എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം ഭാഗം
ഒമ്പത്
അബൂദാബി ജീവിതം തുടങ്ങി സ്വന്തം ആയി ഒരു റേഡിയോ വാങ്ങി ഓണ്‍ ചെയ്തപ്പോള്‍ ആദ്യം കേട്ട വാക്ക്....
ന്റെ റബ്ബേ ന്താണു ഈ കേള്‍ക്കുന്നത്.....
കഴുതയോ ... കണ്ണുര്‍കാരന്‍ യൂസുഫിക്കാനോട് ചോദിച്ച് ക്ക ന്താ ത് ..?
മൂത്ത കയിതാന്നല്ല ....
ഇമറാത്തുല്‍ അറബീയ അല്‍ മുത്തഹ്ദ എന്നാണു.......................
ഇനി നീ ഇതാരോടും പറയേണ്ട ഇവിടെ ഒക്കെ നിറയെ സി ഐ ഡി കള്‍ ആണ് പിടിച്ച്
അകത്താക്കും .
പിന്നീട് ഒറ്റപ്രാവശ്യം പോലും ഞ്ഞാനാ റേഡിയോ ഓണ്‍ ചെയ്തിട്ടില്ല......എന്തിനാ ബെറുതേ ബേജാറാവണത്..
റൂമിലുള്ള കാര്‍ന്നോക്കന്മാരുടെ എന്നെ കാണുമ്പോള്‍ ഹിന്ദി പറച്ചില്‍ ഇടക്കിടക്ക് തുടര്‍ന്നു കോണ്ടേ ഇരുന്നു ... ഒരിക്കല്‍ ഇതു തുടര്‍ന്നു കോണ്ടീരിക്കുന്ന സമയം ഫ്ലാറ്റിന്റെ ഹാളില്‍ എല്ലാവരും വട്ടം വളഞ്ഞിരിക്കുന്നു...ഇവരുടെ കുത്തുകള്‍ കേട്ടപ്പോള്‍ ഞാന്‍ പതുക്കെ അവിടേനിന്നും എഴുന്നേറ്റ് പോയി .....
ക്ഷമ ആട്ടിന്‍ സൂപിന്റെ ഫലം ചെയ്യുമെന്നാണല്ലോ .......
ഒരിക്കല്‍ ഞാന്‍ ഇല്ലാത്ത നേരം നോക്കി അനിയന്‍ എനിക്കെതിരെ ചൊറിയുന്നവരെ നോക്കി പറഞ്ഞു ..
നിങ്ങള്‍ എന്തിനാ അവനെ കാണുമ്പോള്‍ ഇങ്ങനെ കുത്തികൊണ്ടിരിക്കുന്നത്... അവനത് മനസിലാവണില്ലാ എന്നു കരുതരുത് അവന്‍ മിണ്ടാത്തത് നിങ്ങളുടെ ഭാഗ്യം.....ഇന്ത്യയിലെ ഒരു വധം എല്ലാഭാഷയും അവനറിയാം വെറുതെ അവന്റെ വായിലിരിക്കുന്നത് കേള്‍ക്കേണ്ട........
പിന്നീട് ഞാന്‍ റൂമില്‍ സ്വതന്ത്രന്‍ എല്ലാവര്‍ക്കും എന്നെ കാണുമ്പോള്‍ ഒരു ചമ്മല്‍......ആ ചമ്മല്‍ ഇന്നും തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു...
ഇതിനിടയില്‍ ഞാന്‍ ചില അറബി വാക്കുകള്‍ പഠിച്ച് തുടങ്ങി...
ആദ്യത്തേത് ശൂ പിന്നെ കൈഫല ഹാല്‍...സൈന്‍.....ഇതില്‍ ശൂ എന്നാണു അധികം സ്ഥലത്തും ഉപയോഗ്ഗിക്കേണ്ടത്.....
ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ മൂന്ന് പ്രാവശ്യം ശൂ ശൂ ശൂ എന്ന് പറഞ്ഞാല്‍ ചോദിക്കുന്നവന്‍ പൊക്കോളും.....
രാത്രി നടക്കുമ്പോള്‍ പാമ്പ് ശൂ ശൂ ശൂ എന്ന് ചീറ്റുമ്പോള്‍ നമ്മള്‍ ഓടീ പോകൂലേ അതു പോലേ......................
തുടരും
ഷഫീര്‍ പുവത്തുംകടവില്‍
No comments:
Post a Comment