Friday, 11 April 2014

ചില നേരമ്പോക്കുകള്‍....59

അന്നും പതിവുപോലെ ഭാര്യയും ഭര്‍ത്താവും വഴക്ക് തുടങ്ങി....വഴക്ക് മൂത്ത് കയ്യാങ്കളിയില്‍ കലാശിച്ചപ്പോള്‍ ഭാര്യ തന്റെ സാരിയും ബ്ലൌസും മറ്റുള്ള തുണിത്തരങ്ങളും എല്ലാം ഒരു പെട്ടിയിലാക്കിയിട്ട് ...

“ഇതിലും ഭേദം വല്ല നരകത്തിലും പോയി ജീവിക്കുന്നതാണ്”...എന്നും പറഞ്ഞ് ഇറങ്ങിപ്പോയി....

പോകുന്ന പോക്കില്‍ ഭര്‍ത്താവ് പിന്നില്‍ നിന്നും വിളിച്ച് ചോദിച്ചു....

“അല്ലടീ നീ ഇപ്പോള്‍ നരകത്തിലേക്കാണോ..?...

ഞാന്‍ എവിടേക്ക് പോയാലും നിങ്ങള്‍ക്കെന്നാ....?

“അതല്ല...നരകത്തിലേക്കാണേല്‍ നിന്റെ അച്ഛനും അമ്മയും ആങ്ങളയും അനുജത്തിയും അവിടെയുണ്ടല്ലൊ അവരോട് എന്റെ അന്വേഷണം പറയാന്‍ മറക്കരുത്”

No comments:

Post a Comment