എനിക്കും ഉണ്ടായിരുന്നും ഒരു ഗള്‍ഫ് ജീവിതം...20
കണ്ടാല്‍ ദുര്‍ബല പോരാത്തതിനു ഗര്‍ഭിണിയും എന്നത് പോലെയായി എന്റെ അവസ്ഥ......ഒന്നാമത് പൊക്കം ഇല്ല രണ്ടാമത് അബൂദാബിക്കാരനും..പോരെ പൂരം..
ഇടക്ക് വച്ച് അബൂദാബിയില്‍ നിന്നും കൂട്ടുകാരുടെ ഫോണ്‍ വരും എല്ലാവരും ഒരു ചോദ്യമേ ചോദിക്കൂ....
ഐ സി യൂ വില്‍ കിടക്കുന്ന രോഗിയെ കുറിച്ച് ബന്ധുക്കള്‍ ചോദിക്കുന്നത് പോലേ...
“എന്തായി”....?
അങ്ങനെ എന്റെ കല്യാണത്തിനു അവസാനം ഒരു തീരുമാനം ആയി...
“ഇക്കൊല്ലം എന്റെ കല്യാണം നടക്കില്ല എന്ന ഒരു തീരുമാനം ആയി”
അങ്ങനെ ഒരു സുപ്രഭാതത്തില്‍ അത് സംഭവിച്ചു...ജ്യേഷ്ടന്റെ ഭാര്യയുടെ കൊച്ചാപ്പ...ഒരു ആലോചനയും ആയി വന്നു...
അന്നമനട ചെറുവാളൂര്‍ എന്ന സ്ഥലത്ത് നിന്നും....
ഇനിയുള്ള ഭാഗം അല്പം സീരിയസ്സായി എടുക്കണം...കാരണം...ഞങ്ങള്‍ പെണ്ണുകാണാന്‍ പോകുന്ന സ്ഥലത്ത് പെണ്ണിന്റെ ഉപ്പാക്ക് കണ്ണിനു കാഴ്ചയില്ല...അഞ്ച് പെണ്മക്കളും ഒരാണുമാണു ആ ഉപ്പായുടെ മക്കള്‍...പള്ളിയില്‍ ബാങ്ക് കൊടുത്തും മീന്‍ കച്ചവടവും ഒക്കെയായിരുന്നു ആ ഉപ്പായുടെ ഉപജീവനമാര്‍ഗം...ജീവിതത്തിന്റെ തിരക്കിനിടയില്‍ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.
ഞങ്ങള്‍ ചെല്ലുമ്പോള്‍ [ രാവിലെ നല്ലകുത്തരിയുടെ പൊടികൊണ്ട് ഉണ്ടാക്കിയ നൂല്‍ പുട്ട് തിന്നുകൊണ്ടിരിക്കുകയായിരുന്നു അവര്‍...അപ്രതീക്ഷിതമായി ഞങ്ങളുടെ വരവ് കണ്ടപ്പോള്‍ അവര്‍ പെട്ടെന്നൊന്ന് പകച്ചു...
അവരുടെ ഭക്ഷണം പങ്ക് വച്ച് ഞങ്ങള്‍ കാര്യത്തിലേക്ക് കടന്നു...
ഒരു തൊഴുത്തും പിന്നെ തെക്ക് വശത്തുള്ള ഒരു ചായിപ്പും [ ചെറിയമുറിയും] ഒരു ചെറിയ അകത്തളവും പടിഞ്ഞാറും കിഴക്കുമായി രണ്ട് കോലായിയും ഉള്ള ഒരു ചെറിയ ഓടിട്ട പുര...തൊഴുത്തില്‍ ഒരു പശുവും കുട്ടിയും...ചാണകത്തിന്റെ മണം വായുവില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു...
പെണ്ണ് കണ്ട് കുഴപ്പം ഇല്ല...ഞാനും പെണ്ണുമായി സംസാരിച്ചു...
ഞാന്‍ തുറന്നടിച്ചു പറഞ്ഞു കല്യാണം കഴിഞ്ഞാല്‍ അബൂദാബിയിലേക്ക് കൊണ്ട് പോവുകയില്ല...മാത്രമല്ല എനിക്ക് അവിടെ 1000 ദിര്‍ഹം ആണു ശമ്പളം...അതില്‍ 600 ദിര്‍ഹവും അവിടെ തന്നെ ചെലവാകും...അത് കൊണ്ട് വേണം കല്യാണം കഴിഞ്ഞാലും ജീവിക്കാന്‍....പരിപൂര്‍ണ്ണ സമ്മതം ആണെങ്കില്‍ .....
അങ്ങനെ 2001 ഫെബ്രുവരി ഒന്നാം തിയതി..ആ കല്യാണം നടന്നു....എനിക്കായ് പിറന്നവള്‍....എന്റെ നല്ലപാതിയായ് എന്റെ സുഖത്തിലും സന്തോഷത്തിലും ഞങ്ങള്‍ സുന്ദരമായി ഇന്നു ജീവിക്കുന്നു.......തുടരും...

No comments:
Post a Comment