Tuesday, 17 June 2014

ചില നേരമ്പോക്കുകള്‍...92

ട്രൈനില്‍ വിന്റ്റോ സീറ്റിനരികില്‍ ഇരുന്ന് കൊണ്ട് പഴവര്‍ഗ്ഗങ്ങള്‍ നല്ല ഭംഗിയില്‍ അരിയുകയായിരുന്നു അയാള്‍...
കൂട്ടത്തിലെ എന്നോട് കുശലാന്വേഷണവും നടത്തുന്നുണ്ട്...
ഫ്രൂട്ട്സുകളെല്ലാം നല്ലരീതിയില്‍ കഷണങ്ങളാക്കി എല്ലാം ഒരു ചെറിയ പാത്രത്തില്‍ ആക്കുമ്പോള്‍ ഞാന്‍ അയാളോട് ചോദിച്ചു...

“ എന്തിനാണു ഇങ്ങനെ പഴങ്ങള്‍ കഷണങ്ങള്‍ ആക്കുന്നത്?...“

ഫ്രൂട്ട് സലാഡ് ഉണ്ടാക്കാന്‍...

അങ്ങിനെ അയാള്‍ ഫ്രൂട്ട് സലാഡ് ഉണ്ടാക്കി...പഴങ്ങളില്‍ നേരത്തെ വാങ്ങിയ ഐസ്ക്രീം മിക്സ് ചെയ്ത് കണ്ടാല്‍ കൊതിയൂറുന്ന രൂപത്തില്‍ ....എന്റെ വായില്‍ നിന്നും വെള്ളമൂറി..

“പെട്ടെന്ന് അയാള്‍ ഉണ്ടാക്കിയ സലാഡ് പുറത്തേക്ക് എറിഞ്ഞുകളഞ്ഞു”

എന്തിനാ നിങ്ങളത് കളഞ്ഞത്...? അയാളുടെ മറുപടി പെട്ടെന്ന് തന്നെയായിരുന്നു..

“എനിക്ക് ഫ്രൂട്ട്സലാഡ് ഇഷ്ടമല്ല...ഞാന്‍ കഴിക്കാറില്ല”...

No comments:

Post a Comment