Wednesday, 18 June 2014

ചില നേരമ്പോക്കുകള്‍...93

നിങ്ങളെ എന്തിനു കൊള്ളാം...ഈ ഒരു കൊലപാതക കേസും നിങ്ങള്‍ക്ക് തെളിയിക്കാന്‍ കഴിഞ്ഞില്ല....
ദേഷ്യത്തോടെ പോലീസ് ചീഫ് ധനരാജ്..ഡിറ്റക്റ്റീവ് പുഷ്പരാജിനെ നോക്കി അലറി...

ഡിറ്റക്ടീവ് പുഷ്പരാജ് തന്റെ സീറ്റില്‍ ഒന്നമര്‍ന്നിരുന്നു...ഇടവും വലവും സസൂക്ഷ്മം ഒന്ന് നോക്കി തന്നെ ചീത്ത പറഞ്ഞത് ആരെങ്കിലും കേട്ടിരിക്കുമോ എന്നാണു അദ്ദേഹം ആദ്യം നോക്കിയത്...എന്നിട്ട് നിര്‍നിമിഷനായ് ചീഫിനെ നോക്കി..
സര്‍..ഈ കോട്ടയം പുഷ്പനാഥ് ഇങ്ങനെയുള്ള ഡിറ്റക്ടീവ് നോവലുകള്‍ എഴുതുമ്പോള്‍ കുറ്റവാളികളെ കണ്ടുപിടിക്കുവാന്‍ കഴിയുമോ എന്ന് കൂടി നോക്കേണ്ടെ...എന്തിനു അയാളെപറയുന്നു മലയാള മനോരമയെ പറഞ്ഞാല്‍ മതി...അവര്‍ക്ക് ഇയാളെ കഥയില്ലേല്‍ പിന്നെ വാരിക ഇറക്കാന്‍ കഴിയില്ലെ..?
                                                മലയാള മനോരമയില്‍ വന്ന കോട്ടയം പുഷ്പനാഥിന്റെ ഒരു കോളിളക്കം സൃഷ്ടിച്ച കൊലപാതകത്തിന്റെ കേസ് തെളിയിക്കാനാണു പോലീസ് ചീഫ് ഡിറ്റക്ടീവ് പുഷ്പരാജിനെ ഏല്‍പ്പിച്ചത്...നോവല്‍ അവസാനിക്കാറായിട്ടും പുഷ്പരാജിനു കേസ് തെളിയിക്കാന്‍ കഴിഞ്ഞില്ല...എഴുത്തുകാരന്‍ കുടുങ്ങി....ചീഫ് പരുങ്ങി ...പുഷ്പരാജ് നടുങ്ങി..

“ഇങ്ങനെയെങ്കില്‍ കേസില്‍ നിന്നും നിങ്ങളേ ഒഴിവാക്കും “...ചീഫ് പറഞ്ഞു...

“എനിക്കൊരവസരം കൂടി തരണം”...ഡിറ്റക്ടീവ്

അങ്ങനെ ആ പ്രമാദമായ കേസ്സിനു തിരശ്ശില വീണു....കൊലപാതകിയെ പുഷ്പരാജ് കീഴടക്കി...ഏകദേശം രണ്ടാഴചത്തെ മലയാളമനോര ഇറങ്ങിയപ്പോഴേക്കും കൊലപാതകിയെ പുഷ്പരാജ് അറസ്റ്റ് ചെയ്തു....കിറ്റിലന്‍ വെടിവെപ്പും സ്റ്റണ്ടും ഒക്കെ നടന്നെങ്കിലും....വില്ലനു അവസാനം കീഴടങ്ങേണ്ടിവന്നു...
                                                               പുഷ്പരാജിനെ അഭിനന്ദിക്കുന്നതിനിടയില്‍ ചീഫ് പുഷ്പരാജിനോട് ചോദിച്ചു “ എങ്ങനെ ഇത് സാധിച്ചു..? 
അതൊരു കഥയാണു സാര്‍....
ഉം എന്താ....? ഞാന്‍ കേള്‍ക്കുന്നതില്‍ വിരോധം ഉണ്ടോ..?
ഇല്ല സര്‍ ഞാന്‍ പറയാം...

“സര്‍...ഷഫീര്‍ പുവത്തുംകടവിലിനെ അറിയുമോ?”
ഇല്ല ...ആരാണയാള്‍...

ഈ ഭൂമിയില്‍ അങ്ങനെ ഒരാളുണ്ട്....അയാള്‍ പറഞ്ഞൂതന്ന ഒരു ഐഡിയയില്‍ കൂടിയാണു കുറ്റവാളിയെ കണ്ടുപിടിക്കാന്‍ കഴിഞ്ഞത്...

എന്താണയാള്‍ പറഞ്ഞ ഐഡിയ....

“അത് മറ്റൊന്നുമല്ല.....മനോരമയുടെ കഴിഞ്ഞലക്കങ്ങള്‍ ഒക്കെ വായിക്കുക....അതില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്...കൊലപാതകി വരുന്നതും കൊലചെയ്യുന്നതും എല്ലാം...“ 
ഇനി എല്ലാ ലക്കങ്ങളും കിട്ടിയില്ലേലും സാരല്ല കഥ ഇത് വരേ എന്നത് വായിച്ചാലും കുറ്റവാളിയെ കുടിച്ച് വ്യക്തമാകും....

No comments:

Post a Comment