എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം.....26
എന്താ യൂസ്ഫ്ക്കാ...?.
ജ്ജ് ഒന്ന് ബേഗം ബന്നേ....മ്മ്ടെ ഹംസാജി...ബാത്ത് റൂമില്‍...
മുഴുവനും കേള്‍ക്കാന്‍ നില്‍ക്കാതെ ഞാന്‍ ഫ്ലാറ്റിലേക്ക് ഓടിക്കയറി...ഓടുന്നതിനിടയില്‍ യൂസുഫ്ക്കാ പിന്നില്‍ നിന്നും പറയുന്നത് കേട്ടു...ഹാജിക്ക് ഹയാത്ത് ഉണ്ട്...മരിച്ചിട്ടില്ലാന്ന് സാരം....എന്റെ ഓട്ടത്തിനു അല്പം അയവ് വന്നു....ഫ്ലാറ്റിന്റെ നേരെ കാണുന്ന ബാത്ത് റൂമിന്റെ വാതില്‍ മലര്‍ക്കെ തുറന്ന് കിടക്കുന്നു...
മലര്‍ന്ന് കിടക്കുന്ന ഹംസാജിയുടെ വയര്‍ ഉയര്‍ന്ന് താഴുന്നു....ശരീരത്തേക്കാലും വലിയ വയര്‍ യൂറോപ്യന്‍ ക്ലോസറ്റിന്റെ മുകളില്‍ പ്രതിഫലിച്ചുകാണുന്നു....
വട്ടമെത്താത്ത തോര്‍ത്ത് നിര്‍ബന്ധിച്ച് ഉടുത്തത് പോലെ തോന്നിക്കുന്നു....തോര്‍ത്ത് ഒരുവിധം ഉടുത്തിട്ടുണ്ടെങ്കിലും സാവരജംഗമ വസ്തുക്കള്‍ എല്ലാം വെളിയില്‍ കാണാം....
ജ്ജ് ഒന്ന് പൊക്ക് നമുക്ക് ഇയാളെ ഒന്ന് പുറത്തേക്ക് കടത്താം...യൂസഫ്ക്കാ എന്റെ പിന്നില്‍ വന്ന് പറഞ്ഞു...
അങ്ങനെ യൂസ്ഫ്ക്കാ രണ്ട് കാലിലും ഞാന്‍ തലയുടെ ഭാഗത്തും പിടിച്ച് ഒന്ന് പൊക്കാനുള്ള ഒരു ശ്രമം നടത്തി ....എവിടെ പൊന്താന്‍...ആ വയര്‍ ഇല്ലായിരുന്നെങ്കില്‍ പൊന്തിയേനെ...
ഹാജിയെ പറഞ്ഞിട്ട് കാര്യമില്ല...വയറിനെ വളര്‍ത്താന്‍ നിസ്സാര വളമല്ല ഡൈലി ഇട്ടുകൊടുത്തുകൊണ്ടിരിക്കുന്നത്...
ഉടുത്തൊരുങ്ങി നടക്കുന്ന മനുഷ്യന്‍ മുക്കാല്‍ഭാഗം നഗ്നനായി ബാത്ത് റൂമില്‍ കിടക്കുന്നത് കാണാന്‍ ഒരു ശേലും ഇല്ല....
ഇനി ഈ മനുഷ്യനെ എങ്ങനാ ഒന്ന് പുറത്തേക്ക് കൊണ്ട് പോകുന്നത്..? .
അവസാനം ഒരു തീരുമാനത്തില്‍ എത്തിചേര്‍ന്നു ഞാനും യൂസ്ഫ്ക്കായും കാലില്‍ പിടിച്ച് വലിക്കുക...
രണ്ടാളും ഉന്ത് വണ്ടി വലിക്കുന്നത് പോലെ തിരിഞ്ഞ് നിന്ന് ഓരോ കാലും ഏറ്റെടുത്ത് തിരിഞ്ഞുനിന്ന് ആഞ്ഞുവലിച്ചു....ഹാജിക്കായുടെ ശരീരം അല്പം മുന്നോട്ട് വന്നെങ്കിലും പിന്നെ “പീ” എന്നൊരു ശബ്ദത്തോടെ മുന്നോട്ടുള്ള വരവ് നിന്നു.
തിരിഞ്ഞുനോക്കിയ ഞാനും യൂസ്ഫ്ക്കയും അന്തം വിട്ടുപോയി...ഉടുത്തിരുന്ന തോര്‍ത്ത് വലിച്ചപ്പോള്‍ ചുരുണ്ട് പിന്നിലേക്ക് ഇറങ്ങി... “ധ” രൂപത്തിലുള്ള ചന്തി തറയിലെ ടൈത്സില്‍ അമര്‍ന്ന് സീറ്റിങ്ങ് ആയി...തറയിലുണ്ടായിരുന്ന വെള്ളത്തിന്റെ അംശത്തില്‍ എത്തിയപ്പോഴാണു “ പീ “ എന്ന ശബ്ദം വന്നതെന്ന് ഞാന്‍ കരുതിയെങ്കിലും യൂസ്ഫ്ക്ക വിശ്വസിച്ചത് എന്താണെന്നറിയില്ല....
കാരണം ആ സമയത്തും യൂസ്ഫ്ക്ക പറയുന്നുണ്ടായിരുന്നു...“ ബോധം ഇല്ലേലും ഓനു ഇതിനൊരു കുറവും ഇല്ല” എന്ന്..
പെട്ടെന്നാണു എനിക്കൊരു ഐഡിയ വന്നത്....യുറേക്കാ എന്ന് പറഞ്ഞ് ഞാന്‍ പുറത്തേക്ക് ഓടി......................................തുടരും...

No comments:
Post a Comment