അഹമ്മദാബാദില്‍ ബാപ്പുനഗറില്‍ ജോലിനോക്കിയിരുന്ന കാലം..
മരംകോച്ചുന്ന തണുപ്പുള്ള ഒരു രാത്രി.എല്ലാവരും കരിമ്പടം കൊണ്ട് പുതച്ച് മൂടി കിടന്നുറങ്ങുന്നു..
പെട്ടെന്ന് പുറത്തൊരു ബഹളം കേട്ട് ഞാന്‍ പുതച്ചിരുന്ന പുതപ്പോടെ എഴുന്നേറ്റ് പുറത്തേക്ക് ചെന്നു .
അപ്പോള്‍ പുറത്തെ വരാന്തയില്‍ നിന്ന് രണ്ട്പേര്‍ വഴക്കടിക്കുന്നു . ഏയ് ഭായ് എന്താ കാര്യം എന്ന് തിരക്കി ഞാന്‍ അവരുടെ അരികിലേക്ക് ചെന്നു..
എന്‍റെ വരവ് അവര്‍ക്ക് പിടിച്ചില്ല .. അവര്‍ ദേഷ്യത്തോടെ എന്‍റെ അരികിലേക്ക് വന്നിട്ട് എന്‍റെ പുതപ്പും തട്ടിപ്പറിച്ചോണ്ട് ഓടിപ്പോയി...പുതപ്പ് പോയ സങ്കടത്താല്‍ ഞാന്‍ റൂമിലെത്തിയപ്പോള്‍ ദാണ്ടെ ഹരീഷ് വാതില്‍ക്കല്‍ നില്‍ക്കുന്നു.
എന്താ കൊച്ചു കാര്യം...ആരാണവര്‍..? ഹരീഷിന്‍റെ ചോദ്യം...
ആരാണവര്‍ എന്നെനിക്ക് മനസ്സിലായില്ല എന്നാല്‍ എന്തിനു വേണ്ടിയാണെന്ന് മനസ്സിലായി...
എന്തിനാ..? ഹരീഷ്
പുതപ്പിനു തന്നെ ..അത് കിട്ടിയപ്പോള്‍ രണ്ടാളും മിണ്ടാതെ പോയത് കണ്ടില്ലെ...
No comments:
Post a Comment