എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം.....28
ഓരോരുത്തരായി ഫ്ലാറ്റിലേക്ക് വന്നു തുടങ്ങി...ബോംബിങ്ങിനു ശേഷമുള്ള തിരക്ക്.. മൊത്തം ഫ്ലാറ്റില്‍ ഉള്ള ആളുകള്‍ ഫ്രഷാവാന്‍ സമയം ഇല്ല മാത്രമല്ല വെള്ളിയാഴ്ചയും...
ഹംസാജി എന്നോടും യൂസ്ഫ്ക്കാനോടും സ്വകാര്യമായി പറഞ്ഞു ..വേണേല്‍ ഞങ്ങളുടെ ബാത്ത് റൂമില്‍ കുളിച്ചോളൂ....
വേണ്ട ...യൂസ്ഫ്ക്കാടെ മറുപടി പെട്ടെന്ന് തന്നെയുണ്ടായിരുന്നു....
കാലങ്ങള്‍ പെട്ടെന്ന് തന്നെ മുന്നോട്ട് നീങ്ങി....
അങ്ങിനെയിരിക്കുന്ന ഒരു സമയത്താണ് അതായത് ഒരു നോമ്പ് സീസന്‍ [ റംസാന്‍ ] രാവിലെ കമ്പനിലില്‍ എത്തിയപ്പോള്‍ ഒരു പരാതിക്കാരന്‍...
കണ്ണൂര്‍ക്കാരന്‍ സുബൈര്‍ ഹാജി....സുബൈര്‍ ഹാജിയെ കുറിച്ച് പറയുകയാണെല്‍ ഒരാണ്ട് തികയാതെ വരും...ഒരു ചെറുവിവരണത്തില്‍ ഒതുങ്ങുന്നുമില്ല...കുറ്റിത്താടിയും നാന്നായി പറ്റെ വെട്ടിയ മുടിയും....സദാപുഞ്ചിരിക്കുന്ന മുഖവും ...അത്യാവശ്യം ഒരു വലിയ വയറും..
പൊതുവേ കണ്ണൂക്കാര്‍ ഭക്ഷണ പ്രിയരാണെന്നാണു കേട്ടിരിക്കുന്നത് എന്നാല്‍ ഈ മെല്പറയപ്പെട്ട ഹാജി....അല്പം വ്യത്യസ്തനാണു..ഭക്ഷണം പ്ലേറ്റില്‍ കണ്ടാല്‍ മൊത്തം ജനതയോട് ഉള്ള വാശി ആ ഭക്ഷണത്തോട് കാണിക്കും...
ഈ കക്ഷിയുടെ റൂമില്‍ ആണു മൂത്താപ്പാടെ മകന്‍ കുഞ്ഞുമുഹമ്മദ് ഇക്ക താമസിക്കുന്നത്...കുഞ്ഞുമുഹമ്മദിനെ നിങ്ങള്‍ അറീയും ....
അതെ ആ പഹയന്‍ തന്നെ നമ്മുടെ കോഴിയുടെ എല്ല് വിഴുങ്ങിയ പഹയന്‍...
ഹാജ്യാര്‍ക്ക് വേറെ ഒരു പ്രത്യേകത കൂടിയുണ്ട്...പ്രാരാബ്ദം.....ഗള്‍ഫ്കാരായ മലയാളികളില്‍ ഏറ്റവും കൂടുതല്‍ പ്രാരാബ്ദം ആര്‍ക്കെന്ന് ചോദിച്ചാല്‍ ഈ ഹാജി തന്നെയായിരിക്കും എല്ലാവര്‍ക്കും ഉത്തരത്തില്‍ വരിക...
ആ പ്രാരാബ്ദം അയാളെകൊണ്ടെത്തിച്ചത് സഹമുറിയന്മാരുടെ ശത്രുത മാത്രം...
ആ റൂമില്‍ എല്ലാവര്‍ക്കും ഭക്ഷണം വച്ച് കൊടുക്കുന്നത് സുബൈറ് ഹാജിയാണ്...എല്ലാവരുടെ കയ്യില്‍ നിന്നും ആ വകക്ക് 50 ദിര്‍ഹം വച്ച് ഹാജി വസൂലാക്കും...മൊത്തം പന്ത്രണ്ട് പേരുണ്ട് 600 ദിര്‍ഹം ആ വഴിക്ക് ഇങ്ങ് പോരും...
എന്റെ ഇക്ക 20 കൊല്ലത്തോളം കൊച്ചിയില്‍ ഒരു ഹോട്ടലില്‍ ജോലിയെടുത്തിരുന്നതാണ്...അതിനാല്‍ ഇക്ക ആദ്യം ഒന്നും ഭക്ഷണം സുബൈറ് ഹാജിയുണ്ടാക്കാന്‍ സമ്മതിച്ചിരുന്നില്ല....മാസത്തില്‍ മൂന്ന് ദിവസം ഇക്ക ഭക്ഷണം ഉണ്ടാക്കാമെന്ന് സമ്മതം അറീയിച്ചു...
ഇക്കായുടെ ഭക്ഷണം ഉണ്ടാക്കുന്ന ദിവസം സുബൈറ് ഹാജിയില്‍ ചെകുത്താല്‍ കയറും ....ഇക്കയുണ്ടാക്കുന്ന ഭക്ഷണത്തിനു ഇല്ലാത്ത കുറ്റമില്ല...എരിവില്ല ഉപ്പില്ല രുചിയില്ല....അങ്ങനെയുള്ള ഓരോ കാര്യങ്ങള്‍ പറഞ്ഞ് ഹാലിളകും...അവസാനം ഇക്ക പറഞ്ഞു എന്നാ നിങ്ങ തന്നെ ഉണ്ടാക്കിക്കൊള്ളൂ.....ആ ഒരു ഉത്തരമായിരുന്നു സുബൈര്‍ ഹാജിക്ക് വേണ്ടിയിരുന്നത്....കണ്ടോ മാസം 50 ദിര്‍ഹം വരുന്ന ഒരു വഴി...
ശരിക്കും പറഞ്ഞാല്‍ മേല്‍ പറയപ്പെട്ട് ഉപ്പ്,മുളക്,മധുരം,കൈപ്പ്,എന്നിങ്ങനെയുള്ള രസങ്ങള്‍ സുബൈര്‍ ഹാജിക്ക് മാറ്റി നിര്‍ത്തപ്പെട്ടവയാകുന്നു...വളം കടിമുതല്‍ ഒട്ടുമിക്ക അസുഖങ്ങളും ചേക്കേറിയിരിക്കുന്ന ഒരു ശരീരമാണു ഹാജിയുടേത്...ആ ഹാജിയാണു പരാധിയുമായി എന്റെ അരികില്‍ വന്നിരിക്കുന്നത്...
.................................................എന്താ ഹാജി...?
അല്‍പ്പം സങ്കടവും അതിലേറെ ദേഷ്യവുമായി ഹാജി പറഞ്ഞു...
നിങ്ങടെ ഇക്ക ഇന്നലെ എന്നെ..കുറേ തെറി പറഞ്ഞൂ....
എന്ത് തെറി..? എന്തിനു..?...എന്താ കാരണം...?
“മൈ” വച്ചിട്ടാണു അധികം പറഞ്ഞത് ...പിന്നെ അറാമ്പറന്നോനെ എന്നൊക്കെ പറഞ്ഞു....കാരണവും ഒന്നുമില്ല ബെര്‍തെ....
എന്താ ഹാജിയീ പറയുന്നത് ഒരാള്‍ വെറുതെ ഒരാളെ തെറിപറയുകയോ..?ഞാന്‍ ഒന്ന് ചോദിക്കട്ടെ..?
അത് മാത്രമല്ല എന്നെ കത്തിയെടുത്ത് കുത്താനും വന്നു...
രംഗം പന്തിയല്ല എന്ന് എനിക്ക് മനസ്സിലായി പൊതുവേ ഒരാളെ പോലും ഉപദ്രവിക്കാത്തയാളാണു ഇക്ക കത്തിയെടുത്തു എന്നൊക്കെ പറഞ്ഞപ്പോള്‍....എന്തൊ കാര്യം ഉണ്ടെന്ന് മനസ്സിലായി...
അതിന്‍റെ കാരണം തേടി ഞാന്‍ മെയിന്‍ സ്റ്റോറിലേക്ക് ഇക്കാനേം തിരക്കി ചെന്നു...
ഇക്കാനെ കണ്ട് വിവരം ചോദിച്ചു...ഇക്കാ നിങ്ങളിന്നലെ സുബൈര്‍ ഹാജിനെ കത്ത്യോണ്ട് കുത്താന്‍ ചെന്നെന്ന് പറേണ കേട്ടു...?
ആരു പറഞ്ഞു..? ഇക്കായുടേ മറുചോദ്യം...?
സുബൈര്‍ ഹാജി തന്നെയാ പറഞ്ഞത്..?
അയാളോ അയാളെ കുത്തി മലര്‍ത്തുകയാ വേണ്ടത്...ഞാനായതോണ്ട് അത് ചെയ്തില്ല......
എന്താ കാര്യം..?
ഉദ്ദ്യോഗജനകമായ ബാക്കിഭാഗം കേള്‍ക്കാന്‍ എനിക്ക് തിടുക്കം ആയി.....നിങ്ങളും കാത്തുനില്‍ക്കുക....

No comments:
Post a Comment