Saturday, 31 May 2014

എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീ‍വിതം.....23

ഇക്കാനേം കൊണ്ട് ഒരു വിധം ഹോസ്പിറ്റലില്‍ എത്തി...ടോക്കണ്‍ എടുത്തും ക്യൂ നിന്നും കുറച്ച് നേരം പോയി എങ്കിലും ഹോസ്പിറ്റല്‍ ജീവനക്കാരായ കുറച്ച് മലയാളികളുടെ സഹായത്താല്‍ പെട്ടെന്ന് തന്നെ ഡോക്ടറെ കാണാന്‍ കഴിഞ്ഞു...
ഈ ജിപ്ഷ്യനായിരുന്നു ഡോക്ടര്‍...ഇക്കാനോട് ഇംഗ്ലീഷിലും അറബിയിലും എന്തൊക്കെയോ ഡോക്ടര്‍ ചോദിക്കുന്നുണ്ടായിരുന്നു...പാതി തുറന്ന് വച്ച് കതകിലൂടെ എനിക്ക് കാണാന്‍ കഴിഞ്ഞു...
എന്നാല്‍  ഇക്ക  ഇംഗ്ലീഷിനോ , അറബിക്കോ , ഹിന്ദി, ഉറുദു, എന്നീ ഭാഷക്ക് ഒരിക്കലും അടിമപ്പെട്ടിരുന്നില്ല....മലയാളം തന്നെ പറയുമെങ്കില്‍ കൂടിയും ആളുകളെ ചീത്തപറയുന്നതില്‍ മാത്രമേ സ്പുടതയുണ്ടായിരുന്നുള്ളൂ...
                                                             ഡോക്ടറുടെ ചോദ്യങ്ങള്‍ക്ക് മൂകമായി മറുപടി കൊടുത്ത ഇക്കാനെ ഡോക്ടര്‍ രൂക്ഷമായൊന്ന് നോക്കിയിട്ട് എന്നെ നോക്ക് അലറി “ താ‍ാല്‍”....ഇവിടെ വാ...
                                                               ഡോക്ടറുടെ അലര്‍ച്ച്  കേട്ട്  സത്യത്തില്‍ ഞാന്‍ ഞെട്ടി....ഞെട്ടാന്‍ രണ്ട് കാരണം ഉണ്ടായിരുന്നു..ഒന്ന് അലര്‍ച്ചയുടെ മുഴക്കം പിന്നെ രണ്ട് ....ഇതില്‍ രണ്ടാമത്തെ ഞെട്ടലിനാണു ഞാന്‍ പ്രാധാന്യം കൊടുത്തത്...താല്‍ എന്നുള്ള വിളിയില്‍ എന്നില്‍ ഒരു സംശയം ജനിച്ചു...ഇനി ഞാനാണു എല്ലു വിഴുങ്ങിയതെന്ന് ഇക്ക പറഞ്ഞു കാണുമോ ആവോ...?
                                                                 വിറയലോടെ അടുത്തെത്തിയതിനു ശേഷം ആണു സംഭവം മനസ്സിലായത്....തര്‍ജമ ചെയ്യാനാണു എന്നെ വിളിച്ചത്...ഇക്കാനേം കൊണ്ട് ആദ്യം ഡോക്ടറുടെ മുറിയില്‍ ഞാനും കയറി ചെന്നതാണ്...ആ സമയം എന്നെ ഓടിച്ചുവിട്ടു ...ആരും കൂടെ വേണ്ട എന്ന് പറഞ്ഞു..
                തര്‍ജമ ആരംഭിച്ചു...എല്ലുവിഴുങ്ങിയതും അല്‍ ജസീറ ഹോസ്പിറ്റലില്‍ പോയതും എക്സ് റേ എടുത്തതും പിന്നീടങ്ങോട്ടുള്ള എല്ലാവിവരങ്ങളും ഞാന്‍ ഡോക്ടര്‍ക്ക് വ്യക്തമായി പറഞ്ഞുകൊടുത്തു...
                                                                         ഡോക്ക്ടര്‍ എന്നോട് മോണിറ്ററില്‍ നോക്കിയിരിക്കാന്‍ പറഞ്ഞു...അത് കഴിഞ്ഞ് ഒരു കറുത്ത് ബോട്ടില്‍ സ്പ്രേ എടുത്ത് ഇക്കായുടെ മൂക്കിലേക്ക് അടിച്ചു...

ശ്ചീ ...ശ്ചീ എന്ന് രണ്ട് പ്രാവശ്യം സ്പ്രേ കുപ്പിയില്‍ നിന്നും എന്തോ മരുന്ന് സ്പ്രേ ചെയ്തു.....
അപ്പോള്‍.......

ദിഘന്തങ്ങള്‍ ഞെടുങ്ങുമാറ്...ഇക്കായുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമായിട്ട് ആശ്ചീ ആശ്ചീ എന്ന സ്വരം കോറാസായി പുറത്തു വന്നു....
.......................................ബാക്കി...24..ല്‍

No comments:

Post a Comment