറം വരെ തൂത്ത് വാരും എന്ന് പറയുന്നത് പോലെ...
സൈക്കിളിലെ യത്രയെ കുറിച്ച് പറയുകയാണേല്‍ ഈ ഫേസ്ബുക്ക് തികയാതെ വരും...
രാത്രിയില്‍ ഒരു ദിവസം ആരും അറിയാതെ സ്തിരം ആയി പോകാറുള്ള പീടികയുടെ അരികെ ചെന്ന് അത്യാവശ്യം വലുപ്പം ഉള്ള ഇഷ്ടികയോ കല്ലോ എടുത്ത് വച്ചു.. ...
എവിടേയെങ്കിലും പൊക്കമുള്ള കല്ലുകളിലോ കലുങ്കുകളിലോ കാല്‍ കുത്താതെ എനിക്ക് സൈക്കിളില്‍ നിന്നും ഇറങ്ങാന്‍ കഴിയില്ല...കയറലും അങ്ങിനെ തന്നെ...മുകളില്‍ കയറികിട്ടിയാല്‍ പിന്നെ ഉയര്‍ന്ന് നില്‍ക്കുന്ന കല്ലുകലില്‍ മാത്രം സ്റ്റോപ്പുള്ള ഈ ബി എസ്സെ എസ്സെല്ലാര്‍ ആ നാട്ടില്‍ എന്നല്ല ലോകത്ത് ആദ്യമായി എന്‍റെ കയ്യില്‍ മാത്രം...
ഒരിക്കല്‍ വൈകിയിട്ട് കമ്പനി വിട്ട് വീട്ടിലേക്ക് പോകുന്ന സമയം കമ്പനിയില്‍ നിന്നും ഒരു വിധം സൈക്കിളില്‍ കയറിപറ്റി..വണ്ടി നോണ്‍സ്റ്റോപ്പായി മുന്നോട്ട് പോകുന്നു ഏകദേശം 400 മീറ്ററോളം മുന്നോട്ട് പോയിട്ടുണ്ടാകും ..
പെട്ടെന്ന് എന്‍റെ ചെരിപ്പ് കാലില്‍ നിന്നും ഊരി താഴേ വീണു..
ന്‍റെ റബ്ബേ ...
റോഡ് സൈഡില്‍ കാനമത്രമുള്ളു... ഒരു സര്‍വ്വേ കല്ല് പോലും ഇല്ല ...എന്‍റെ വണ്ടിയാണേല്‍ ചെരുപ്പില്‍ നിന്നും മുന്നോട്ട് കുതിക്കുകയാണ്...എന്താ ചെയ്കാ....സൈക്കിളാണേല്‍ ചെറിയൊരു ഇറക്കത്തേക്ക് പ്രവേശിക്കുകയാ....ഇടത്തോട്ട് തിരിഞ്ഞാല്‍ കോണത്ത് കുന്ന് സെന്‍റര്‍ ..വലത്തോട്ടാണേല്‍ ചെറിയൊരു കയറ്റം.....വലത്തോട്ടാണു എനിക്ക് പോകേണ്ടത്....
കമ്പനി വിട്ട് നടന്ന് വന്നവര്‍ റോഡ് സൈഡില്‍ കുറ്റിക്കാട്ടിലായി ഒരു സൈക്കിള്‍ കിടക്കുന്നത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു...ഇത് നമ്മുടെ
"ഷഫീറിന്‍റെ സൈക്കിള്‍ ആണല്ലോ..?"
അവര്‍ക്ക് ആ കാട്ടില്‍ നിന്നും എന്നെ കണ്ടുപിടിക്കാന്‍ അധികം നേരം ഒന്നും വേണ്ടിവന്നില്ല...നിസ്സാര പരിക്കുകളോടെ എന്നെ അവര്‍ കാട്ടില്‍ നിന്നും പുറത്തെടുത്തു...എന്ത് പറ്റ്യേടാ....ഷഫീറേ....ആരോ ഒരാള്‍ ചോദിച്ചു...
ഞാന്‍ വിവരം പറഞ്ഞു ...നിര്‍ത്താന്‍ ഒരു കല്ലുപോലും വഴിയില്‍ ഇല്ല...അവസാനം...
അവസാനം...?
അവസാനം എന്താ...സൈക്കിള്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ഇലക്ട്രിക്ക് പോസ്റ്റിന്‍റെ വലിച്ച് കെട്ടിയിരിക്കുന്ന സ്റ്റേ കമ്പിയില്‍ കയറിപ്പിടിച്ചു...പിന്നെ പ്രശനം ഒന്നും ഉണ്ടായില്ല താഴേ ഇറങ്ങാന്‍ പിന്നെ കല്ലൊന്നും വേണ്ടിവന്നില്ല..

No comments:
Post a Comment