എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം.....21
വിവാഹവും വിരുന്നും എന്തിനു വെക്കേഷന്‍ തീര്‍ന്നത് അറിഞ്ഞില്ല...തിരിച്ച് പോക്ക് അതും അബൂദാബിയിലേക്ക്.....
അങ്ങനെയിരിക്കെയാണു ഒരു സംഭവം നടന്നത്...
എന്റ്റെ മൂത്താപ്പായുടെ മകനും എന്റെ കമ്പനിയില്‍ തന്നെ ലേബര്‍ ആയി ജോലിചെയ്യുന്നുണ്ട്...കമ്പനി ഒന്നാണെങ്കിലും സെക്ഷന്‍ രണ്ടാണ്..എന്നാലും ദിവസവും രാവിലെ എന്നെ വന്ന് കാണും
അന്നത്തെ ദിവസം മൂപ്പിലാനെ കാണുന്നില്ല...ഞങ്ങളുടെ തറവാട്ടിലെ മൂത്ത് സന്തതിയാണു ഈ പറയുന്ന മൂത്താപ്പാടെ മകന്‍ കുഞ്ഞൂമുഹമ്മദ്..“ഇക്ക” എന്ന് മാത്രമേ ഞങ്ങള്‍ അഭിസംബോധന ചെയ്യാറുള്ളൂ..
ജോലിത്തിരക്കും ആരും ലീവ് എടുക്കാന്‍ പാടില്ലാ എന്നൊരു ഉത്തരവ് കമ്പനി ഇറക്കിയ സമയത്താണു രാവിലെ തന്നെ ഒരാള്‍ വന്ന് പറയുന്നത്...
“ഷഫീറെ നീ വേഗം നിന്റെ ഇക്കാനേം കൊണ്ട് ഹോസ്പിറ്റലില്‍ പോകണം”
എന്ത് പറ്റി..?
കുഞ്ഞുമുഹമ്മദ് ഇന്നലെ വൈകിയിട്ട് കോഴിയുടെ എല്ല് വിഴുങ്ങിയത്രേ...
എന്നിട്ട് ആളെവിടെ?
അവിടെ ഓഫീസില്‍ ഉണ്ട്...നീ വേഗം അങ്ങോട്ട് ചെല്ലൂ...
അപ്പോഴേക്കും ഇക്ക എന്റെ അരികിലേക്ക് പാഞ്ഞ് വന്നു...ന്ത് പറ്റി ഇക്കാ...?
സംഭവത്തിന്റെ രത്നചുരുക്കം ഇങ്ങനെ....
അറബി വീടുകളില്‍ സാധനങ്ങള്‍ സപ്ലേക്ക് പോകുമ്പോള്‍ അവിടെനിന്നും ഭക്ഷണം എന്തെങ്കിലും കിട്ടും...ചെല്ലുന്നവര്‍ക്ക് കഴിക്കാനാണു അത് കൊടുക്കുന്നത് എങ്കിലും അവര്‍ അത് കഴിക്കാതെ നേരെ കമ്പനിയിലേക്ക് കൊണ്ട് പോരും...
അതും കാത്ത് കുറേ തീറ്റപ്രിയര്‍ ഇവിടെ കാത്തിരിക്കുന്നുണ്ടാകും അക്കൂട്ടത്തിലെ നേതാവല്ലെങ്കിലും ഒരു ദാസനായിട്ട് ഈ ഇക്കയും ഉണ്ടായിരിക്കും...ഭക്ഷണത്തോടുള്ള ആര്‍ത്തി എന്നൊന്നും അതിനെ പറയാന്‍ കഴിയില്ലെങ്കിലും തല്‍ക്കാലം ആക്രാന്തം എന്ന് അതിനു ഞാന്‍ പേരുകൊടുക്കാം....
എല്ലാവരും ജോലിയില്‍ വ്യാപൃതരായിരിക്കുന്ന സമയത്താണു ഭക്ഷണവുമായി വണ്ടിവന്നത്....ഭക്ഷണം കഴിക്കാന്‍ കമ്പനി ഒരു സമയം നിശ്ചയിച്ചിട്ടുണ്ടെങ്കിലും ...കമ്പനി നിയമങ്ങളെ കാറ്റില്‍ പറത്താന്‍ മലയാളികള്‍ കാണിക്കുന്ന വ്യഗ്രത ഇവിടേയും ആവര്‍ത്തിച്ചു...
നമ്മുടെ മലയാളികള്‍ക്ക് മറ്റൊരു പ്രത്യേകതകൂടിയുണ്ട് ..ജോലിയെടുക്കന്ന സമയത്ത് അവര്‍ ഓട്ടോമാറ്റിക്ക് ആയി കമ്മ്യൂണിസ്റ്റ് കാരാവും ...അതായത് പണിയെടുക്കാനുള്ള മടി ...എന്നാല്‍ ശമ്പളം വാങ്ങാന്‍ നേരം നല്ല ഒന്നാന്തരം കോണ്‍ഗ്രസ്സ് കാരനും...കിട്ടിയത് പോരാ എന്നുള്ള ചിന്ത...
ഭക്ഷണം മുന്നില്‍ നിരത്തിയപ്പോഴേക്കും താറാവിനു തീറ്റകിട്ടുന്നത് പോലെ ഒരു ബഹളം...എന്താണു കൊണ്ട് വന്നിരിക്കുന്നത് എന്നൊന്നും ആര്‍ക്കും നോക്കാന്‍ നേരം ഇല്ല ...“നാനത്ത്വത്തില്‍ ഏകത്വം കണ്ട് പിടിച്ചത് “ ഇവരാണെന്ന് തോന്നും
“മലയാളിയും പാക്കിസ്ഥാനിയും ബംഗാളിയും” എല്ലാം ഒരു മനസ്സ് പലശരീരം ...അങ്ങനെ അവരുടെ കലാവിരുന്ന് തകൃതിയായി നടന്നു കൊണ്ടിരിക്കുന്ന സമയത്താണ്...“ലോജിസ്റ്റിക് മാനേജര്‍ മിസ്റ്റര്‍ ഹമ്മീസിന്റെ” വരവ്....
വെളിച്ചം കണ്ട മൂട്ടകളുടെ പോലെ ജനം നാലുപാടും ചിതറി ഓടി...ഹമ്മിസിന്റെ നോട്ടം വന്ന് വീണത് ‘ഇക്കാ”യുടെ മേലും...പത്ത് പതിനഞ്ചാളുകള്‍ക്ക് തിന്നാനുള്ള ഭക്ഷണത്തിനു മുന്നില്‍ ഒരാള്‍ മാത്രം....
“ശൂ”....ഹമിസ്സിന്റെ ഒരു ചോദ്യവും സ്വതവേ പേടിതൂറിയുമായ ഇക്ക തിന്ന്കൊണ്ടിരുന്ന കോഴിപാര്‍ട്ട്സ് ഒറ്റ വിഴുങ്ങല്‍”
“ഇക്കായുടെ അണ്ണാക്കില്‍ നിന്നും “ക്ല്ക്ക്” എന്നൊരു ശബ്ദം കേട്ടു എന്ന് മറഞ്ഞിരുന്നിരുന്ന അന്തേവാസികള്‍ പറഞ്ഞു....
“ഇക്കാനേം കൊണ്ട് ഹോസ്പിറ്റലില്‍ പോകുന്നതും അവിടെ നടന്ന സംഭവ ബഹുലമായ രംഗങ്ങള്‍ 22 ആം ഭാഗത്തില്‍ വായിക്കാം...

No comments:
Post a Comment