Tuesday, 27 May 2014

NH 47 നിലൂടെ ആ കാറിന്റെ പോക്ക് ജനങ്ങള്‍ വളരെ കൌതുകമായാണു നോകിക്കണ്ടത്...
അവരെ പറഞ്ഞീട്ട് കാര്യം ഇല്ല..ഡ്രൈവറില്ലാതെ പോകുന്ന കാറാണെന്ന് അവര്‍ തെറ്റിദ്ധരിച്ചത് എന്റെ കുഴപ്പം കൊണ്ടല്ലല്ലോ...
നാട്ടുകാര്‍ക്ക് കുതൂഹലപ്പെടാന്‍ മറ്റൊരുകാരണം കൂടിയുണ്ട്...

ഭീമാരമായ ശരീരവും ശരീരത്തിന്റെ തുലനം ചെയ്ത് നിര്‍ത്താനായി പരമാവുധി ഭക്ഷണം കഴിച്ച് വയറിനു വളമിട്ടു കൊടുക്കുന്ന മസ്താന്‍ പിന്‍ സീറ്റിലും...

അടക്കാമരം ഉയര്‍ന്ന് നില്‍ക്കുന്നത് പോലെയുള്ള ബിജു എം കൊച്ചിയും...മുന്‍സീറ്റില്‍ ലെഫ്റ്റ് സൈഡില്‍....ശരീരത്തൊട് കൂറ് കാണിക്കാത്ത കൈകാലുകള്‍...പ്രൊഫൈല്‍ ഫോട്ടോ പൂച്ചയുടേതാക്കിയത് എന്തായാലും നന്നായെന്ന് തോന്നിക്കുന്ന മുഖവും...

ഈ രണ്ട് യമകണ്ഡന്മാര്‍ ഓട്ടുരുളി പണയം വച്ചത് പോലെ ഇരിക്കുന്നുണ്ടെങ്കിലും ഇതാ കാറ് ഡ്രൈവറില്ലാതെ എഴുപത് എഴുപത്തഞ്ച് കിലോമീറ്റര്‍ സ്പീഡില്‍ മുന്നോട്ട് കുതിക്കുകയാണു...

ലക്ഷ്യം മുവാറ്റുപ്പുഴ വെല്‍ക്കം ഗ്രൂപ്പിന്റെ ഫേസ്ബുക്ക് കൂട്ടയ്മയാണെങ്കിലും ശരണം ദൈവം മാത്രം...

സീറ്റില്‍ നിന്നും 8 ഇഞ്ച് പൊക്കത്തില്‍ കുഷ്യന്‍ ഇട്ടിരുന്നെങ്കിലും മുന്നില്‍ നിന്ന് നോക്കിയാല്‍ സ്റ്റിയറിങ്ങിനു പിന്നില്‍ ഒരാള്‍ ഇരിക്കുന്നുണ്ടെന്ന് കണ്ടുപിടിക്കണേല്‍ ഭൂതകണ്ണാടിതന്നെ വേണം....

എന്താ നോക്കുന്നത് “ഞാന്‍ തന്നെയാ ഡ്രൈവ് ചെയ്യുന്നത്”..ഞായറാഴ്ചയായത് കൊണ്ടോ പ്രകൃതിയിലെ ചൂട് താങ്ങാനാവാത്തത് കൊണ്ടോ എന്തോ പോലീസുകാരാരും വഴിയില്‍ ഉണ്ടായില്ല....
ഇനി എന്തെങ്കിലും കാര്യത്തിനു പോലീസ് പിടിക്കുകയാണേല്‍ മുജീബ് കൊച്ചിക്കും , ഹമീദ് മസ്താനും കണക്കിനു കിട്ടും ഞാന്‍ മാപ്പ് സാക്ഷിയാവുകയും ചെയ്യും..
“കാതിലെ ശങ്കീരി” [ ചെറിയതരം കമ്മല്‍].കാണാതെ നട്ടിലെ തള്ളമാര്‍ മണ്ണില്‍ പരതുന്നത് പോലെ മുജീബ് കൊച്ചി ഇടക്കിടക്ക് എന്നെ നോക്കുന്നുമുണ്ട്...
2.15 ആയപ്പോഴേക്കും മുവാറ്റുപുഴയില്‍ എത്തി....കാറില്‍ നിന്നിറങ്ങിയ മുജീബും മസ്താനും ഇരു കൈകളും മേലോട്ട് ഉയര്‍ത്തി ദൈവത്തിനോട് നന്ദി പറയുമ്പോള്‍ രണ്ട് ജീവന്‍ രക്ഷിച്ച് ഞാന്‍ ശശിയായി.....

“കഥയും സന്ദര്‍ഭവും....മുവാറ്റുപുഴയില്‍ വെല്‍കം ഗ്രൂപ്പിന്റെ ഫേസ്ബുക്ക് കൂട്ടയ്മക്ക് പോയപ്പോള്‍”

No comments:

Post a Comment