Tuesday, 24 June 2014

സരസ്വതീ ക്ഷേത്രം..............4


ചൂരലിന്‍റെ വടിയില്‍ ചില്ല് രൂപത്തില്‍ ഉള്ളില്‍ പൂക്കളുള്ള ഒരു പിടിയും ആയിരുന്നു പണ്ട് എനിക്കുണ്ടായിരുന്ന് കുട.....

അതിന്റെ നിവര്‍ത്തുന്ന ഭാഗത്തും ,നിവര്‍ത്ത് സ്റ്റോപ്പ് ചെയ്യുന്ന ഭാഗത്തും പിച്ചളകൊണ്ടുള്ള ഓരോ കമ്പിയുണ്ടാകും, എല്‍ രൂപത്തില്‍ ഉള്ളിലേക്ക് മടക്കി വച്ചിരിക്കുന്ന ഈ പിച്ചള കമ്പിക്ക് കുതിര എന്നായിരുന്നു പേര്...  

കുട ചുരുക്കുന്ന നേരത്ത് കൈ അതിനിടയില്‍ പെട്ട് ഇറുങ്ങി വേദനിക്കും...
                                                                അങ്ങനെ വരുമ്പോള്‍ നിവര്‍ത്തിയ കുട റോഡില്‍ വച്ച് ചെറിയൊരു കല്ലെടുത്ത് നേരത്തെ പറഞ്ഞ കമ്പിയില്‍ ഒറ്റയടികൊടുക്കും....

അന്നത്തെ എന്റെ കുടകൊണ്ട് രണ്ട് ഉപകാരങ്ങള്‍ ഉണ്ടായിരുന്നു...ഒന്ന് മഴകൊള്ളാതിരിക്കാനും പിന്നെ ക്ലാസ്സിലെ ശത്രുക്കളെ അതിന്റെ മുനവച്ച് കുത്താനും..

പിടിയോട് കൂടിയ    സ്റ്റീലിന്റെ ചോറുപാത്രവും  ഈ പറയപ്പെട്ട കുടയും എന്റെ സ്ലേറ്റും പുസ്തകങ്ങളും ഒക്കെ അടങ്ങുന്ന അലൂമിനിയം പെട്ടിയും ,  എല്ലാം ചേർന്ന്   ചെരുപ്പില്ലാത്ത കാലും വച്ച് സ്കൂളിലേക്ക് നടന്ന് പോയിരുന്ന ഒരു കാലം...

അന്നെന്റെ ഏറ്റവും വലിയ ഒരു കൂട്ടുകാരന്‍ ആയിരുന്നു ശശി...ഇന്ന് പറയുന്ന ശശിയല്ല ട്ടൊ അവന്റെ യഥാര്‍ത്ഥ പേര്‍ ശശി എന്ന് തന്നെയാ..മൂന്നം ക്ലാസ്സ് വരേക്കും ഞങ്ങള്‍ ഒരുമിച്ച് പഠിച്ചുള്ളു...അത് കഴിഞ്ഞ് അവന്‍ അവന്റെ അഛന്‍റെയും അമ്മയുടേയും ഒപ്പം ആന്ത്രാപ്രദേശിലേക്ക് പോയി...

                                                        മൂന്നാം ക്ലാസ്സില്‍ വച്ച് എന്‍റെ പുസ്തകം വച്ചപെട്ടിയും മറ്റും അവന്‍ ചുമന്നോളും...ടീച്ചറുടെ മകനെന്ന ഒരു പരിഗണനയും പിന്നെ എന്റെ ഏറ്റവും നല്ല കൂട്ടുകാരന്‍ എന്ന തോതിലും...

അങ്ങനെ ഇത്പോലൊരു മഴക്കാലം...

റോഡിലൊക്ക് നിറച്ചും വെള്ളം ആയിട്ടുണ്ടാകും...അന്ന് എന്‍റെ അരക്ക് മേല്‍പ്പോട്ട് വെള്ളം ഉണ്ടാകും റോട്ടിലൊക്കെ...
ട്രൌസര്‍ നനയാതെ സ്കൂളിലേക്ക് എത്താന്‍ അന്ന് ഉണ്ടായിരുന്ന ഏകമാര്‍ഗം ട്രൌസര്‍ ഊരി കയ്യില്‍ പിടിക്കുക എന്നത് മാത്രം..

അങ്ങനെയുള്ള ഒരു യാത്രയില്‍ സൂക്ഷിക്കേണ്ടിവരുന്ന് മറ്റൊരു ഘടകം കൂടിയുണ്ട്...കുടയും ചോറ്റുപാത്രവും അലൂമിനിയം പെട്ടിയും ഊരിയ ട്രൌസറും...എല്ലാം കൂടി മുന്നോട്ട് പോവുക അത്ര എളുപ്പം അല്ല...

വെള്ളത്തിനാണെല്‍ ചെറുതായിട്ട് ഒഴുക്കും ഉണ്ടാകും....
വെള്ളത്തിലൂടെ നടക്കുമ്പോള്‍ വെള്ളം കൂടുന്നതനുസരിച്ച് ഷര്‍ട്ട് അല്പാല്‍പ്പം പൊക്കികൊണ്ടിരിക്കണം അല്ലേല്‍ ഷര്‍ട്ടും നനയും...
അരയോളം വെള്ളത്തിലുള്ള നീന്തലില്‍ എന്റെ സകലവിധ നിയന്ത്രണവും വിട്ട് പോകുന്ന മറ്റൊരു  പ്രശ്നം ഉണ്ട്..

ഏകദേശം പൊക്കിളിനു കീഴില്‍ വെള്ളം എത്തിയാല്‍ പിന്നെ വെള്ളത്തിലൂടെ പരല്‍ മീനുകളുടെ പ്രവാഹം ആയിരിക്കും ...

പൊക്കിപിടിച്ച് ഷര്‍ട്ടില്‍ നിന്നും കയ്യെടുത്ത് പരല്‍മീനിനെ ഓടിക്കാന്‍ പോയാല്‍ ഷര്‍ട്ട് നനയും എന്നാലോ ഷര്‍ട്ട് നനയാതെ നോക്കിയാല്‍ പരല്‍മീനുകള്‍ തീറ്റയും കൊണ്ട് പോകും...ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ ചെന്ന് പെട്ട അവസ്ഥ...എന്‍റെ എല്ലാ സാധനങ്ങളും പിടിച്ചിരിക്കുന്നത് ഈ ശശിയാണു ഇനി അവനോടെങ്ങനാ പരല്‍മീനിനേയും ഓടീക്കാന്‍ പറയുക...
                                                           
സ്കൂളില്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും തമ്മില്‍ വേര്‍തിരിച്ചിരുത്തുന്ന ആകെയുള്ള സാക്ഷിയേയാണ് പരല്‍ മീനുകള്‍ ആക്രമിക്കാന്‍ മുതിരുന്നത്....ഇവിടെ തോല്‍ക്കാന്‍ പാടില്ല....ഒരുപാട് ബുദ്ധിമുട്ടിയാലേ സ്കൂള്‍ ജീവിതം മുന്നോട്ട് പോകാന്‍ കഴിയൂ...എന്ന് മനസ്സിലാക്കാൻ   അധികം പഠിക്കേണ്ട കാര്യം ഒന്നും ഇല്ല....

“മൂന്നം ക്ലാസ്സ് വരേക്കും പഠിച്ചാല്‍ മതിയാകും...“


No comments:

Post a Comment