Wednesday, 30 April 2014

ചില നേരമ്പോക്കുകള്‍..75

ട്രാഫിക്ക് പോലീസുകാരന്‍ ഒന്ന് ഞെട്ടി എന്ത് കാര്‍ ഡ്രൈവ് ചെയ്ത് വരുന്നത് ഒരു റോബോട്ട് ആണ്..

കൈകാണിച്ച് വണ്ടിനിര്‍ത്തി...റോബോട്ട് തന്നെ...അടുത്തുള്ള സീറ്റില്‍ ദാണ്ടെ ഒരു മാന്യനും ഇരിക്കുന്നു...

പോലീസുകാരന്‍ ആ മാന്യന്റെ നേര്‍ക്ക് തിരിഞ്ഞു...എടോ നിങ്ങള്‍ എന്ത് ധൈര്യത്തിലാ ഈ റോബോട്ടിനെ കൊണ്ട് വണ്ടിഓടിപ്പിക്കുന്നത്...അല്ലേല്‍ തന്നെ അപകടം കൊണ്ട് നടക്കാന്‍ മേലായിരിക്കുന്നു...

മാന്യന്‍ മാന്യമായി തന്നെ പറഞ്ഞു സാര്‍ ആര്‍ ആരേ കൊണ്ട് വണ്ടിയോടിപ്പിച്ചു എന്നാണു പറയുന്നത്...

“ഞാന്‍ വഴിയില്‍ നില്‍ക്കുമ്പോള്‍ ദാണ്ടെ ഈ റോബോട്ട് എനിക്ക് ലിഫ്റ്റ് തന്നതാണ്”...

No comments:

Post a Comment