Wednesday, 11 June 2014

സരസ്വതീ ക്ഷേത്രം..........3

അന്ന് സ്കൂളിലേക്കുള്ള പുസ്തകം കിട്ടുന്നത് പുറത്ത് കടകളില്‍ നിന്നായിരുന്നു...സ്കൂളിന്റെ മുന്നില്‍ റോഡിനു മറുവശത്തായി ഒരു കട...മരം കൊണ്ടുണ്ടാക്കിയ ഒരു പെട്ടികടയും അതിനോട് ചേര്‍ന്ന് ഓലകൊണ്ട് മേഞ്ഞ ഒരു ചെറിയ പുരപോലുള്ള ഒരു ഗ്രാമീണ കട....കട എന്ന് പറഞ്ഞാല്‍ അധികപറ്റാകും പീടിക....അതാണതിന്റെ ശരിയായ പേര്...
എനിക്കും വാങ്ങി ഒരു പുസ്തകം മലയാളം ടെക്സ്റ്റ് പുസ്തകം....പഠിക്കാന്‍ വേണ്ടി മാത്രമല്ല...എന്റെ അലൂമിനിയം പെട്ടിക്ക് ഒരു അലങ്കാരമാക്കാനും കൂടിയാണ്...
                                                     സ്കൂളില്‍ ആകെ ഏഴുപിരീഡ് ആണു ക്ലാസ്സ് ഉള്ളത്...ആദ്യത്തെ രണ്ട്പിരീഡ് കഴിഞ്ഞാല്‍ 5 മിനിറ്റ് ഇടവേളയുണ്ട്...അതിനെ കളിക്കാന്‍ ബെല്ല് എന്നാണു നാണു നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്....പിന്നെയുള്ള രണ്ട് പിരീഡുകഴിഞ്ഞാല്‍  ഉച്ചക്കുള്ള ഊണുകഴിക്കാനുള്ള ബെല്ല് ...ഊണുകഴിക്കാന്‍ ഒരു മണിക്കൂര്‍ അനുവദിച്ചിരിക്കുന്നു....അത് ഒരുമണിമുതല്‍ രണ്ട്മണിവരേക്കും ആകുന്നു...പിന്നെ രണ്ട്പിരീഡുകഴിഞ്ഞാല്‍ വീണ്ടും ഒരു കളിക്കാന്‍ ബെല്ല്....അത് കഴിഞ്ഞ് ഒരു പിരീഡുകഴിഞ്ഞാല്‍ വീട്ടിലേക്ക് പോകാം...
“ഇതില്‍ രസകരമായൊരു സംഭവം പിരീഡുകളെ തമ്മില്‍ വേര്‍തിരിക്കുന്ന ഓരുബെല്ലുണ്ട്...അതിനെ മൂത്രമ്മുള്ളാന്‍ ബെല്ലാണെന്നാണു അറിയപ്പെട്ടിരുന്നത്....
                           ടിം എന്നുള്ള ബെല്ലടികേട്ടാല്‍ എല്ലാവരും പുറത്തേക്ക് ഒറ്റ ഓട്ടമാണ്...എന്നിട്ട് റോഡില്‍ നെരന്ന് നിന്ന് കൈതക്കൂട്ടിലേക്ക് വണ്‍ ടു ത്രീ പറഞ്ഞത്പോലെ മൂത്രമൊഴിക്കലായി....

“ഈ ഒരു പ്രക്രിയ കണ്ടിട്ടാണെന്ന് തോന്നുന്നു നമുക്ക് ഇങ്ങനെ ഒരു മുദ്രാവാക്ക്യം കിട്ടിയത്..“ ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത” അതാണു നമ്മുടെ മുദ്രാവാക്ക്യം...
                                                                     കിട്ടിയ മലയാളം ടെക്സ്റ്റ് പുസ്തകം നിവര്‍ത്തി പടം നോക്കിയിരിക്കയാണു എല്ലാവരും...ഞാനും അങ്ങനെ ആദ്യമായി ടീച്ചര്‍ പാഠം എടുക്കാന്‍ വന്നു.....
“പാഠം ഒന്ന് “തറ”........പിന്നെങ്ങനെ ശരിയാവാനാ....ആദ്യം പഠിച്ചത് തന്നെ തറയാണേല്‍ പിന്നെ അവന്റെ ജീവിതകാലം മുഴുവനും അവന്‍ തറതന്നെയായിരിക്കും....
                                        സ്കൂള്‍ തുറന്ന് ഒരാഴ്ചകഴിഞ്ഞപ്പോള്‍ എന്റെ ക്ലാസ്സിലേക്ക് ഒരു വില്ലന്‍ കയറിവന്നു.....അവന്റെ വരവും എന്റെ സ്കുളില്‍ പോകാനുള്ള മടിയും എല്ലാം ഭയത്തിന്റെ നാളുകളായിരുന്നു...................................തുടരും

No comments:

Post a Comment