എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം.
ഭാഗം മൂന്ന്
ഫ്ലാറ്റിലെ കഥകളിലൂടെ തന്നെ ഇന്നും തുടങ്ങാം...
ഫ്ലാറ്റിലുള്ള കുറച്ച് പേരെ പരിചയപ്പെട്ടു . അധികം ഞാന്‍ ഇന്നലെ പറഞ്ഞ “ക്ക” മാരാണു
കണ്ണൂര്‍ ത്രിശ്ശൂര്‍ കാസര്‍ക്കോഡ്, പാലക്കാട് അങ്ങനെ ഒരുവിധം ജില്ലക്കാരാല്‍ നിബിഡമായ ഒരു ഫ്ലാറ്റ് . ഞങ്ങള്‍ ആണു അബൂദാബിയുണ്ടാക്കിയത് എന്ന ഭാവം ആണ് പ്രായമായ എല്ലാ “ക്ക “ മാരുടേയും മുഖത്ത് നിന്നും വായിക്കാന്‍ കഴിയുന്നത്. അവര്‍ മുപ്പത് മുപ്പത്തഞ്ചു കൊല്ലം മുമ്പ് വന്നതാണെന്നു കരുതി പുതുതായി വന്നവര്‍ എന്ത് പിഴച്ചു...
ഇനി അവരോട് നേരത്തെ വരാന്‍ ആരുപറഞ്ഞു ഞാന്‍ പറഞ്ഞോ അതോ അവിടത്തെ ഷേക്ക് പറഞ്ഞൊ.....കാര്‍ന്നോന്മാരുടെ അനുഭവങ്ങള്‍ കേട്ട് റാന്‍ മൂളാന്‍ ഒരു കൂട്ടര്‍ ഉണ്ടാവും .
അവര്‍ മിക്കവാറും എനിക്ക് മുമ്പ് വന്നവരാവും അല്ലെങ്കില്‍ മുമ്പിന്‍റെ മുമ്പ് വന്നവരാവും ..
എന്തായാലും അവരെപറഞ്ഞിട്ട് കാര്യമില്ല ഞാന്‍ കൈതമുള്ളേല്‍ പിടിച്ച പോലെയായി എവിടെ പിടിച്ചാലും കയ്യേക്കേറും....
...........................പുതുതായി ആരുവന്നാലും അവന്റെ കട്ടപുകയാണു . ആരുടേയും പേരുപറഞ്ഞ് പ്രതിപാതിക്കുന്നില്ല ഞാന്‍ അല്ലേല്‍ എന്നെ എന്നു തന്നെപറയാം ,
“ അല്ലേല്‍ ചാവക്കാട്ടെ കുഞ്ഞുമ്മുക്കയും ഹംസഹാജിയും എന്റെ കൊരക്കിനു പിടിക്കും “
വന്നു കയറുമ്പോള്‍ ഞാന്‍ എവിടെ ചെരിപ്പൂരിയിടുന്നു , എവിടെ തുപ്പുന്നു എന്തിനു പറയുന്നു ആകെ പുല്ലാപ്പ് . എന്‍റെ പച്ചയായ ജീവിതപകര്‍പ്പാണു ഇത് കേട്ടോ ആരുടെയെങ്കിലും മനസ്സ് വേദനിക്കുന്നുണ്ടെങ്കില്‍ കുറച്ച് അമൃതാഞ്ചന്‍ പുരട്ടിക്കോളൂട്ടോ....
ചെന്നതിന്‍റെ രണ്ടാം ദിവസം രാവിലെ തന്നെ എഴുന്നേറ്റ് ആദ്യം ഒഴിഞ്ഞുകിടന്നിരുന്ന ബാത്ത് റൂമില്‍ കയറി എന്‍റെ പ്രഭാത കര്‍മ്മങ്ങളില്‍ മുഴുകിയിരിക്കുന്ന സമയം.
ടക് ടക് ടക് ടക് ബാത്ത്രൂമിന്റെ വാതിലില്‍ എക്കോ ടൈപ്പ് ഒരു മുട്ട് ..എന്താ ചെയ്യാ ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല ...
ആരാവും ഈ രാവിലെ തന്നെ അതും വെളുപ്പിനു മൂന്നേമുക്കാല്‍ .എതായാലും അറബികളാകില്ല അവര്‍ക്കു ഈ മലബാറികളുടെ റൂമില്‍ ഈ നേരത്ത് എന്താ കാര്യം ... മലയാളിയെ മലബാറികള്‍ എന്ന് അറബികള്‍ വിളിച്ചിരുന്നതെന്ന് ഒറ്റ ദിവസം കൊണ്ട് ഈയുള്ളവന്‍ ഹ്രിദ്യസ്തമാക്കിയിരുന്നു. പിന്നെ ആരാവും എനിക്കാണെങ്കില്‍ എഴുന്നേറ്റ് ചെന്ന് നോക്കാനും പറ്റാത്ത അവസ്ത്ഥ കാരണം എന്റെ മാലിന്യം പകുതി പുറത്തും പകുതി അകത്ത്മായി നില്‍ക്കുന്നു “ എന്റെ ലോകനാര്‍ക്കാവിലമ്മെ എനിക്ക് ശക്തി തരൂ എന്നു പറഞ്ഞ് ആഞ്ഞൊന്ന് മുക്കി .....സംഗതി ക്ലീന്‍ ഡബിള്‍ വേഷ്ടിയെടുത്ത് അരയില്‍ ചുറ്റി കതക് തുറന്നു ... ജയഭാരതിയെ കണ്ട ബാലന്‍ കെ നായരുടെ പോലെ ഒരു “ക്ക “ നില്‍ക്കുന്നു. ഉം ഉം എല്ലാവിധ ചോദ്യങ്ങളും ഒറ്റമൂളലിലൂടെ ചോദിച്ചു .
“ ഈ സമയത്ത് ഈ കക്കൂസ് ഞാനാണു ഉപയോഗിക്കുന്നത് വേറെ ആരും ഈ സമയത്ത് ഇതില്‍ കയറാന്‍ പാടില്ല “
ഞാന്‍ എന്താ ചെയ്കാ ഗള്‍ഫില്‍ എന്റെ രണ്ടാമത്തെ ദിനം ആളുകള്‍ പുതിയത് ആകെ ഒരു പരിചയക്കാരന്‍ സ്വന്തം അനുജന്‍ മാത്രം.
കൊച്ചുമോനെ ഷമിക്കെടാ ഞാന്‍ എന്നോട് തന്നെ പറഞ്ഞു ഞാന്‍ എന്നെ കുറെ സമധാനിപ്പിച്ചു. പുറത്ത് തട്ടിസഹായിക്കാന്‍ എനിക്ക് പറ്റില്ലല്ലോ അതിനാല്‍ ഞാന്‍ എന്‍റെ നെഞ്ചത്ത് തട്ടികൊണ്ട് തന്നെ സമാധാനിപ്പിച്ചു ...അല്ല പിന്നെ അങ്ങനെ വിട്ടാപറ്റോ..... .......................... ഇതിന്റെ ബാക്കി നാളേ എഴുതാം ട്ടൊ
ഷഫീര്‍ പുവത്തുംകടവില്‍ വള്ളിവട്ടം
No comments:
Post a Comment