Tuesday, 13 May 2014

ചില നേരമ്പോക്കുകള്‍...84


പള്ളി പുതുക്കി പണിയണം സെമിത്തേരിയില്‍ പുല്ലും കാടും എല്ലാം നന്നായി വൃത്തിയാക്കണം..
ജീവിച്ചിരുന്ന സമയത്ത് നന്നായി തിന്ന് കൊഴുത്തവര്‍ മരിച്ച് കഴിഞ്ഞപ്പോള്‍ നല്ല വളം ആയി.
 പുല്ലുകളും കാടുകളും പള്ളിസെമിത്തേരിയില്‍ നിറഞ്ഞു.

ഇടവക വികാരി ഞായറാഴ്ച കുര്‍ബാനക്ക് ശേഷം സഭാ വാസികളെ വിളിച്ച് കാര്യം അവതരിപ്പിച്ചു...

“അതിനാല്‍ കുഞ്ഞാടുകള്‍ കയ്യിലുള്ള പണം നല്‍കി സഹായിക്കുക”...

പത്തും ഇരുപതും രൂപവച്ച് സഭാവാസികളില്‍ നിന്നും ആകെ പിരിഞ്ഞുകിട്ടിയത് 5000 രൂപ....

വികാരി വികാരവിവശനാല്‍ നിരാശനായി....എല്ലാവരും പിരിഞ്ഞപ്പോഴാണ് സാറാമ്മ കയറിവന്നത്...

“ ഇതാ ഫാദര്‍ 25000 രുപയുണ്ട്..തികയാതെ വന്നാല്‍ ചോദിച്ചാല്‍ മതി”....

സാറാമ്മ പോയിക്കഴിഞ്ഞപ്പോള്‍ കപ്യാര്‍ : അച്ചോ ആ പൈസ വാങ്ങാന്‍                                                                                                      പാടില്ലായിരുന്നു..

അതെന്താ..?

ആ സ്ത്രീ അത്ര നല്ലവളല്ല ഒരു ദുര്‍ന്നടത്തക്കാരിയാണ്...

അതെ ദുര്‍ന്നടപ്പുകാരിയാ‍ണു എനിക്കറിയാം എന്നാലും നല്ല നടപ്പുകാര്‍ തന്ന പൈസ കപ്യാര്‍ കണ്ടതല്ലെ..?

എന്തായാലും സഭാവാസികളോട് കൂടി ഒന്നന്വോഷിച്ച് ഒരു തീരുമാനമെടുത്താല്‍ മതി അച്ചോ...

ഉം അങ്ങനെയെങ്കില്‍ അങ്ങനെ തന്നെ....അടുത്ത സഭയില്‍ വിവരങ്ങള്‍ അവതരിപ്പിക്കാം...

അടുത്ത സഭയില്‍ അച്ചന്‍ വിവരം അവതരിപ്പിച്ചു...“ നമ്മുടെ ഇടവകയിലുള്ള സാറാമ്മ 25000 രൂപ  പള്ളിയുടെ മിനുക്ക് പണിക്കായി നല്‍കിയിട്ടുണ്ട്...എന്നാല്‍ സാറാമ്മയെ കുറിച്ച് സഭാവാസികളായ നിങ്ങക്കൊക്കെ അറിയാം...അവര്‍ ഒരു ദുര്‍ന്നടത്തക്കാരിയാണെന്നും...അവള്‍ ഈ പണം എങ്ങിനെ സംബാദിച്ചതാണെന്നും .....ഈ പണം സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാണു ഇന്ന് ഈ യോഗം ചേര്‍ന്നിരിക്കുന്നത്...

“ചില സ്ത്രീകള്‍ വിളിച്ച് പറഞ്ഞു...വേണ്ടച്ചോ...അത് വാങ്ങേണ്ട...അതും പറഞ്ഞ് അവര്‍ എഴുന്നേറ്റ് പോയി....

“അപ്പോള്‍ ആണുങ്ങളെല്ലാം ഒറ്റക്കെട്ടായി വിളിച്ച് പറഞ്ഞു..“ അച്ചന്‍ ധൈര്യമായി വാങ്ങിക്കോ...ആ പണമെല്ലാം ഞങ്ങള്‍ അദ്വാനിച്ച് ഉണ്ടാക്കിയതാണ്”.....


No comments:

Post a Comment