എന്റെ വള്ളിവട്ടം
ഭാഗം മൂന്ന്
ഭാഗം മൂന്ന്
മുന്നിലുള്ളതിനെ കാണാതെ ഇല്ലാത്തതിനെ തേടിയുള്ള പോക്കാണു നമ്മുടെ പരാജയങ്ങള്‍ക്ക് കാരണം.നാം ഓരോരുത്തരും ഒന്നല്ലേങ്കില്‍ മറ്റൊരുതരത്തില്‍ പരാജിതരാണ്.പൈസ ഉണ്ടാക്കാനുള്ള തത്രപാടില്‍ ജീവിതം പരാജയപ്പെട്ടവര്‍ ആണു അധികവും.പൈസ ഇല്ലാത്തതിന്റെ പേരിലും ജീവിതത്തില്‍ പരാജയപ്പെട്ടവരും ഉണ്ട്.ഇന്ന് മനുഷ്യന്റെ വില നിശ്ചയിക്കുന്നതില്‍ പണം ഒരു നല്ല പങ്കുവഹിക്കുന്നു.അതു നേരിട്ട് ആളുകള്‍ പ്രകടിപ്പിക്കുന്നില്ലെങ്കിലും പ്രവ്രുത്തികൊണ്ട് നമുക്ക് മനസ്സിലാക്കാന്‍ കഴിയും . എന്റെ ഈ സംസാരം ഒരു കുടുമ്പ സദസിലേക്ക് കൊണ്ട് പോയാല്‍ നമുക്ക് അതു തിരിച്ചറിയാന്‍ കഴിയും.പാവപ്പെട്ടന്റെ മകന്‍ എം ബി ബി എസ്സിനു പഠിക്കയാണെങ്കിലും ബന്ധുക്കള്‍ക്ക് പൈസയുള്ളവന്റെ മകന്റെ എ ല്‍ കെ ജിയിലെ മാര്‍ക്ക് അറിയാനാണു താല്പര്യം. ഓരോരുത്തരേയും പരിച്ചയപെടുത്തി കൊടുക്കുമ്പോഴും ഇക്കൂട്ടര്‍ ഇത്തരം തരം താണ പ്രകടനം കാഴ്ചവെക്കുന്നത് കാണാന്‍ കഴിയും . വര്‍ഷത്തിലൊരിക്കല്‍ ഒരു ഓണത്തിനു ,ഒരു ക്രിസ്തുമസ്സിനു അല്ലേല്‍ ഒരു പെരുന്നാളിനും ഒരുമിച്ച് കൂടിയാല്‍ കുടുമ്പകൂട്ടായ്മ എന്ന് വിളിച്ചോതുന്ന സമ്മുഹം ആണു ഇന്നുള്ളത്. നല്ല മനസ്സോടെ ഒരു പുഞ്ചിരി നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും സമ്മാനിക്കാന്‍ കഴിഞ്ഞാല്‍ അതുമതി 1000 പേര്‍ക്ക് സദ്യകൊടുത്തതിലും ഉത്തമം ആയിരിക്കും അത്..................
ഞാന്‍ കാടു കയറുന്നു എന്നു തോന്നുന്നുണ്ടോ ..............എന്നാല്‍ നിറുത്താം ......ഷഫീര്‍ പുവത്തുംകടവില്‍...വള്ളിവട്ടം.

No comments:
Post a Comment