സ്കൂള്‍....
ഗോതമ്പ് മാവ് പച്ചവെള്ളത്തില്‍ നന്നായി കുറുക്കിയെടുത്ത് ഇരുമ്പിന്റെ ചട്ടിയില്‍ ചുട്ടെടുക്കുന്ന ദോശക്ക് ചെറിയ ചെറിയ കുഴികള്‍ കാണാം...അല്പം കരിഞ്ഞ് തവിട്ട് നിറത്തില്‍ ചുട്ടെടുക്കുന്ന ദോശകാണുമ്പോള്‍
“ഡ്രില്ല് പഠിപ്പിച്ചിരുന്ന ജോബ് മാഷേയാണു ഓര്‍മ്മവരിക”
മുഖം നിറയെ ചെറിയ ചെറിയ കുഴികള്‍ നിറഞ്ഞും പ്രത്യേകിച്ച് ഒരു രൂപവും എടുത്ത് പറയാന്‍ പറ്റാത്ത മൂക്കും മൂക്കിനുതാഴെ നിബിഡമായ മീശയും കൈകളില്‍ നിറയെ രോമവും ഉള്ള ഒരുമാഷ്.
വരിവരിക്ക് നിര്‍ത്തി “ബായിയേ മൂഡ് ,പീച്ചേ മൂഡ്.എന്നിങ്ങനെ താളക്രമത്തില്‍ ഒച്ചയിട്ട് പഠിപ്പിക്കുന്ന മാഷ് എപ്പോഴും മുഷ്ടി ചുരുട്ടി പിടിച്ച് നില്‍ക്കുന്നുണ്ടാകും..
ചൂണ്ട് വിരലിനും മധ്യവിരലിനും ഇടയിലൂടെ തള്ളവിരല്‍ പുറത്തേക്ക് കാണത്തക്കവണ്ണം കൈചുരുട്ടിപ്പിടിച്ചുള്ള നില്‍പ്പ്കണ്ടാല്‍ തന്നെ മനുഷ്യന്റെ ഉള്ള ജീവനും പോകും .
ഇടത്തോട്ട് തിരിയാന്‍ പറഞ്ഞാല്‍ വലത്തോട്ടും വലത്തോട്ട് തിരിയാന്‍ പറഞ്ഞാല്‍ ഇടത്തോട്ടും തിരിയുന്ന അനുസരണയുള്ള വിദ്യാര്‍ത്ഥികളായിരുന്നു ഞങ്ങള്‍..
ജോബ് മാഷുടെ ചുരുട്ടിപ്പിടിച്ച മുഷ്ടി ചെവിക്ക് പിറകിലായി മെഡുലാഒബ്ലാംഗേറ്റക്ക് സൈഡിലായി ഒരു പ്രത്യേക സ്പീഡില്‍ കളം വരക്കുമ്പോല്‍ ചെവിയിലൂടെ ഒരു പ്രത്യേക മൂളല്‍ ഒഴുകിപ്പോകും...
അങ്ങനെയിരിക്കെയാണു സ്കൌട്ടിലേക്ക് ആളെ സെലക്ട് ചെയ്തത്...പൊക്കക്കുറവും സ്വയം നില്‍ക്കാന്‍ ത്രാണിയില്ലാത്തവനുമായ എന്നെ ആദ്യ റൌണ്ടില്‍ തന്നെ പുറത്താക്കി ...
നിരാശയോടെ അടുത്തുള്ള സര്‍വ്വേകല്ലില്‍ വിഷണ്ണയായി ഇരിക്കുമ്പോള്‍ ജോബ്ബ് മാഷ് എല്ലാവരേയും തിരഞ്ഞെടുത്തു...
സ്കൌട്ടിന്റെ പരേഡ് തകൃതിയായി നടക്കുന്ന ഒരു ദിവസം എല്ലാവരും വിശന്ന് പ്രാണന്‍ കത്തി സ്കൂള്‍ ഗ്രൌണ്ടില്‍ ലെഫ്റ്റ് റൈറ്റ് പാടി മുന്നോട്ട് പോകുന്നു....അതുകഴിഞ്ഞാല്‍ കാപ്പി സല്‍ക്കാരം ഉണ്ട്...എല്ലാവരും വിയര്‍ത്ത് നാശമായി എന്തെങ്കിലും പറയാന്‍ കഴിയുമോ ജോബ് മാഷ്ടെ മുഷ്ടിപ്രയോഗം എല്ലാ വിശപ്പിനേയും തടഞ്ഞുനിര്‍ത്തി...
മാര്‍ച്ച് ഫാസ്റ്റ് ...മാഷ്ടെ ഗര്‍ജനം എല്ലാരിലും ഞെട്ടലുളവാക്കിയെങ്കിലും ആര്‍ക്കും മുന്നോട്ട് ഗമിക്കാന്‍ ഒരു പ്രയാസം...
ഇനി കാപ്പികുടിച്ചിട്ട് ചെയ്യാം മാഷേ കൂട്ടത്തില്‍ നിന്നും ആരോ വിളിച്ച് പറഞ്ഞത് സഖാക്കള്‍ ഏറ്റുപാടി....
കാപ്പികുടിച്ചിട്ട് അടുത്ത ക്ലാസ്സ് മതിയെന്നുള്ളവര്‍ അഞ്ച് സ്റ്റെപ്പ് മുന്നോട്ട് മാര്‍ച്ച് ചെയ്യുക...ജോബ് മാഷില്‍ നിന്നും ഇത്രക്കും മധുരമായ ശബ്ദം കേല്ല്ക്കുന്നത് ആദ്യമായിട്ടായിരുന്നെങ്കിലും എല്ലാവരും ഒന്ന് വിറച്ചു...എന്നിട്ട് എല്ലാവരും അഞ്ച് സ്റ്റെപ്പ് മുന്നൊട്ട് മാര്‍ച്ച് ചെയ്തു....ഒരാളൊഴികെ...പള്ളിയുടെ തെക്കേ സൈഡില്‍ താമസിക്കുന്ന ജോയി.......
ഒരാളെങ്കിലും പഠിക്കാന്‍ താത്പര്യമുള്ള ആളുണ്ടായല്ലോ എന്ന വിചാരം വന്നതോട് ജോബ്മാഷ്ടെ മേലാസകലം ഉള്ള രോമങ്ങള്‍ ഒരു സെക്കന്റ്റ് എഴുന്നേറ്റുനിന്നു...
ടം ഡം ഡും ടും ടെയ് പടേയ് എന്നിങ്ങനെയുള്ള ശബ്ദങ്ങള്‍ കുറച്ച് നേരം സ്കൂള്‍ ഗ്രൌണ്ടില്‍ മുഴങ്ങിക്കേട്ടു....മറ്റൊന്നുമല്ല മാഷ്ടെ മുഷ്ടിപ്രയോഗം വിവിധ തലകളില്‍ നടത്തുന്ന ക്രയവിക്രയങ്ങളുടെ മാറ്റൊലിയായിരുന്നു ആ ശബ്ദം..
മാഷ് മെല്ലെ ജോയിയുടെ അരികിലേക്ക് നടന്നടുത്തിട്ട് സ്നേഹപുരസരം തന്റെ അരുമ ശിഷ്യനെ നോക്കി പറഞ്ഞു ഒരാളെങ്കിലും ഉണ്ടായല്ലോ പഠിക്കാന്‍ താത്പര്യമുള്ളവന്‍...എനിക്കഭിമാനം ഉണ്ട് നിന്നെ ഓര്‍ത്ത്
ജോയിയില്‍ നിന്നും കേട്ട മറുപടികേട്ട് ജോബ്മാഷ കുറച്ച് നേരം ആ ഗ്രൌണ്ടില്‍ തന്നെ ചമ്മണം പടിയിട്ട് ഇരുന്നുപോയി..
“മാഷേ കാപ്പികുടിക്കാതെ എനിക്ക് ഒരടിപോലും മുന്നോട്ട് നടക്കാന്‍ കഴിയില്ല അല്ലേല്‍ ഞാനും അവര്‍ക്കൊപ്പം അഞ്ച് സ്റ്റെപ്പ് മുന്നോട്ട് നടന്നേനെ”

No comments:
Post a Comment