ഭൂമി ശാസ്ത്രം...
ഭൂമി ശാസ്ത്രം എന്നാല്‍ ആദ്യം മനോമുകുരത്തില്‍ എത്തുന്നത് ....
കല്പറമ്പ് സ്കൂളില്‍ ഭൂമി ശാസ്ത്രം പഠിപ്പിച്ചിരുന്ന അബ്ദുള്ള മാഷെ ആകുന്നു...
രാവിലെ മൂന്നമത്തെ പിരിഡില്‍ വെള്ളമുണ്ടും വെള്ളഷര്‍ട്ടും അണിഞ്ഞ് ഇല്ലാത്ത ഗൌരവം അഭിനയിപ്പിച്ച് നടന്നു വരുന്ന മാഷെ ഒരു വിധം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇഷ്ടം ആയിരുന്നു താനും...
കാരണം മറ്റൊന്നുമല്ല...മാഷ് അധികം ക്ലാസ്സ് എടുക്കാറില്ല...ഒരു പാഠത്തിന്റെ ഒരു പേരഗ്രാഫുപോലും മുഴുവനായും എടുത്ത ചരിത്രം ഇല്ലാ എന്ന് തന്നെ പറയാം..
“മണ്ണൊലിപ്പ് തടയുന്നതെങ്ങിനെ”...ഈ ഒരു വാക്ക് മാത്രമാണു മാഷ് എന്നും ക്ലാസ്സില്‍ വന്നാലെടുക്കുന്നതും എല്ലാവര്‍ക്കും മനപ്പാഠവും....
“നുണ” എന്ന കലയെ വളരെ ലാഘവത്തോടെ മാഷ് ക്ലാസ്സില്‍ അവതരിപ്പിക്കൂം..
മതിലകം എന്ന സ്ഥലത്താണു മാഷ്ടെ വീട്...ഒരിക്കല്‍ മാഷ് പറയുകയാ...മതിലകം പുഴയില്‍ നടുക്ക് ഒരു പാറകണ്ടപ്പോള്‍ മാഷ് ആ പാറയില്‍ ഇരുന്ന് ചൂണ്ടയിടുകയായിരുന്നു...പെട്ടെന്ന് പാറക്ക് ഒരു അനക്കം...സൂക്ഷിച്ച് നോക്കിയപ്പോഴാണത്രേ മനസ്സിലായത്...മാഷ് ഇരിക്കണത് തിമ്മിംഗലത്തിന്റെ പുറത്താണെന്ന്...ഇങ്ങനെയുള്ള കഥകള്‍ മാഷില്‍ നിന്നും വരുന്നു എന്ന് വിശ്വസിക്കാന്‍ വയ്യ...
ഒരിക്കല്‍ അബ്ദുള്ള മാഷ് നടന്ന് വരുമ്പോള്‍ ...റോഡിന്റെ രണ്ട് സൈഡിലുമുള്ള വേലിക്കരികില്‍ നിന്ന് രണ്ട് സ്ത്രീകള്‍ വഴക്ക് കൂടുന്നു..
അവര്‍ പരസ്പരം ഉറക്കെ വിളിച്ച് പറയുന്നു...നിനക്ക് ഞാന്‍ കാണിച്ചു തരാടീ മൂധേവി...ഒരുമ്പെട്ടവളെ...എന്നിങ്ങനെയുള്ള നല്ല മലയാളം.....മാഷ് ഇവരുടെ ഇടയിലൂടെ ചെവിയില്‍ വിരല്‍ ഇട്ടുകൊണ്ട് മുന്നോട്ട് പോയി...കുറച്ച് കഴിഞ്ഞ് മാഷ് വെറുത് ഒന്ന് തിരിഞ്ഞു നോക്കിയത്രേ....അപ്പോള്‍ കണ്ട കാഴ്ചയോ രണ്ടുപെണ്ണുങ്ങളും തുണിയും പൊക്കിപ്പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും കാണിച്ച് കൊടുക്കുന്നു ...
അബ്ദുള്ള മാഷ് ഇപ്പോള്‍ മതിലകത്ത് എവിടേയോ ജീവിച്ചിരിപ്പൂണ്ട്..ചെറിയ ചെറിയ കഥകളെ വലുതാക്കി കാണിക്കാനുള്ള മാഷ്ടെ കഴിവ് ഒന്ന് വേറെ തന്നെയാകുന്നു...കടലില്‍ മീന്‍ പിടിക്കാന്‍ പോയതും തിമ്മിംഗലത്തെ പിടിച്ചതും മുക്കുവത്തി പെണ്ണായിട്ട് പ്രേമം ആയതും മാഷ് പറഞ്ഞ് കുറേ നാളുകള്‍ കഴിഞ്ഞാണ് എനിക്ക് മനസ്സിലായത് ...ചെമ്മീന്‍ എന്ന സിനിമയിലെ കഥയാണ് മാഷ് മാഷ്ടെ കഥയായി പറഞ്ഞത് എന്ന്....
അക്കൊല്ലം SSLC പരീക്ഷക്ക് ഭൂമിശാസ്ത്രത്തില്‍ ഉണ്ടായിരുന്ന ഒരു ചോദ്യത്തിനു ആര്‍ക്കും ഉത്തരം കിട്ടിയില്ല....ചോദ്യം ഇതായിരുന്നു..
“ഭൂമിയുടെ മണ്ണോലിപ്പ് തടയുന്നതെങ്ങനെ”...?
“പരീക്കുട്ടിയുടെ പങ്കായം കൊണ്ട്”....എന്ന് ആരോ എഴുതിയിരുന്ന് പോലും...
ഒരിക്കല്‍ മാഷ് എന്നെ വഴിയില്‍ വച്ച് കണ്ടപ്പോള്‍....എടാ...ഷഫീറേ നീയാണോ അത് എഴുതിയത്.....
“ഹേയ്....എനിക്ക് പങ്കായം എന്ന് എഴുതാന്‍ തന്നെ അറിയല്ല”...
ഇനി ഞാന്‍ തന്നെയാകുമോ...? ഞാന്‍ മാഷ് കേള്‍ക്കാതെ എന്നോട് തന്നെ ചോദിച്ചു...
No comments:
Post a Comment