Thursday, 3 April 2014

ഫോണ്‍ ചെയ്ത്കൊണ്ടിരിക്കുമ്പോള്‍ മൊബൈല്‍  ഫോണ്‍ ചെവിയില്‍ കടിച്ചാലോ.....?

വെറുതെ പറഞ്ഞതല്ല....ഫോണ്‍ കടിച്ചു രണ്ടുപേരെ....ഒന്ന് നമ്മുടെ ഫേസ്ബുക്ക് പുലി ഷാജിക്ക....

രണ്ടാമന്‍ അട്ടഹാസത്തിന്റെ രണ്ടാമത്തെ വാക്കായ ബഷീര്‍ ബാബുവും...

സംഭവം നടക്കുന്നത് ഇന്നലെ രാത്രി [ 2/4/014] രാത്രി 9.30 ....

ഹലോ മിസ്റ്റര്‍ കൊച്ചുകടവന്‍....
യെസ് ഹു ആര്‍ യു..

മിസ്റ്റര്‍ കൊച്ചുകടവന്‍...

യേസ് ഹു ആര്‍ യൂ...

കൊച്ചുകടവന്‍ ഹൌ ആര്‍ യൂ..

ഐആം വിത്ത് ഫായ്ന്‍...

യൂ മിസ്റ്റര്‍ കൊച്ചുകടവന്‍ .....

മലയാളത്തില്‍ പറയടാ കോപ്പേ....ഷാജിക്ക പ്രതികരിച്ചു...

മറുതലക്കള്‍ അട്ടഹാസം മുഴങ്ങി.....ഹി ഹി ഹി ഹൈ ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി

ഷാജിക്ക ഭരണിപാട്ട് പാടിയെന്നാണു എനിക്കു തോന്നുന്നത്...കാരണം ബഷീര്‍ ബാബു സ്വയം പരിചയപ്പെടുത്തുന്ന സ്പ്പീഡില്‍ നിന്നും മനസ്സിലാക്കിയതാണു...
ഭരണിമാസക്കാലവും...വയില്‍ നിന്നും സരസ്വതിവന്നാലും പോലീസ് കേസെടുക്കില്ലാന്ന് ഷാജിക്കാക്ക് നല്ല പോലെ അറിയാം...

ഷാജിക്കാ ഞാന്‍ ബഷീര്‍ ആണ്...ദുബൈല്‍ ഉള്ള ഒരിക്കള്‍ നമ്മള്‍ തമ്മില്‍ ഇന്‍ ബോക്സില്‍ ചാറ്റ് ചെയ്തിട്ടുണ്ട്...

പുളിക്കുന്ന തെറിയില്‍ നിന്നും സംസാരം സ്നേഹമാകാന്‍ അധികം നേരം വേണ്ടിവന്നില്ല....

വൈകുന്നേരത്തെ ഇടവേളയില്‍ ബഷീര്‍ ബാബുവിനു തോന്നിയ ഒരു വിഡ്ഡിത്തം...ആരെ വിളിച്ച് പണികൊടുക്കണം എന്ന് കരുതിയിരിക്കുമ്പോഴാണു എന്നെ ഓര്‍ത്തതത്രേ....

കാക്കേയ്...ഹ ഹ ഹ ഹ അസ്സലാമുഅലൈക്കും...ഹി ഹി ഹി ഹി ഹി...
ആളുടെ വിളിവന്നപ്പോള്‍ തന്നെ മനസ്സിലായി ആളെ മക്കാറാക്കാനാണെന്ന്....എന്റ്റെ വലൈക്കും സലാമിന്റെ ഗാംഭീരത ആളെ ഞെട്ടിച്ചുവോ ആവോ.....അങ്ങനെയാണു ഷാജി കൊച്ചുകടവനു പണികൊടുക്കാം എന്ന് എന്നോട് മൊഴിഞ്ഞത്..

ഷാജിക്കയും ബഷീര്‍ബാബുവും തമ്മിലുള്ള സംസാരം മുഴുവനും സ്പീക്കര്‍ ഫോണിലൂടെ ശ്രവിക്കുവാനുള്ള അവസരം ബഷീര്‍ തരമാക്കിതന്നു....ഇതാണു സംഭവം ബഷീറിന്റെ ഫോണ്‍ ബഷീറിനെ തന്നെ കടിച്ചു....

ഷാജിക്കയും ബഷീര്‍ ബാബുവും തമ്മിലുള്ള സംസാരം ഒരു കഥയാണു അത് അടുത്ത ദിവസം......

No comments:

Post a Comment