Wednesday, 18 June 2014

എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീ‍വിതം.....27

ഏഴാം നിലയില്‍ നിന്നും താഴോട്ട്....ലിഫ്റ്റ് കാത്ത് നിലക്കാന്‍ സമയം ഇല്ല....ബാത്ത് റൂമില്‍ കിടക്കുന്ന പഹയനു എന്തെങ്കിലും പറ്റിയാല്‍...? സെക്കന്റുകള്‍ കൊണ്ട് ഞാന്‍ പാഞ്ഞു...താഴേയുള്ള മുക്കദ്ദര്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക്....ഗ്ലാസ്സ് ഡോര്‍ തള്ളിതുറന്ന് അകത്ത് കയറി സണ്‍ സില്‍ക്കിന്റെ ഒരു ചെറിയ ബോട്ടില്‍ ഷാമ്പൂ എടുത്ത് പുറത്തേക്ക് പാഞ്ഞു....ഓടുന്നതിനിടയില്‍ തന്നെ വിളിച്ചുപറഞ്ഞു...ഷാഫി ഹംസാജിടെ പറ്റില്‍ എഴുതിക്കോ...
ന്താ കാര്യം ഇത്ര ധൃതിയില്‍...? ...വന്നിട്ട് പറയാം....
“ ഹംസാജി നിലം പരിശായി കിടക്കുന്ന ബാത്ത് റൂം  ഉപയോഗിക്കാന്‍ എല്ലാവര്‍ക്കും അനുവാദം ഇല്ല...ഫ്ലാറ്റിന്റ്റെ വാടക എല്ലാവരും കൊടുക്കുന്നുണ്ടെങ്കിലും ...ആ ബാത്ത് റൂമില്‍ കടക്കുവാന്‍ നാലുപേര്‍ക്കേ അനുവാദം ഉള്ളു....ഈ നാലുപേരില്‍ ഞാനും യൂസുഫ്ക്കയും ഇല്ല...കൂട്ടത്തില്‍ നല്ല വൃത്തിയും ബാത്തിങ്ങ് ടബ്ബും എല്ലാം ഉള്ള ബാത്ത് റൂം ഫ്ലാറ്റിലെ തലമുതിര്‍ന്ന ഹാജിമാര്‍ക്കുമാത്രം...ഒരിക്കല്‍ ഏതോ ഒരു ഹാജി ആരോ കുളിച്ച് പോയതിനുപിന്നാലെ ബാത്ത് റൂമില്‍ കയറി...താഴേക്കിടന്ന സോപ്പിന്റെ അംശത്തില്‍ ചവിട്ട് പൊതൊക്കോ എന്ന് പറഞ്ഞ് വയറും കുത്തി വീണത്രേ...അന്ന് തൊട്ട് പുതുതായി വന്നവര്‍ക്കോ അബൂദാബി പയറ്റി തെളിയാത്തവര്‍ക്കോ മേല്പറഞ്ഞ ബാത്ത് റൂമിലേക്ക് പ്രവേശനം ഇല്ല....
തിരിച്ച് ഏഴാം നിലയിലേക്ക് ഞാന്‍ പായുകയായിരുന്നു...എന്നേം കാത്ത് യൂസ്ഫ്ക്കാ അല്‍പ്പം പോലും രോമം ഇല്ലാത്ത് തലയും തടവി നില്‍പ്പുണ്ടായിരുന്നു...നീയെവെട്ക്ക്യാ പാഞ്ഞത്..?
യൂസ്ഫ്ക്കാ വായോ പണിയുണ്ട്...ഞാന്‍ ബാത്ത് റൂമില്‍ കയറി കൊണ്ടുവന്ന ഷാമ്പൂ മുഴുവനും ബാത്ത് റൂമില്‍ ഒഴിച്ചു....അല്പം കൂടുതല്‍ ചന്തി യുടെ ഭാഗത്തും...പിന്നെ ഞാനും യൂസ്ഫ്ക്കയും കൂടി ഹംസാജിയുടെ കാലില്‍ പിടിച്ച് വലിച്ചു....
“പശുപ്രസവിക്കുന്ന ലാഘവത്തോടെ ഹംസാജി ഷാമ്പുവില്‍ വഴുക്കി ബാത്ത് റൂമിനു പുറത്തെത്തി....പിന്നെ അവിടെ നടന്നത് പ്രാധമിക ശുശ്രൂഷയായിരുന്നു...മേലാസകലം രോമാവൃതമായ ഹാജിയുടെ ശരീരം..യൂസ്ഫ്ക്കാ മേലാസകലം മസാജ് ചെയ്യുകയാണ്...ശരീരത്തിന്റെ നേര്‍പകുതിയില്‍ താല്‍ക്കാലികമായി ഒരു ബെഡ്ഷീറ്റ് ഇട്ടിട്ടുണ്ട്...ചപ്പാത്തിക്ക് മാവ് കുഴക്കുന്നത്പോലെ യൂസ്ഫ്ക്ക നന്നായി കുഴക്കുന്നുണ്ട്...ഞാനാണേല്‍ ഹാജിക്കാടെ ശരീരത്തില്‍ ഒന്ന് തൊട്ട്പ്പോള്‍ പൊതിച്ച നാളികേരത്തിന്റെ മടല്‍ {തൊണ്ട്} പിടിച്ചത് പോലെ തോന്നി...അത്രക്കും രോമനിബിഡമായ ഒരു ശരീരം...
                                                      ഹംസാജി സാവധാനത്തില്‍ കണ്ണുതുറന്നു....പതുക്കെ എഴുന്നേറ്റ് നടന്നു...വംശനാശം സംഭവിക്കാതിരിക്കാന്‍ കാത്ത് സൂക്ഷീക്കേണ്ട സ്ഥലം മറച്ചിരുന്ന ബെഡ്ഷീറ്റ് താഴേക്ക് വീണു...ഗൊറില്ലയെപ്പോലെ ഹംസാജി മുന്നോട്ട് നടന്ന് സ്വന്തം റൂമില്‍ കയറി ലുങ്കിയെടുത്ത് ഉടുത്തു...
ന്ത് പറ്റ്യേതാ ഹാജിക്കാ....? യൂസുഫ്ക്കാ ചോദിച്ചു...
ന്നും പറയണ്ടാ യൂസ്ഫേ....എല്ലാവരും എത്തുന്നതിനുമുമ്പേ ഫ്ലാറ്റ് വൃത്തിയാക്കാം എന്ന് കരുതി....കുറച്ച് നേരത്തേ ഫ്ലാറ്റ് തുറന്നതാ................ഞാനും എന്റെ അനുഭവങ്ങളും അവസാനിക്കുന്നില്ല.........28 ആം ഭാഗത്തിനായ് കാത്തിരിക്കുക...

No comments:

Post a Comment