Sunday, 8 June 2014

                                                                       സ്കൂള്‍ കാലഘട്ടം ആണു ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒരു കാലം...സ്കൂള്‍ എന്ന് കേള്‍ക്കുമ്പോഴേക്കും കലി കയറുമെങ്കിലും സ്കൂള്‍ അങ്കണവും കൂട്ടുകാരും എന്നും മനസ്സില്‍ മായാതെ നില്‍ക്കും....
നന്നായി പഠിപ്പിക്കുന്ന ടീച്ചര്‍മാരും നന്നായി തല്ലുന്ന ടീച്ചര്‍മാരും ഹൃദയത്തിന്റെ ഒരു കോണില്‍ എന്നും അവര്‍ക്കൊരു സ്ഥാനം ഉണ്ടായിരിക്കും...
വള്ളിവട്ടം ജി യു പി എസ്സ് ..സ്കൂളില്‍ ആകുന്നു എന്റെ സ്കൂള്‍ ജീവിതത്തിന്റെ തുടക്കം എങ്കിലും...പ്രകൃതിയോടുള്ള ഒരു പ്രത്യേക വാഞ്ചനയാണ് എന്റെ യഥാര്‍ത്ഥ ഗുരു.....കാണുന്നതെല്ലാം അത്ഭുതം ഉളവാക്കുന്ന കാഴ്ചകളാകുന്നു....
അന്ന് സ്കൂളിലേക്ക് പോകുമ്പോള്‍ ഇന്നത്തെ പോലെ സ്കൂള്‍ യൂണിഫോം ഒന്നും ഇല്ല...ഇസ്തിരിയിടുന്ന ഒരു പ്രക്രിയതന്നെ അന്ന് കുട്ടികളില്‍ കണ്ടിരുന്നില്ല....
വള്ളിവട്ടം സ്കൂളിനെ കുറിച്ച് പറയുകയാണേല്‍ ഒരുപാടുണ്ടെങ്കിലും മനസ്സില്‍ തട്ടിനില്‍ക്കുന്ന കാര്യങ്ങള്‍ വളരെ വിരളം...അതില്‍ എടുത്ത് പറയാവുന്നതില്‍ ഒന്നാമത്തേത് മുന്നില്‍ നിന്നിരുന്ന ഒരു വെള്ളച്ചെത്തി...ഇന്നതില്ല ...കാലഹരണപ്പെട്ട് പോയതല്ല..കശ്മലന്മാരുടെ കരാളഹസ്തത്താല്‍ വംശനാശം സംഭവിച്ചതാണ്...
ഒന്നാം ക്ലാസ്സില്‍ പഠിപ്പിച്ച കല്ല്യാണി ടീച്ചറും..ചന്ദ്രമതി ടീച്ചറും ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ആകുന്നു...അതില്‍ കല്ല്യാണി ടീച്ചറെ ഈ അടുത്ത കാലത്ത് ഞാന്‍ കാണുകയുണ്ടായി...ഇന്നും ഒരു മാറ്റവും ഇല്ല ...ഷഫീറെ എന്ന്പറഞ്ഞുള്ള ഒരു കെട്ടിപ്പിടുത്തമായിരുന്നു എന്നെ കണ്ടപ്പോള്‍..
                                                          എഴുതാനുള്ള പ്രചോദനം ഇന്ന് രാവിലെ പെയ്ത മഴ കണ്ടപ്പോള്‍ തോന്നിയത്...കുറച്ച് നാള്‍ നമുക്ക് എന്റെ ഓര്‍മ്മകളെ ഒന്ന് അയവിറക്കിയാലോ.....? ഒന്നാം ക്ലാസ്സ് മുതല്‍ തുടങ്ങേണ്ടിവരും....

No comments:

Post a Comment