Wednesday, 4 June 2014

എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീ‍വിതം.....24



                                                                                                         തോണ്ടയില്‍ എല്ല് കുടുങ്ങിയതിനു എന്തിനാണു  ഡൊക്ടര്‍   ഇക്കാടെ മൂക്കില്‍ സ്പ്രേ ചെയ്തത് എന്ന് എനിക്ക് ആദ്യം മനസ്സിലായില്ല....
മിസ്രി ഡോക്ടര്‍ എന്നെ ഒന്ന് ഇരുത്തിനോക്കിയിട്ട് മോണിറ്ററിലേക്ക് നോക്കാന്‍ പറഞ്ഞു...
ആ.....വായതുറന്ന് പിടിക്കാന്‍ ഇക്കാനോട് പറഞ്ഞു...ഇക്കായില്‍ നിന്നും ആ എന്നൊരു ഒച്ച് പുറത്ത് വന്നു...പോരാ ഇനിയും തുറക്കൂ...ഇക്ക വായ മുഴുവനും തുറന്നു....
                           ഇനി ഈ ഡോക്ടര്‍ ഇക്കാടെ വായില്‍ കയറിയിരുന്ന് അണ്ണാക്കിലേക്ക് ഇറങ്ങുമോ എന്നൊരു സംശയം എന്നില്‍ ജനിച്ചത് എന്റെ കുഴപ്പം അല്ല...
                     നാവ് പുറത്തേക്ക് നീട്ടു...നാവും പുറ്ത്തേക്ക് നീട്ടി...പോരാ ഇനിയും...
അപ്പോള്‍ ഇക്ക ആ കിടന്ന കിടപ്പില്‍ എന്നോട് പറഞ്ഞു.
                                                            “ എടാ നീ ഇയാളോട് പറയൂ...നാക്ക് ഇനി പുറത്തേക്ക് നീട്ടാന്‍ കഴിയില്ല നാവിന്റ്റെ അറ്റം ഉള്ളിലെവിടേയോ പിടിപ്പിച്ച് വച്ചിട്ടുണ്ട്”
ഡോക്ടര്‍ സ്റ്റീലിന്റെ ഒരു ക്ലിപ്പെടുത്ത് ഇക്കാടെ വായില്‍ വച്ച് ഒന്ന് ടൈറ്റ് ചെയ്തു...വായ് തുറന്നിരിക്കാന്‍ ഒരു സെറ്റപ്പായിരുന്നു...എന്നാല്‍ അവിടേയും ഡോക്ടര്‍ തോറ്റു...എന്ത് ചെയ്തിട്ടും ക്ലിപ്പ് പിടിക്കുന്നില്ല...തുറന്നിരിക്കുന്ന അതേരൂപത്തില്‍ ക്ലിപ്പ് പുറത്തേക്ക് പോരുന്നു..സംഭവം മറ്റൊന്നുമല്ല ഇക്കായുടെ മുകളിലേയും താഴേയുമുള്ള പല്ലുകള്‍ മുഴുവനും വെപ്പ് ആയിരുന്നു...മോണയില്‍ ഈ പണ്ടാറം ഒന്ന് പിടിച്ച് കിട്ടിയാലല്ലെ...

അവസാനം ഡോക്ടറും ഇക്കയും ഒരു ധാരണയായി എന്ത് തന്നെ ഇക്ക വായ് തുറന്ന് തന്നെ പിടിച്ചോളാം എന്ന്...
അങ്ങനെ സ്പ്രേ അടിച്ച് മരവിച്ചിരിക്കുന്ന മൂക്കിലൂടെ ഡോക്ടര്‍ ഒരു ഫ്ലക്സബില്‍ വയര്‍ അകത്തേക്ക് കടത്തി ആ വയറിന്റെ അറ്റം കാമറയാണു...വയര്‍ പോകുന്ന വഴി മോണിറ്ററിലൂടെ തെളിഞ്ഞുകാണാം...
മൂക്കിലെ രോമത്തില്‍ ടച്ച് ചെയ്ത് പോകുന്ന കേബിള്‍ മോണിറ്ററില്‍ കാട് ചവിട്ടിത്തെറിപ്പിച്ച് ഏതോ ഒരു ജീവി പോകുന്നത് പോലെയാ തോന്നിയത്...കേബിള്‍ തൊണ്ടയില്‍ എത്തിയപ്പോള്‍ ...

“ ദാ തോടിനു കുറുകെ പാലം ഇട്ടത്” പോലെ തൊണ്ടയില്‍ ക്രോസായി കോഴിയുടെ ചിറകിന്റെ "V" ആകൃതിയിലുള്ള ഒരു എല്ല് തടഞ്ഞിരിക്കുന്നു...ഡോക്ടര്‍ ഇക്കാടെ വായിലൂടെ ഒരു കൊടില്‍ അണ്ണാക്കിലേക്ക് കയറ്റി മോണിറ്റരില്‍ നോക്കി എല്ലില്‍ പിടുത്തമിട്ട് ലെഫ്റ്റോട്ട് ഒന്ന് വെട്ടിച്ച് പതുക്കെ വലിച്ചെടുത്തു...വെറും 5 സെക്കന്റ്റ്.
‘ഡോക്ടര്‍ പുറത്തെടുത്ത് ആ എല്ലിലേക്ക് ഞാനൊന്ന് നോക്കി...പേരിനുപോലും അല്പം ഇറച്ചി ആ എല്ലില്‍ ബാക്കിയുണ്ടായിരുന്നില്ല...അത്രക്കും വിശപ്പുള്ള സമയത്ത് ആണല്ലൊ മൂപ്പിലാന്റെ ഈ ഭോജനം...

പത്ത് മിനിറ്റ് ഞങ്ങള്‍ അവിടെ തന്നെ വിശ്രമിച്ചിട്ട് തിരിച്ച് പോന്നു...പോരുന്ന നേരം ഞാന്‍ ടാക്സിയില്‍ വച്ച് ഇക്കാനോട് ചോദിച്ചു
“അല്ല ഇക്ക വായില്‍ ക്ലിപ്പ് ഇടാതെ തന്നെ ഇത്രയും നേരം എങ്ങിനെയാ വായും തുറന്നിരുന്നത്”..?
അതോ...? അത് ഞാന്‍ പേടിച്ച് വായതുറന്നതാ...
ഇതെന്താ പോക്കറ്റില്‍ മുഴച്ചിരിക്കുന്നത്..?
അത് ഡോക്ടര്‍ ഒരു ടിഷ്യൂ പെപ്പറില്‍ ആ എല്ല് പൊതിഞ്ഞു തന്നു...സൂക്ഷിച്ച് വച്ചോളാന്‍ പറഞ്ഞു........

കൂടുതല്‍ ഭാഗങ്ങള്‍..25 ല്‍

No comments:

Post a Comment