Tuesday, 29 April 2014

ഇത് എന്റെ കഥയല്ല....

എങ്കിലും ഈ കഥയില്‍ ഞാനും ഒരു അംശം ആകുന്നു...കല്പറമ്പ് സ്കൂളില്‍ എസ്സ് എസ്സ് എത്സിക്ക് പഠിക്കുന്ന സമയം....

അന്ന് മൊത്തം ഏഴുപിരീഡാണു ഒരു ദിവസം ഉള്ളത്...കൂട്ടത്തില്‍ മറ്റുള്ള തല്ലിപ്പൊളിപിരീഡിനൊപ്പം അല്പം ആശ്വാസം നല്‍കിയിരുന്നത് ഡ്രില്ല് പിരീഡില്‍ ആയിരുന്നു...
ഡ്രില്ല് മാഷ്ടെ പിരീഡില്‍ ആകെ 15 മിനിറ്റെ ക്ലാസ്സ് ഉണ്ടാവുകയുള്ളൂ..എല്ലാവരും ഗ്രൌണ്ടിന്റെ അറ്റത്ത് ചെന്ന് പള്ളിമതിലിനോട് ചേര്‍ന്ന് വരിവരിയായി നില്‍ക്കണം....പിന്നീട് ഒരു അങ്കംവെട്ട് തന്നെയാണ്...ഏറ്റവും മുന്നിലായി അഭിമുഖമായി ജോബ് മാ‍ഷ് കുഴിച്ചിട്ടപ്പോലെ നില്‍ക്കുന്നുണ്ടാകും..

No comments:

Post a Comment