എനിക്കും ഉണ്ടായിരുന്നും ഒരു ഗള്‍ഫ് ജീവിതം...19
പെരുമ്പാവൂര്‍ പെണ്ണും വീട്ടില്‍ എത്തി...ചായകുടി കൂടാതെ ചെറിയ സല്‍ക്കാരം...പെണ്ണുകാണല്‍ ചടങ്ങ്...
“ഇത് നടക്കും” ബാപ്പ വിധിയെഴുതി...
ഇത് നടന്നാല്‍ എനിക്ക് കൊള്ളാം...ഞാന്‍
എന്നാല്‍
“ഇത് നടക്കില്ല പെണ്ണ് വിധിയെ തിരുത്തി എഴുതി”..
നടക്കാഞ്ഞത് മറ്റൊന്നുമല്ല...കല്യാണശേഷം അബൂദാബിക്ക് കൊണ്ടുപോകുമോന്ന് ചോദിച്ചു...
“ഇല്ല” എന്നുള്ള ഉത്തരത്തിനു എനിക്ക് രണ്ടുവട്ടം ആലോചിക്കേണ്ട കാര്യമില്ല...കല്യാണ ശേഷം ഞാന്‍ തന്നെ പോണോ എന്ന് ആലോചിച്ചിട്ടില്ല...പിന്നെയാ...
തൊല്‍ക്കാന്‍ എനിക്ക് മനസ്സില്ല ...അടുത്ത ദിവസം ഞങ്ങള്‍ വീണ്ടും ഇറങ്ങി...
ചായകുടിച്ചു....കണ്ടു...ഇഷ്ടപ്പെട്ടു...ഞങ്ങള്‍ തിരിച്ചുപോന്നു...അന്ന് വൈകിയിട്ട് ഒരു ഫോണ്‍കോള്‍...ഞങ്ങള്‍ നാളെ അവിടേക്ക് വരുന്നുണ്ട്...പെണ്ണിന്റെ മാമാ മാര്‍ക്ക് ചെറുക്കനെ ഒന്ന് കാണണം പോല്‍....
ആമ മാര്‍ക്ക് കൊത്ക് തിരിപോല്‍...ദാ കിടക്കുണു “മാമ മാര്‍ക്ക്”
ഞങ്ങള്‍ കുടിച്ച ചായക്ക് പകരവീട്ടാനായ് പെണ്ണിന്റെ രണ്ട് മാമയും പിന്നെ രണ്ട് സ്ഥാനമാനങ്ങളില്ലാത്ത ചെറുപ്പക്കാരും...
ഞങ്ങള്‍ കുടിച്ച ചായക്കും ലഡുവിനും അവര്‍ പകരം വീട്ടിയത് പത്തിരിയും കോഴിക്കറിയും കഴിച്ച് കൊണ്ട്...
ചായ സല്‍ക്കാരത്തിനു ശേഷം എന്നേയും കൊണ്ട് ഒരുമാമയും പിന്നെ സ്ഥാനമാനമില്ലാത്ത വേറൊരാളും അല്പം മാറി നിന്ന് കൊണ്ട് ചോദിച്ച്..
എത്രയാ ഉയരം...?....അഞ്ചടി തികച്ചും ഇല്ല..
പെട്ടെന്ന് കൂട്ടത്തിലുണ്ടായ ഒരു മാമ “ തച്ചോളി അമ്പു അരയില്‍ നിന്നും ഉറുമി വലിച്ചെടുക്കുന്നത് പോലെ” പാന്റിന്റെ പോക്കറ്റില്‍ നിന്നും എന്തോ ഒന്ന് വലിച്ചെടുത്തു...ഞാനൊന്ന് ഞെട്ടി പിന്മാറി..ആദ്യം കാര്യം മനസ്സിലായില്ല..പിന്നെ മനസ്സിലായി...തയ്യല്‍ കടയില്‍ അളക്കാന്‍ ഉപയോഗിക്കുന്ന നീളമുള്ള മെഷര്‍മെന്റ്റ് ടാപ്പ്....
ഞങ്ങള്‍ പെണ്ണ് കണ്ട് പോന്നതിനു ശേഷം...എന്റെ പൊക്കം അവിടെ ഒരു ചര്‍ച്ചാവിഷയം ആയി എന്നും...അളന്ന് നോക്കാന്‍ ആണു വന്നത് എന്നും മാമയില്‍ നിന്നും സ്പുടതയോടെ ഞാന്‍ കേട്ടു......
എന്നെ അളന്നിട്ട് അവര്‍ പോയി....അങ്ങിനെ ആ കല്യാണാലോചനക്കും ഒരു ഫുള്‍ സ്റ്റോപ്പ് ആയി...കാരണം അവരുടെ അളക്കലും മറ്റും കണ്ടപ്പോള്‍ ഞാന്‍ അവരോട് ചോദിച്ചു...
“ഉയരം മാത്രം അളക്കുന്നുള്ളോ അതോ...വേറെ വല്ലതും”...
അങ്ങനെ ആ കല്യാണാലോചനയും സ്വാഹ:...

No comments:
Post a Comment