ചില നേരമ്പോക്കുകള്‍....
അവള്‍ക്ക് കാഴ്ച ശക്തി തീരെ കുറവായിരുന്നു...
ഏത് ഡോക്ടറെ കാണിച്ചാലും കണ്ണട വക്കുവാന്‍ അവള്‍ സമ്മതിച്ചില്ല...
വിവാഹശേഷം ഹണിമൂണിനായി അവള്‍ ഭര്‍ത്താവുമൊത്ത് നയാഗ്ര വെള്ളച്ചാട്ടം കാണാന്‍ പോയി.തിരിച്ചെത്തിയ അവളെ കണ്ടമാത്രയില്‍ അവളുടെ അമ്മ ഡോക്ക്ടര്‍ക്ക് ഫോണ്‍ ചെയ്തു...
“ഡോക്ടര്‍”....കിതച്ച് കൊണ്ട് അമ്മ പറഞ്ഞു...“ നിങ്ങള്‍ ഉടനെ ഒന്നിവിടെ വരെ ഒന്നു വരണം...അവള്‍ ഒരിക്കലും കണ്ണട ധരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നെനിക്കറിയാം...അവള്‍ മധുവിധു കഴിഞ്ഞ് തിരിച്ചെത്തിയിട്ടുണ്ട് പിന്നെ.....
സ്വയം നിയന്ത്രിക്കൂ....ഡോക്ടര്‍ സാവകാശത്തില്‍ പറഞ്ഞു...മകളേയും കൂട്ടി എന്റെ ഓഫീസിലേക്ക് വരൂ...അവളുടെ കണ്ണ് എത്ര കേടുവന്നിട്ടുണ്ടെങ്കിലും നമുക്ക് ശരിയാക്കിയെടുക്കാന്‍ കഴിയും..ഇത്ര ബേജാറാവേണ്ട കാര്യമുണ്ടൊ..?
“ഇല്ലെ”..ഡോക്ടര്‍ക്കറിയോ മധുവിധു കഴിഞ്ഞ് അവള്‍ തിരികെവന്നപ്പോള്‍ അവള്‍ കൂടെ കൊണ്ടുവന്നിരിക്കുന്നത് അവളുടെ ഭര്‍ത്താവല്ല മറ്റാരോ ആണ്”.
No comments:
Post a Comment