വഴിയേപ്പോയ വയ്യാവേലി....
റ്റാരിയുടെ കല്യാണത്തിനു പോകുമ്പോഴാണ് ഒരശനിപാദം പോലെ അങ്ങനെ ഒരു തോന്നല്‍ എന്റെ മനസ്സില്‍ കടന്നുകയറിയത്....
എനിക്കും ഫോര്‍വീലര്‍ ഡ്രൈവിങ്ങ് ലൈസന്‍സ് സ്വന്തമാക്കണം..
തോന്നലുകളെ കടിഞ്ഞാണിടാന്‍ വല്യപാടാണ്...
റ്റാരിയുടെ കല്യാണത്തിനു റെന്റ്റിനു കാറെടുത്ത് കൂലിക്ക് ഡ്രൈവറേയും വച്ച് വയനാട് ചുരം കയറിയപ്പോഴാണു എന്റെ മനസ്സിനെ പിടിച്ച് കുലുക്കികൊണ്ട് ആ ഒരു തോന്നല്‍ ഹൃദയത്തിന്റെ വാല്‍വ് തുരന്ന് കൊണ്ട് മെഡുല ഒബ്ലാംഗേറ്റവഴി മസ്തിഷ്കത്തിന്റെ അഗാധതയിലേക്ക് ആണ്ടിറങ്ങിയത്...
അതിന്റെ മുന്നോടിയായി ആദ്യമായി ചെയ്തത് ഒരു പഴയകാര്‍ സ്വന്തമാക്കി...മാരുതി 800 2001 മോഡല്‍....
അതു കഴിഞ്ഞ് തൊട്ടടുത്തുള്ള ഡ്രൈവിങ്ങ് സ്കൂളില്‍ ചേര്‍ന്നു...ഇരയെ കണ്ട പൂച്ചയുടെ ഭാവം ആയിരുന്നു ഡ്രൈവിങ്ങ് സ്കൂള്‍ നടത്തിപ്പുകാരന്...
രാവിലെ പത്ത് മണിക്ക് ഡ്രൈവിങ്ങ് സ്ക്കൂളിലും രാത്രി പത്ത് കഴിഞ്ഞ് എന്റെ സ്വന്തം വണ്ടിയില്‍ ഞങ്ങളുടെ പ്രാന്തപ്രദേശത്തും എന്റെ പഠനം നിരുപാതികം തുടര്‍ന്നു...
25/3/2014 എന്റെ ആദ്യ ടെസ്റ്റ് ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനിയില്‍...ഒരു വലിയ പുരുഷാരത്തിനു നടുവില്‍ ഞാന്‍ തോല്‍വി സമ്മതിച്ച് പിന്മാറി...
എച്ച് “H" കമ്പികള്‍ തോന്നിയത് പോലെ കുത്തിവച്ചിട്ട് അതിനിടയിലൂടെ എടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യാനാണ്...ഞാനാണേല്‍ കാറിനുള്ളില്‍ കയറിയിരുന്നുകഴിഞ്ഞാല്‍ അതിനുള്ളില്‍ ആളുണ്ടെന്ന് തന്നെ പറയാന്‍ കഴിയില്ല...അത്രക്കും ഉയരമല്ലെ എനിക്കുള്ളത്....
പിന്നെ എനിക്കാണേല്‍ തട്ടിയിടാന്‍ ഈ കുത്തിയിരിക്കുന്ന കമ്പിയൊന്നും തികയുന്നില്ല....മൊത്തം 16 കമ്പിയില്‍ 13 എണ്ണവും തട്ടിയിട്ടപ്പോള്‍ പോലീസുകാരന്‍ എന്നോട് ചോദിച്ചു എന്തിനാ ബാക്കി മൂന്നെണ്ണം അവിടെ നിര്‍ത്തിയിരിക്കുന്നത് അതും കൂടി തട്ടിയിട്ടിട്ട് വായോ എന്ന്...
ആദ്യ ടെസ്റ്റില്‍ തോറ്റഞാന്‍ ഒരു ജേതാവിനെ പോലെ കാറില്‍ നിന്നും മാന്യമായി ഇറങ്ങിപ്പോയി പിന്നെ ദേ...ഇന്ന് 8/4/2014 വീണ്ടും ആ കടമ്പ കടക്കാന്‍ ഞാന്‍ ഇതാ മുനിസിപ്പല്‍ മൈദാനിയില്‍ എത്തുകയുണ്ടായി..
എന്നാല്‍ എല്ലപ്രതീക്ഷകളും തകിടം മറിച്ച് കൊണ്ട് ഞാന്‍ പാസായി എന്ന് പറഞ്ഞാല്‍ .....എനിക്ക് എന്നെ തന്നെ വിശ്വസിക്കാന്‍ പ്രയാസപ്പെടേണ്ടിവന്നു...
ഞാന്‍ ജയിച്ചു....

No comments:
Post a Comment