സ്കൂളില്‍ പാറി പറക്കുന്ന കാലം ......
ദിവസവും സ്കൂളില്‍ ചെല്ലുമ്പോള്‍ തലേദിവസം കണ്ട കാഴ്ചകളാണെങ്കിലും എല്ലാം പുതുമയായ് തോന്നും . പക്ഷെ എന്നും ഭയത്തോടെ നോക്കിക്കണ്ടിട്ടുള്ളത് കണക്കുമഷേം പിന്നെ കണക്കിനേം.
ഞാനൊട്ട് തിരുത്താനും നിന്നില്ല . അവസ്സാനം ഞാന്‍ തന്നെ അവനൊരു ബുദ്ധി ഉപദേശിച്ചു കൊടുത്തു. നമുക്ക് 10.35 രൂപക്ക് ആപ്പിള്‍ വാങ്ങാം എന്നിട്ട് 14.50 വില്‍ക്കാം അപ്പോഴറിയാലൊ എത്ര ലാഭം കിട്ടുമെന്ന് . തുണിയില്ലാതെ വാട്ടര്‍ ടാങ്കില്‍ നിന്നും എഴുന്നേറ്റോടിയ ആര്‍ക്കിമിഡീസിന്റെ ഭാവം ആയിരുന്നു സുകുവിന്.
അവസാനം എന്റെ ബുദ്ധിതന്നെ പരീക്ഷിക്കാനുള്ള പുറപ്പാടില്‍ ആപ്പിള്‍ വാങ്ങി.കുട്ടികളായ ഞങ്ങളെ കടക്കാരന്‍ ശരിക്കും പറ്റിച്ചു. ചീഞ്ഞ ആപ്പിള്‍ ആണു കടക്കാരന്‍ ഞങ്ങള്‍ക്ക് തന്നത് അത് ആരു വാങ്ങാന്‍.....
രംഗം പിറ്റേന്ന് രാവിലെ 10 മണി കണക്ക് മാഷ്ടെ മഞ്ഞകളറുള്ള സ്കൈലിന്റെ അടിയും സ്വപ്നം കണ്ട് സുകും ,അടികൊണ്ട് പുളയുന്ന സുകുവിനെ സ്വപ്നം കണ്ട് ഞാനും സ്കൂളില്‍ എത്തി. അപ്പോള്‍ അതാ നില്‍ക്കുന്നു സുകുവിന്റെ അച്ഛന്‍ . മൂപ്പിലാന്‍ കണക്കു മാഷോട് തട്ടികയറുകയാണു “ മാഷേ ഒരുതരം മറ്റേ പണിയായിപ്പോയി . ക്ടാങ്ങള്‍ക്ക് ഇനിമുതല്‍ ഹോംവര്‍ക്കു കൊടുക്കുമ്പോള്‍ വല്ല ചക്കകുരുവോ , കശുവണ്ടിയോ വാങ്ങുന്ന കണക്കേ കൊടുക്കാവൂ . കരണ്ട്കാശ് അടക്കാന്‍ കൊടുത്ത കാശെടുത്താ അവന്‍ ആപ്പിള്‍ വാങ്ങിയത്.
ഷഫീര്‍ പുവത്തുംകടവില്‍
No comments:
Post a Comment