എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം..ഭാഗം..17
അബൂദാബിയില്‍ വന്നിട്ട് ഏകദേശം രണ്ട് വര്‍ഷം തികഞ്ഞു...ആരോട് എങ്ങിനെ സംസാരിച്ചാല്‍ അവരെ നിലക്ക് നിര്‍ത്താം അല്ലേല്‍ അവരുടെ പ്രീതിക്ക് പാത്രീഭാവനാകാം എന്ന് കുറേശേ മനസ്സിലായി...
റൂമിലേക്ക് പുതിയതായി വരുന്നവരുടെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ച് തലമൂത്തവരോട് പറഞ്ഞുകൊടുത്താല്‍ അവരുടെ മുന്നില്‍ നാമായിരുക്കും നല്ലവര്‍....
ആ സമയം എന്റെ ഒരു കൂട്ടുകാരന്റെ സ്റ്റുഡിയോ ഉത്ഘാടനം എന്നെ ക്ഷണിച്ചു...സുനില്‍ അതാണവന്റെ പേര്..
നല്ല സെറ്റപ്പോടെയുള്ള ഒരു സ്റ്റുഡിയോ...ഉള്ളില്‍ ക്യാഷ കൌണ്ടറിനു മുന്നില്‍ തന്നെ നല്ല ഗ്ലിറ്റിങ്ങ് ഫ്രൈം ഉള്ള ഒരു ചട്ടക്കൂടില്‍ ഒരു ഗണപതിയുടെ ഫോട്ടോ മൂപ്പിത്സ് ചന്ദനതിരിയൊക്ക് കത്തിച്ച് വച്ച് രംഗം ഒരു അമ്പലസിറ്റുവേഷന്‍ ആക്കിയിരിക്കുന്നു...
ഒരു മണിക്കൂറിനുള്ളില്‍ പാസ്പോര്‍ട്ട് ഫോട്ടോ തയ്യാറാക്കിക്കൊടുക്കും എന്ന് അറബിയിലും,മലയാളത്തിലും ,ഇംഗ്ലീഷിലും എഴുതി വച്ചിരിക്കുന്നു...
ഉത്ഗാടനം ജുമ കഴിഞ്ഞ് നാലുമണിക്കാണ്...സുനിലിന്റെ കഫീല്‍ തന്നെയാണു ഉത്ഗാടനം ചെയ്യുന്നത്...
നാലുമണിയായപ്പോള്‍ കഫീല്‍ എത്തി ...ഇല്ലാത്ത ഗൌരവം മുഖത്ത് ഉരുട്ടിയെടുത്തിട്ട് തലയിലുള്ള തട്ടത്തിന്റെ മടക്ക് രണ്ട് വിരലുകൊണ്ട് ഒന്നൂടെ അമര്‍ത്തി വച്ചിട്ട് ചുറ്റുമുള്ളവരെ ഒന്ന് ഇരുത്തി നോക്കിയിട്ട് സ്റ്റുഡിയോയുടെ മുന്നില്‍ വന്നു നിന്നു...
അപ്പോള്‍ സുനില്‍ അതാ ഒരു പ്ലേറ്റില്‍ ചുമന്ന തുണിയും അതിനുമുകളില്‍ ഒരു കത്രികയും ആയി മുന്നില്‍ വന്നു..ഒറ്റനോട്ടത്തില്‍ പഴനിക്ക് പോകുന്നവന്‍ ഭിക്ഷയെടുക്കാന്‍ വരുന്ന ഒരു പ്രതീതി ഉളവാക്കി...
അറബി കത്രിയെടുത്ത് നാടമുറിച്ച് അകത്ത്കയറി ആദ്യം നോക്കിയത് മുന്നില്‍ ഫ്രൈം ചെയ്ത് വച്ചിരിക്കുന്ന ഗണപതി ഭഗവാന്റെ ഫോട്ടോയിലേക്ക്...
അറബി കഫീല്‍ സുനിലിനേയും ഗണപതിയേയും മാറിമാറി നോക്കി...മനുഷ്യരൂപത്തില്‍ മൂക്കിനുപകരം തുമ്പികൈയ്യും ഉള്ള ആരൂപത്തെ നോക്കി കഫീല്‍ സുനിലിനോട് ഒരു ചൊദ്യം
“ മിന്‍ ആദാ”? അതാരാ...ഇന്‍ ത ബാബ.?...നിന്റെ വാപ്പയാണൊ..?
സുനില്‍ ഒന്ന് പരുങ്ങിയിട്ട്....സ്വയം പറഞ്ഞു ന്റെ ദൈവമേ...ന്ത് പറഞ്ഞ് മനസ്സിലാക്കും ഈ ശൈത്താനെ...
സുനില്‍ ഒന്ന് വിയര്‍ത്തു...എന്നിട്ട് പകുതി അറബിയും പകുതി ഇംഗ്ലീഷും കൂട്ടിച്ചേര്‍ത്ത് "ആദാ ഉം...ഉം ദിസ് ഇസ് ഗണ്‍പതി” മല്‍ ഗോഡ്...
ശൂ...? അറബി അല്‍പ്പം ഉറക്കെ തന്നെ ചോദിച്ചു...മുന്‍ നിരയിലെ പല്ലിന്റെ ഗ്യാപ്പിലൂടെ തുപ്പലം ആ ചോദ്യത്തിന്റെ ഗാംഭീരത്തില്‍ പുറത്തേക്ക് തെറിച്ചു.
സുനിലൊന്ന് ഞെട്ടി ഞാനൊന്നു കുളിരണിഞ്ഞു...കാരണം അറബിയുടെ തുപ്പലിന്റെ മുക്കാല്‍ ഭാഗവും എന്റെ മുഖത്താനു വന്ന് വീണത്...
അപ്പോള്‍ സുനിലിന്റെ വായില്‍ നിന്നും വന്ന മറുപടി ഞാന്‍ വ്യക്തമായി കേട്ടില്ല...എങ്കിലും..
ആ മറുപടി മുഴുവനാവും മുമ്പ് അവിടെ എന്ത് സംഭവിച്ചു എന്ന് എനിക്ക് ഇപ്പോഴും പിടികിട്ടുന്നില്ല ...കൂടി നിന്നവരെല്ലാം നാലുഭാഗത്തേക്കും ഓടുന്നത് കണ്ടു....സുനില്‍ സ്റ്റുഡിയോ തുറന്നില്ല...മീനായില്‍ ഇപ്പോഴും ലേബര്‍ പണിയെടുക്കുന്നു...
ഒരിക്കല്‍ ഞാന്‍ അവനെ വഴിയില്‍ വച്ചു കണ്ടപ്പോള്‍ ഞാന്‍ തിരക്കി സുനിലേ അന്ന് എന്താ സംഭവിച്ചത്..?
നീ എന്ത് മറുപടിയാണു അന്ന് പറഞ്ഞത്...? എന്റെ ചോദ്യം അവന്റെ മുഖം രക്തവര്‍ണ്ണം ആയി രൂപാന്തരപ്പെട്ടു...
ഷഫീറേ...ഗണപതിനെ ചൂണ്ടിക്കാട്ടി അതാരാണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു..
“ആദാ ഗണപതി ഇന്ത്യന്‍ ഗോഡ് സെയിം സെയിം അള്ളാ”

No comments:
Post a Comment