ഉണ്ണി നീ ഇപ്പോള്‍ എവിടെയാ......
:
:
:
:
ഉണ്ണി ഒരു നിമിഷം നീ ഒന്ന് ആലോചിച്ച് നോക്ക്യേ...അച്ഛനില്ലാത്ത ദു:ഖം നിന്നെ അറിയിക്കാതെ..പാടത്ത് പണിക്കും മണ്ണു ചുമന്നും നിന്നേയും നിന്‍റെ അനുജത്തിയേയും ഇത്രയും വളര്‍ത്തിയ അമ്മയെ ഓര്‍ത്തോ നീ....
നീ പോയാല്‍ നിന്‍റെ അമ്മക്കും അനുജത്തിക്കും പിന്നെ ആരാണുള്ളത്...
അമ്മ കിടപ്പിലായാല്‍ അനുജത്തിക്ക് ആരാ ഉള്ളത്..നിന്‍റെ തണലിനുവേണ്ടി അവര്‍ ആഗ്രഹിക്കുന്നുണ്ടാവില്ലെ..?
ചോട്ടുഭായ് [ ഞാന്‍ ] ..ഞാന്‍ പിന്നെ എന്താ ചെയ്യേണ്ടത്...അമ്മയേയും അനുജത്തിയേയും ഞാന്‍ മറന്നു എന്നാണോ ഭായ് കരുതുന്നത്...?

ഉണ്ണി നീ എന്നെ ഒന്ന് സങ്കല്‍പ്പിച്ച് നോക്ക്യേ...വിദ്യാഭ്യാസം കൊണ്ട് എനിക്ക് ഒന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും..രാവും പകലും ഇല്ലാതെ ഇവിടെ [ഗുജ്രാത്ത്..അങ്കലേശ്വര്‍ ] കഷ്ടപ്പെടുന്നത് കാണുന്നില്ലെ...
എന്‍റെ വീട്ടിലുള്ളവര്‍ എല്ലാം പഠിച്ച് നല്ലനിലയില്‍ ആയി.. എല്ലാം മെഡിക്കല്‍ ഫീല്‍ഡ്..ഞാന്‍ മാത്രം പ്രീ ഡിഗ്രി തോറ്റ് ആര്‍ക്കും വേണ്ടാത്തവനായ് ....ജീവിതത്തില്‍ ഒരു മനുഷ്യന്‍ ഒരിക്കലും സഹിക്കാന്‍ കഴിയാത്തത് എന്താണെന്നറിയോ...? സ്വന്തം വീട്ടില്‍ നിന്നും ബന്ധുക്കളിലില്‍ നിന്നും ഉള്ള അവഗണന... എല്ലാം അനുഭവിച്ചറിഞ്ഞവനാ ഞാന്‍..നിനക്ക് അതൊന്നും നേരിടേണ്ടി വന്നില്ലല്ലോ...നിന്നെ മാത്രം പ്രതീക്ഷിച്ച് ഒരു അമ്മയും അനുജത്തിയും നിനക്കുണ്ട് ..അതില്‍ സമാധാനിക്കുക...
ജീവിതത്തെ ഒരു ത്രില്ലാക്കിയാണു ഞാന്‍ ജീവിക്കുന്നത്...അത് പോലെ നിനക്കും..
ജീവിതത്തെ ഒരു ത്രില്ല് ആയി എടുത്തൂടെ നിനക്ക്..

ചോട്ടു ഞാന്‍ ഒന്ന് കെട്ടിപ്പിടിച്ച് കരഞ്ഞോട്ടെ...
ഗുജ്രാത്തിലെ അങ്കലേശ്വറില്‍ വച്ചാണു ഞാന്‍ കോഴിക്കോട്ടുകാരന്‍ ഉണ്ണിയെ പരിചയപ്പെടുന്നത്..ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ മാത്രം നിറഞ്ഞവന്‍ ...എന്ത് ജോലിക്ക് പോയാലും പരാജയപ്പെടുന്നവന്‍..ഇടക്ക് ഒരിക്കല്‍ എന്നോട് പറഞ്ഞൂ..
“ചോട്ടു എന്‍റെ ഒരു മാസത്തെ ശമ്പളം എനിക്ക് അമ്മക്ക് അയച്ചു കൊടുക്കാന്‍ കഴിയുന്നില്ലല്ലോ”...
അങ്കലേശ്വര്‍ റെയില്‍ വേ സ്റ്റേഷനു അടുത്തുള്ള ഒരു ഒഴിഞ്ഞ സ്ഥലത്താണു അവനെ ഞാന്‍ ആദ്യമായി കാണുന്നത്. എന്നും വൈകിയിട്ട് ഒമ്പത് മണിക്ക് ശേഷം ഇയാള്‍ എവിടേക്കാ പോകുന്നത് എന്ന് അറിയാനായി ഒരിക്കല്‍ ഞാന്‍ ഇവനെ പിന്‍തുടര്‍ന്നു...
“മരണം മുന്നില്‍ കണ്ട് കൊണ്ട് ആണു അവന്‍ മുന്നോട്ട് പോകുന്നത് എന്നറിഞ്ഞ നിമിഷം എന്‍റെ ഉള്ളില്‍ ഒരു ഞെട്ടല്‍...“

മരണത്തിലും അവനു വിജയിക്കാന്‍ കഴിഞ്ഞില്ല..അതിനു തടസം നിന്നത് ഞാന്‍ ആയിരുന്നത്രേ...
ആ രാത്രി അവനില്‍ നിന്നും അധികം ഒന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ലേല്ലും ഒരു പരിചയം ഇല്ലാത്ത എനിക്ക് അന്നവന്‍ ഒരു വാക്കുതന്നു...ഇല്ല ഞാന്‍ ആയിട്ട് മരിക്കില്ല...
ആ സൌഹൃദം വളര്‍ന്നു...പിന്നെ ഒരിക്കല്‍ അബൂദാബിയില്‍ ആയിരിക്കുമ്പോള്‍ അവന്‍റെ ഒരു കത്ത് വന്നു...അനുജത്തിയുടെ കല്യാണം കഴിഞ്ഞു...അമ്മക്കും സുഖം ആണ്...
ചോട്ടുഭായ്... ഞാന്‍ നിങ്ങളേ ചേട്ടാ എന്ന് വിളിച്ചോട്ടെ”...?
No comments:
Post a Comment